LogoLoginKerala

അബദ്ധത്തിൽ നാണയം വിഴുങ്ങിയ മൂന്നുവയസുകാരൻ മരിച്ചു; ഡോക്ടർ പറഞ്ഞു ഇനി ഇങ്ങോട്ട് വരേണ്ട; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെകെ ഷൈലജ

അബദ്ധത്തിൽ നാണയത്തുട്ട് വിഴുങ്ങിയ മൂന്നുവയസുകാരന് മരിച്ചു. കടുങ്ങല്ലൂരിൽ താമസക്കാരായ രാജു-നന്ദിനി ദമ്പതിമാരുടെ ഏക മകൻ പൃഥ്വിരാജാണ് മരിച്ചത്. ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് കുട്ടി നാണയം വിഴുങ്ങിയത്. പല സർക്കാർ ആശുപത്രികളിലും എത്തിച്ചുവെങ്കിലും ചികിത്സ ലഭ്യമായില്ലെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. Also Read: തിരുവനന്തപുരം സ്വർണ്ണക്കടത്ത്: അന്വേഷണം തമിഴ്നാട്ടിലേക്കും; 3 പേർ അറസ്റ്റിൽ കുട്ടി നാണയം വിഴുങ്ങിയെന്ന് മനസിലാക്കിയ ഉടൻ തന്നെ ആലുവ താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ ഇവിടെ ശിശുരോഗവിദഗ്ധൻ ഇല്ലെന്ന് പറഞ്ഞ് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് അയച്ചുവെന്നാണ് കുടുംബം …
 

അബദ്ധത്തിൽ നാണയത്തുട്ട് വിഴുങ്ങിയ മൂന്നുവയസുകാരന്‍ മരിച്ചു. കടുങ്ങല്ലൂരിൽ താമസക്കാരായ രാജു-നന്ദിനി ദമ്പതിമാരുടെ ഏക മകൻ പൃഥ്വിരാജാണ് മരിച്ചത്. ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് കുട്ടി നാണയം വിഴുങ്ങിയത്. പല സർക്കാർ ആശുപത്രികളിലും എത്തിച്ചുവെങ്കിലും ചികിത്സ ലഭ്യമായില്ലെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്.

Also Read: തിരുവനന്തപുരം സ്വർണ്ണക്കടത്ത്: അന്വേഷണം തമിഴ്നാട്ടിലേക്കും; 3 പേർ അറസ്റ്റിൽ

കുട്ടി നാണയം വിഴുങ്ങിയെന്ന് മനസിലാക്കിയ ഉടൻ തന്നെ ആലുവ താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ ഇവിടെ ശിശുരോഗവിദഗ്ധൻ ഇല്ലെന്ന് പറഞ്ഞ് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് അയച്ചുവെന്നാണ് കുടുംബം പറയുന്നത്. ഇവിടെയും സമാന കാരണം പറഞ്ഞ് ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് റഫര്‍ ചെയ്തു. ഇതിനിടെ കുട്ടിക്ക് പഴങ്ങളും വെള്ളവും കൊടുത്താൽ മതിയെന്നും വയറിളകിയാൽ നാണയം പുറത്തു പോകുമെന്നും ഡോക്ടർമാർ നിർദേശം നല്‍കിയതായും ഇവർ പറയുന്നു.

Also Read: കോവിഡ് വാക്സിന്‍ കണ്ടുപിടിക്കും വരെ ജാഗ്രത വേണം; ആരോഗ്യ മന്ത്രി കെ.കെ. ശൈലജ

തുടർന്ന് വീട്ടിലേക്ക് മടക്കിക്കൊണ്ടു വന്ന കുട്ടിയുടെ നില രാത്രിയോടെ വഷളാവുകയായിരുന്നു. രാത്രി തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൃത്യമായ ചികിത്സ ലഭിക്കാത്തതു കൊണ്ടാണ് കുഞ്ഞ് മരിച്ചതെന്നാണ് വീട്ടുകാരുടെ ആരോപണം.

Also Read: റിയ ദുര്‍മന്ത്രവാദം നടത്തിയിരുന്നു: സുശാന്തിന് ചില മരുന്നുകള്‍ നല്‍കി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

പരാതി ഉയർന്ന സാഹചര്യത്തിൽ പോസ്റ്റുമോർട്ടത്തിന് ശേഷമാകും കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നല്‍കുക. പോലീസ് സർജന്‍റെ നേതൃത്വത്തിൽ ആകും പോസ്റ്റ് മോർട്ടം എന്നാണ് സൂചന.പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാലെ മരണകാരണം അറിയാൻ കഴിയൂവെന്നാണ് ആശുപത്രി സൂപ്രണ്ട് അറിയിച്ചിരിക്കുന്നത്.

Also Read: എം ശിവശങ്കറിനെതിരെ പ്രാഥമിക അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ്

കുട്ടി വിഴുങ്ങിയ നാണയം ചെറുകുടലിലേക്ക് എത്തിയിരുന്നു. എന്നാൽ ആലുവ ജില്ലാ ആശുപത്രിയിലും എറണാകുളം ജില്ലാ ആശുപത്രിയിലും ശസ്ത്രക്രിയയ്ക്ക് പീഡിയാട്രിക് സർജൻ ഇല്ലായിരുന്നു. ഇതിനെപ്പറ്റിയും ആരോഗ്യവകുപ്പ് അന്വേഷിക്കുമെന്നാണ് റിപ്പോർട്ടുകൾ.