LogoLoginKerala

റിയ ദുര്‍മന്ത്രവാദം നടത്തിയിരുന്നു: സുശാന്തിന് ചില മരുന്നുകള്‍ നല്‍കി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

2019 ജനുവരി മുതല് 2020 ജനുവരി വരെയാണ് സുശാന്തിന് വേണ്ടി റാം ജോലി ചെയ്തത്. സുശാന്തിന്റെ കാമുകിയായിരുന്ന റിയയുടെ നിര്ബന്ധത്തെ തുടര്ന്നാണ് തനിക്ക് ജോലി നഷ്ടപ്പെട്ടതെന്നാണ് റാം പറയുന്നത്. സുശാന്ത് സിംഗ് ധീരനായ ഒരു വ്യക്തിയായിരുന്നു എന്നും അദ്ദേഹം ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും റാം പറയുന്നു. Also Read: സുശാന്ത് സിംഗിന്റെ ഓർമ്മയ്ക്കായി രതീഷ് വേഗയുടെ ഗാനം ”റിയ അദ്ദേഹത്തിന്റെ ജീവിതത്തില് വന്ന ശേഷം ഒരുപാടു കാര്യങ്ങള് മാറി. ജീവനക്കാരുടെ ശമ്പളം വൈകാന് തുടങ്ങി. കൂടുതല് സമയം ജോലി …
 

2019 ജനുവരി മുതല്‍ 2020 ജനുവരി വരെയാണ് സുശാന്തിന് വേണ്ടി റാം ജോലി ചെയ്തത്. സുശാന്തിന്റെ കാമുകിയായിരുന്ന റിയയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ്‌ തനിക്ക് ജോലി നഷ്ടപ്പെട്ടതെന്നാണ് റാം പറയുന്നത്. സുശാന്ത് സിംഗ് ധീരനായ ഒരു വ്യക്തിയായിരുന്നു എന്നും അദ്ദേഹം ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും റാം പറയുന്നു.

Also Read: സുശാന്ത് സിംഗിന്റെ ഓർമ്മയ്ക്കായി രതീഷ് വേഗയുടെ ഗാനം

”റിയ അദ്ദേഹത്തിന്റെ ജീവിതത്തില്‍ വന്ന ശേഷം ഒരുപാടു കാര്യങ്ങള്‍ മാറി. ജീവനക്കാരുടെ ശമ്പളം വൈകാന്‍ തുടങ്ങി. കൂടുതല്‍ സമയം ജോലി ചെയ്യാന്‍ ആവശ്യപ്പെടുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. വ്യക്തിപരമായ ജോലികള്‍ ചെയ്യാന്‍ റിയ തന്നെ നിര്‍ബന്ധിച്ചിരുന്നു. ചെയ്യില്ലെന്ന് പറഞ്ഞാല്‍ വലിയ വഴക്കുകള്‍ക്ക് അത് കാരണമാകുമായിരുന്നു” റാം വെളിപ്പെടുത്തി.

Also Read: സുശാന്ത് സിംഗ് രജ്പുതിന്റെ ആത്മഹത്യ; കാമുകി റിയക്കെതിരെ കേസ്

സുശാന്തിന്‌ റിയ ചില മരുന്നുകള്‍ നല്‍കുമായിരുന്നു. അവര്‍ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വരുന്നതിനു മുന്‍പ് അദ്ദേഹം വളരെ സന്തോഷവാനായിരുന്നു. പിന്നീടാണ്‌ അദ്ദേഹം വിഷാദരോഗത്തിന് അടിമയായത്. അവര്‍ ദുര്‍മന്ത്രവാദവും ചെയ്തിരുന്നു.” റാം പറയുന്നു.

Also Read: എങ്ങനെയാണ് സുശാന്ത് സിംഗ് രജ്പുത് മലയാളികൾക്ക് ഇത്രമേൽ പ്രിയപ്പെട്ടവനായത്?

ജൂണ്‍ 14നു മുംബൈ ബാന്ദ്രയിലെ വീട്ടിലാണ്‌ സുഷാന്ത് സിംഗ് രാജ്പുതിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പ്രമുഖരും ആരാധകരും ഉള്‍പ്പടെ നിരവധി പേരാണ് സംഭവത്തില്‍ CBI അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.