LogoLoginKerala

കോവിഡ് വാക്സിന്‍ കണ്ടുപിടിക്കും വരെ ജാഗ്രത വേണം; ആരോഗ്യ മന്ത്രി കെ.കെ. ശൈലജ

കേരളത്തിൽ കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ വാക്സിന് കണ്ടുപിടിക്കുന്നതുവരെ ജനങ്ങൾ തികഞ്ഞ ജാഗ്രത പാലിക്കണമെന്ന നിര്ദ്ദേശവുമായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ. തുടക്കം മുതല് വിശ്രമമില്ലാതെ പ്രവര്ത്തിച്ചതിന്റെ ഫലമായാണ് കേരളത്തിലെ കോവിഡ് മരണനിരക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞതെന്ന് മന്ത്രി പറഞ്ഞു. Also Read: റിയ ദുര്മന്ത്രവാദം നടത്തിയിരുന്നു: സുശാന്തിന് ചില മരുന്നുകള് നല്കി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല് മെയ് മൂന്നിന് ശേഷമാണ് സംസ്ഥാനത്ത് കൂടുതല് കോവിഡ് കേസുകള് റിപ്പോര്ട്ട് ചെയ്തതെന്നും അപായമില്ലാതെ ആളുകളെ എങ്ങനെ വൈറസ് …
 

കേരളത്തിൽ കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ വാക്സിന്‍ കണ്ടുപിടിക്കുന്നതുവരെ ജനങ്ങൾ തികഞ്ഞ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശവുമായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ. തുടക്കം മുതല്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് കേരളത്തിലെ കോവിഡ് മരണനിരക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ വളരെ കുറഞ്ഞതെന്ന് മന്ത്രി പറഞ്ഞു.

Also Read: റിയ ദുര്‍മന്ത്രവാദം നടത്തിയിരുന്നു: സുശാന്തിന് ചില മരുന്നുകള്‍ നല്‍കി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

മെയ് മൂന്നിന് ശേഷമാണ് സംസ്ഥാനത്ത് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും അപായമില്ലാതെ ആളുകളെ എങ്ങനെ വൈറസ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തും എന്നതാണ് നിലവിലെ വെല്ലുവിളിഎന്നും ആരോഗ്യ മന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മേല്‍നോട്ടത്തില്‍ ഇഖ്‌റ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ആരംഭിച്ച കോവിഡ് ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനവേളയിലാണ് മന്ത്രി ഇപ്രകാരം അഭിപ്രായപ്പെട്ടത്.

Also Read: എം ശിവശങ്കറിനെതിരെ പ്രാഥമിക അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ്

തുടക്കം മുതല്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് കേരളത്തിലെ കോവിഡ് മരണനിരക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കുറയാന്‍ സഹായകമായതെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരും ബന്ധപ്പെട്ട മറ്റ് ഉദ്യാഗസ്ഥരും രാപകലില്ലാതെ പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായാണ് കോവിഡ് മരണനിരക്ക് കുറയുന്നതും കൂടുതല്‍ പേര്‍ രോഗമുക്തരാകുന്നതെന്നും മന്ത്രി അറിയിച്ചു.

Also Read: വാട്സാപ്പ്, ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വ്യാപക ഹാക്കിങ്; മുന്നറിയിപ്പുമായി കേരള പൊലീസ്