LogoLoginKerala

തലസ്ഥാനത്തെ അശാസ്ത്രീയമായ അടച്ചിടൽ, വ്യാപാരികളും തൊഴിലാളികളും ദുരിതത്തിൽ; അജിത് കരമന

അജിത് കരമനയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: മറക്കരുത്.. പൊറുക്കില്ലാ… ഒരിക്കലും… വ്യാപാരികൾ ഞങ്ങളും മനുഷ്യരാണ്… തൊഴിലാളികൾ ഞങ്ങളും മനുഷ്യരാണ്… അനന്തപുരിയിലെ ഏറ്റവും വലിയ വ്യാപാര മേഖലയാണ് ചാലകമ്പോളം പഴയശാല മുതൽ ഗാന്ധി പാർക്ക് വരെ ഒരു കിലോമീറ്റർ നീളവും 3 കിലോമീറ്റർ ചുറ്റളവും ആണ് ഈ കമ്പോളത്തിലെ വലിപ്പം. ആയിരക്കണക്കിന് ആളുകളുടെ ഉപജീവനമാർഗമാണ് ഇവിടം. അതിൽ അഞ്ഞൂറോളം കുടുംബംങൾ ഇവിടെതാമസിച്ചു പണിയെടുത്തു കഴിയുന്നവരാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചു 130 ദിവസം കഴിയുമ്പോൾ ഇവിടത്തെ വ്യാപാരികളും, തൊഴിലാളികളും ആത്മഹത്യ …
 

അജിത് കരമനയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

മറക്കരുത്.. പൊറുക്കില്ലാ… ഒരിക്കലും…
വ്യാപാരികൾ ഞങ്ങളും മനുഷ്യരാണ്…
തൊഴിലാളികൾ ഞങ്ങളും മനുഷ്യരാണ്…

അനന്തപുരിയിലെ ഏറ്റവും വലിയ വ്യാപാര മേഖലയാണ് ചാലകമ്പോളം പഴയശാല മുതൽ ഗാന്ധി പാർക്ക് വരെ ഒരു കിലോമീറ്റർ നീളവും 3 കിലോമീറ്റർ ചുറ്റളവും ആണ് ഈ കമ്പോളത്തിലെ വലിപ്പം. ആയിരക്കണക്കിന് ആളുകളുടെ ഉപജീവനമാർഗമാണ് ഇവിടം. അതിൽ അഞ്ഞൂറോളം കുടുംബംങൾ ഇവിടെതാമസിച്ചു പണിയെടുത്തു കഴിയുന്നവരാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചു 130 ദിവസം കഴിയുമ്പോൾ ഇവിടത്തെ വ്യാപാരികളും, തൊഴിലാളികളും ആത്മഹത്യ വക്കിലാണ്.

വ്യാപാരികൾ ദിവസവാടക തൊട്ട് ലക്ഷക്കണക്കിന് രൂപ മാസവാടകയും അഡ്വാൻസും കൊടുത്താണ് വ്യാപാരം നടത്തുന്നത്. ബാങ്ക് വായ്പയും വട്ടിപലിശയ്ക്ക് പണം കടമെടുത്തും ആണ് പല വ്യാപാരികളും പ്രവർത്തിക്കുന്നത്. ലോക് ഡൗൺ കാരണം തിരിച്ചടവ് ഇല്ലാതായപ്പോൾ പലരും കടക്കെണിയിലേക്ക് തള്ളി വിടപ്പെട്ടു.

ഇനി ആത്മഹത്യ അല്ലാതെ മറ്റൊരു മാർഗവും ഇല്ല എന്നാണ് അവരുടെ ഭാക്ഷ്യം. കൊടും പട്ടിണിയിലാണ് തൊഴിലാളികൾ… ഇവരുടെ ദയനീയ അവസ്ഥ അധികാരികൾ കണ്ടില്ലെന്ന് നടിക്കുന്നത്. അശാസ്ത്രീയമായ അടച്ചിടൽ ആണ് അവരെ ദുരിതത്തിൽ നിന്നും ദുരിതത്തിലേക്ക് ആക്കിയത്.

(പുത്തൻചാല, ആര്യശാല, ചാലമെയിൻ റോഡ്, കരിപ്പട്ടിക്കട റോഡ്, കരിക്കട റോഡ്, ചെമ്പോണി പുര റോഡ്, കൊത്തുവാൾ തെരുവ്, സാബാപതി തെരുവ്, മരക്കട റോഡ്, കമുക് വിളാകം റോഡ്, പാട്ടുവിളാകം റോഡ്, ചൂരക്കാട് പാളയം റോഡ്, പഴയശാല, ട്രെയിനേജ് റോഡ്, റൂബി നഗർ, വളയൽചെട്ടി തെരുവ്, ഗാന്ധിഹോട്ടൽ റോഡ്, പവർഹൗസ് റോഡ്) തുടങ്ങി തെരുവുകളും റോഡുകളും ചേർന്നതാണ് ചാലക്കമ്പോളം. സാധാരണ മാർക്കറ്റ് പോലെയല്ല ചാല കമ്പോളവും, ചാല വാർഡും. ഈ പ്രദേശം രണ്ടു വാർഡുകളാണുള്ളത്. ചാലവാർഡും വലിയശാല വാർഡും. ചില കോവിഡ് 19 പോസിറ്റീവ് റിപ്പോർട്ടുകൾ ചാലയിൽ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടം ചാല വാർഡിനെ കണ്ടെമെന്റ് സോൺ ആയി പ്രഖ്യാപിച്ചു.അതിൽ വലിയശാല വാർഡും പാടുപെട്ടു. പോസിറ്റീവ് റിപ്പോർട്ട് ചെയ്ത റോഡുകളെയും, തെരുവുകളെയും നിയന്ത്രണ മേഖലയായി പ്രഖ്യാപിക്കുന്നതിനു പകരം രണ്ടു വാഡുകൾ വരുന്ന മുഴുവൻ പ്രദേശത്തെയും അടച്ചിടുന്ന അശാസ്ത്രീയമായ നിയന്ത്രണമാണ് നടപ്പിലാക്കിയിരിക്കുന്നത്. കണ്ടെയിൻമെന്റ് സോണുകൾക്ക് അനുവദിച്ചിട്ടുള്ള പാക്കേജുകൾ ഇവരും അർഹതപ്പെട്ടവരാണ്. അധികാരികൾ ഇത് കണ്ടില്ലെന്ന് നടിക്കരുത്…

അന്നോടന്ന് ചുമട് എടുത്ത് അന്നത്തിനു വഴി തേടുന്ന തൊഴിലാളികളെയും, കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന വ്യാപാര സമൂഹത്തെയും മറക്കരുത്.. പൊറുക്കില്ല ഒരിക്കലും.. അധികാരികളെ…

കരമന അജിത്ത്
(ബിജെപി തിരുവനന്തപുരം ജില്ലാ ഉപാദ്ധ്യക്ഷൻ)

https://www.facebook.com/photo/?fbid=1452662718271833&set=a.130752617129523

തലസ്ഥാനത്തെ അശാസ്ത്രീയമായ അടച്ചിടൽ, വ്യാപാരികളും തൊഴിലാളികളും ദുരിതത്തിൽ; അജിത് കരമന