LogoLoginKerala

2020 ഐപിഎൽ മത്സരങ്ങൾ ദുബായില്‍; അനുമതി നല്‍കി കേന്ദ്രം

ഐപിഎൽ 2020 സീസൺ മത്സരങ്ങൾ ദുബായിൽ നടക്കും. ഐപിഎൽ ഭരണസമിതിയുടെ നിർദേശങ്ങൾക്ക് കേന്ദ്രം അനുമതി നൽകി. മത്സരങ്ങളുടെ ആദ്യഘട്ടത്തില് കാണികള്ക്ക് പ്രവേശമില്ല. രണ്ടാം ഘട്ട മത്സരങ്ങള് കാണാന് 30 മുതല് 50 ശതമാനം വരെ കാണികളെ പ്രവേശിപ്പിക്കാന് യുഎഇ സര്ക്കാരിനോട് അനുമതി തേടുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. Also Read: പാക്കിസ്ഥാൻ ചാനലിൽ ത്രിവർണ പതാകയും സ്വാതന്ത്ര്യ ദിനാശംസകളും 2020 സെപ്റ്റംബര് പത്തൊന്പതിന് ആരംഭിക്കുന്ന മത്സരങ്ങള് നവംബര് എട്ടിന് അവസാനിക്കും. ചൈനീസ് മൊബൈല് കമ്പനിയായ വിവോ ഉള്പ്പടെയുള്ള …
 

ഐപിഎൽ 2020 സീസൺ മത്സരങ്ങൾ ദുബായിൽ നടക്കും. ഐപിഎൽ ഭരണസമിതിയുടെ നിർദേശങ്ങൾക്ക് കേന്ദ്രം അനുമതി നൽകി. മത്സരങ്ങളുടെ ആദ്യഘട്ടത്തില്‍ കാണികള്‍ക്ക് പ്രവേശമില്ല. രണ്ടാം ഘട്ട മത്സരങ്ങള്‍ കാണാന്‍ 30 മുതല്‍ 50 ശതമാനം വരെ കാണികളെ പ്രവേശിപ്പിക്കാന്‍ യുഎഇ സര്‍ക്കാരിനോട് അനുമതി തേടുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read: പാക്കിസ്ഥാൻ ചാനലിൽ ത്രിവർണ പതാകയും സ്വാതന്ത്ര്യ ദിനാശംസകളും

2020 സെപ്റ്റംബര്‍ പത്തൊന്‍പതിന് ആരംഭിക്കുന്ന മത്സരങ്ങള്‍ നവംബര്‍ എട്ടിന് അവസാനിക്കും. ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോ ഉള്‍പ്പടെയുള്ള സ്പോണ്‍സര്‍മാരെയും മാറ്റേണ്ടതില്ലെന്ന് ഐപിഎൽ ഭരണസമിതി യോഗത്തില്‍ തീരുമാനമായി.

Also Read: ഒരു അരഞ്ഞാണത്തിന്റെ കഥ !

ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം, അബുദാബിയിലെ ഷെയ്ഖ് സയിദ് സ്റ്റേഡിയം, ഷാര്‍ജ സ്റ്റേഡിയം എന്നിങ്ങനെ മൂന്നു മൈതാനങ്ങളിലായാണ് പതിമൂന്നാം സീസണ്‍ മത്സരങ്ങള്‍ നടക്കുക.

Also Read: അമേരിക്കയിലെ മലയാളി നേഴ്സ് മെറിനെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി

ഇന്ത്യന്‍ സമയം രാത്രി ഏഴരയ്ക്കാണ് മത്സരങ്ങള്‍. പരമാവധി 24 താരങ്ങളെ ഉള്‍പ്പെടുത്തിയാകും മത്സരങ്ങള്‍ നടക്കുക. ഐപിഎൽ ഒരുക്കങ്ങള്‍ക്കായി ടീമുകള്‍ ഓഗസ്റ്റ് 20ന് യുഎഇയിലേക്ക് പോകുമെന്നാണ് വിവരം. 51 ദിവസമാണ് മത്സരങ്ങള്‍. ഓസ്ട്രേലിയില്‍ നടത്താനിരുന്ന ടി-20 ലോകകപ്പ് കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ചതോടെയാണ്‌ ഐപിഎല്‍ മത്സരങ്ങള്‍ നടത്താൻ അവസരമൊരുങ്ങിയത്.

Also Read: തിരുവനന്തപുരം സ്വർണ്ണക്കടത്ത്; കൈവെട്ടുകേസിൽ പ്രതിയായിരുന്ന മുഹമ്മദ് അലി അറസ്റ്റിൽ

2020 ഐപിഎൽ മത്സരങ്ങൾ ദുബായില്‍; അനുമതി നല്‍കി കേന്ദ്രം