LogoLoginKerala

കേരളത്തിൽ ഇന്ന് 962 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

സംസ്ഥാനത്ത് ഇന്ന് 962 പേര്ക്ക് കോവിഡ്സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് കോവിഡ് റിപ്പോര്ട്ട് ചെയ്യുന്നവരുടെ എണ്ണം ഉയരുകയാണ്. സമ്പര്ക്കത്തിലൂടെയുള്ള രോഗബാധയാണ് കൂടുതലുണ്ടാകുന്നത്. സംസ്ഥാനത്ത് രണ്ട് മരണം ഇന്ന് റിപ്പോര്ട്ട് ചെയ്തു. തിരുവനന്തപുരം സ്വദേശി ക്ലീറ്റസ്, ആലപ്പുഴ നൂറനാട് സ്വദേശി ശശിധരന് എന്നിവരാണ് ഇന്ന് മരിച്ചത്. സംസ്ഥാനത്ത് ഇന്ന് 815 പേര് രോഗമുക്തരായി. ഇന്ന് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത് 801 പേര്ക്കാണ്. ഇതില് ഉറവിടം അറിയാത്ത 40 പേരുമുണ്ട്. വിദേശത്ത് നിന്ന് വന്ന 55 പേര്ക്കും മറ്റ് …
 

സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കോവിഡ്സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം ഉയരുകയാണ്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധയാണ് കൂടുതലുണ്ടാകുന്നത്. സംസ്ഥാനത്ത് രണ്ട് മരണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം സ്വദേശി ക്ലീറ്റസ്, ആലപ്പുഴ നൂറനാട് സ്വദേശി ശശിധരന്‍ എന്നിവരാണ് ഇന്ന് മരിച്ചത്.

സംസ്ഥാനത്ത് ഇന്ന് 815 പേര്‍ രോഗമുക്തരായി. ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 801 പേര്‍ക്കാണ്. ഇതില്‍ ഉറവിടം അറിയാത്ത 40 പേരുമുണ്ട്. വിദേശത്ത് നിന്ന് വന്ന 55 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 85 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. പതിനഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആറ് കെഎസ്ഇ ഉദ്യോഗസ്ഥര്‍ക്കും രോഗം സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

205 പേര്‍ക്കാണ് തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം-106, ആലപ്പുഴ-101, തൃശ്ശൂര്‍-85 മലപ്പുറം-85, കാസര്‍കോട്-66, പാലക്കാട്-59, കൊല്ലം-57,കണ്ണൂര്‍-37, പത്തനംതിട്ട-36, കോട്ടയം-35 കോഴിക്കോട്-33, വയനാട്-31, ഇടുക്കി-26 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.

നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്:

തിരുവനന്തപുരം-253, കൊല്ലം-40, പത്തനംതിട്ട-59, ആലപ്പുഴ-50, കോട്ടയം-55, ഇടുക്കി-54, എറണാകുളം-38, തൃശ്ശൂര്‍-52, പാലക്കാട്-67, മലപ്പുറം-38, കോഴിക്കോട്- 26, വയനാട്-8, കണ്ണൂര്‍-25 കാസര്‍കോട്-50.