LogoLoginKerala

എം ശിവശങ്കറിനെതിരെ പ്രാഥമിക അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ്

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്ണക്കടത്ത് കേസില് എന്ഐഎ ചോദ്യം ചെയ്യലിന് വിധേയനായ മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറി എം ശിവശങ്കറിനെതിരേ പ്രാഥമിക അന്വേഷണത്തിന് സംസ്ഥാന സര്ക്കാറിനോട് അനുമതി തേടി വിജിലന്സ്. Also Read: വാട്സാപ്പ്, ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വ്യാപക ഹാക്കിങ്; മുന്നറിയിപ്പുമായി കേരള പൊലീസ് ഐ.ടി വകുപ്പിലെ വിവാദ നിയമനമടക്കം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുള്പ്പെടെയുള്ളവര് നല്കിയ പരാതികളാണ് വിജിലന്സ് സംസ്ഥാന സര്ക്കാറിന് കൈമാറിയത്. അഴിമതി നിരോധന നിയമപ്രകാരമാണ് വിജിലന്സ് നടപടി സ്വീകരിച്ചത്. അഴിമതി നിരോധന നിയമപ്രകാരം …
 

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ ചോദ്യം ചെയ്യലിന് വിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരേ പ്രാഥമിക അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാറിനോട് അനുമതി തേടി വിജിലന്‍സ്.

Also Read: വാട്സാപ്പ്, ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വ്യാപക ഹാക്കിങ്; മുന്നറിയിപ്പുമായി കേരള പൊലീസ്

ഐ.ടി വകുപ്പിലെ വിവാദ നിയമനമടക്കം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുള്‍പ്പെടെയുള്ളവര്‍ നല്‍കിയ പരാതികളാണ് വിജിലന്‍സ് സംസ്ഥാന സര്‍ക്കാറിന് കൈമാറിയത്. അഴിമതി നിരോധന നിയമപ്രകാരമാണ് വിജിലന്‍സ് നടപടി സ്വീകരിച്ചത്. അഴിമതി നിരോധന നിയമപ്രകാരം ലഭിക്കുന്ന പരാതിയില്‍ സര്‍ക്കാരിന്റെ അനുമതി വിജിലന്‍സ് തേടുന്നത് പതിവാണ്. അതിനാൽ തന്നെ ശിവശങ്കറിനെതിരെയുള്ള വിജിലൻസ് നീക്കങ്ങൾ സർക്കാരിനെ പ്രതിസന്ധിലാക്കിയേക്കാമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read: ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത്; കൊച്ചിയിൽ എൻഐഎ പരിശോധന