LogoLoginKerala

കോവിഡ് വ്യാപനം തടയുന്നതിൽ സംസ്ഥാനത്ത് അലംഭാവമുണ്ടായി; കടുത്ത വിമർശനവുമായി മുഖ്യമന്ത്രി

കേരളത്തിൽ കോവിഡ് വ്യാപനം തടയുന്നതിൽ എല്ലാ ഭാഗത്ത് നിന്നും അലംഭാവമുണ്ടായെന്ന കടുത്ത വിമർശനവുമായി മുഖ്യമന്ത്രി. വിട്ടുവീഴ്ച്ച അനുവദിക്കില്ലെന്നും, പരാതികളുയർന്നാൽ കർക്കശ നടപടികളിലേക്ക് പോകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ആരോഗ്യമന്ത്രിയടക്കം പങ്കെടുത്ത കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനവും മുന്നറിയിപ്പും. Also Read: ബാലഭാസ്കറിന്റേത് അപകടമരണമെന്ന് മൊഴി നൽകിയ അജി ദുബായിൽ സർക്കാർ ഡ്രൈവർ; ദുരൂഹത ആരോഗ്യവകുപ്പ് മന്ത്രി, സെക്രട്ടറി, മറ്റ് വകുപ്പു മന്ത്രിമാർ, ആരോഗ്യപ്രവർത്തകർ എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. കോവിഡ് അവലോകന യോഗങ്ങൾക്കപ്പുറത്ത് മുഖ്യമന്ത്രി പൊതുവേദിയിൽ …
 

കേരളത്തിൽ കോവിഡ് വ്യാപനം തടയുന്നതിൽ എല്ലാ ഭാഗത്ത് നിന്നും അലംഭാവമുണ്ടായെന്ന കടുത്ത വിമർശനവുമായി മുഖ്യമന്ത്രി. വിട്ടുവീഴ്ച്ച അനുവദിക്കില്ലെന്നും, പരാതികളുയർന്നാൽ കർക്കശ നടപടികളിലേക്ക് പോകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ആരോഗ്യമന്ത്രിയടക്കം പങ്കെടുത്ത കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനവും മുന്നറിയിപ്പും.

Also Read: ബാലഭാസ്കറിന്റേത് അപകടമരണമെന്ന്‌ മൊഴി നൽകിയ അജി ദുബായിൽ സർക്കാർ ഡ്രൈവർ; ദുരൂഹത

ആരോഗ്യവകുപ്പ് മന്ത്രി, സെക്രട്ടറി, മറ്റ് വകുപ്പു മന്ത്രിമാർ, ആരോഗ്യപ്രവർത്തകർ എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. കോവിഡ് അവലോകന യോഗങ്ങൾക്കപ്പുറത്ത് മുഖ്യമന്ത്രി പൊതുവേദിയിൽ പ്രതിരോധ പ്രവർത്തനങ്ങളിലെ പാളിച്ചയിൽ വിമർശനമുന്നയിക്കുന്നത് ഇതാദ്യമായാണ്.

Also Read: മഹാമാരിയ്ക്കൊപ്പം എത്തുന്ന മഴക്കാലത്ത് ഏറെ ശ്രദ്ധ വേണം; ആരോഗ്യവകുപ്പ്

കർശന ക്വറന്റീൻ, സാമൂഹിക അകലം എന്നിവ പാലിക്കുന്നതിൽ ഗൗരവം കുറയാനിടയാക്കിയത് പല കാരണങ്ങൾ. ഗൗരവം കുറച്ചു കാണുന്നതിന് കാരണമായ തെറ്റായ സന്ദേശം ജനങ്ങളിലെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ ട്രിപ്പിൾ ലോക്ക് ഡൗണിനിടയിലും തിരുവനന്തപുരത്തെ രോഗവ്യാപനം നാണക്കേടായെന്ന് മുഖ്യമന്ത്രി അവലോകന യോഗത്തിൽ പറഞ്ഞിരുന്നു.

Also Read: തിരുവനന്തപുരം സ്വർണ്ണക്കടത്ത്; കൈവെട്ടുകേസിൽ പ്രതിയായിരുന്ന മുഹമ്മദ് അലി അറസ്റ്റിൽ