LogoLoginKerala

തിരുവനന്തപുരം സ്വർണ്ണക്കടത്ത്: അന്വേഷണം തമിഴ്നാട്ടിലേക്കും; 3 പേർ അറസ്റ്റിൽ

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണ്ണക്കടത്ത് കേസ് പുതിയ വഴിത്തിരിവിലേക്ക്. കേസിന്റെ അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനകം കേസുമായി ബന്ധപ്പെട്ട് 3 പേരെ തമിഴ്നാട്ടിൽ നിന്നും എൻഐഎ അറസ്റ്റു ചെയ്തിട്ടുണ്ട്. Also Read: കോവിഡ് വാക്സിന് കണ്ടുപിടിക്കും വരെ ജാഗ്രത വേണം; ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറസ്റ്റു ചെയ്ത മൂന്നു പേരും തിരുച്ചിറപ്പള്ളിയിൽ നിന്നുള്ള ഏജന്റുമാരാണ്. ഇവരാണ് അനധികൃതമായി എത്തിയ സ്വർണ്ണം വിൽക്കാൻ സഹായിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. ഡിഐജി …
 

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണ്ണക്കടത്ത് കേസ് പുതിയ വഴിത്തിരിവിലേക്ക്. കേസിന്റെ അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനകം കേസുമായി ബന്ധപ്പെട്ട് 3 പേരെ തമിഴ്നാട്ടിൽ നിന്നും എൻഐഎ അറസ്റ്റു ചെയ്തിട്ടുണ്ട്.

Also Read: കോവിഡ് വാക്സിന്‍ കണ്ടുപിടിക്കും വരെ ജാഗ്രത വേണം; ആരോഗ്യ മന്ത്രി കെ.കെ. ശൈലജ

അറസ്റ്റു ചെയ്ത മൂന്നു പേരും തിരുച്ചിറപ്പള്ളിയിൽ നിന്നുള്ള ഏജന്റുമാരാണ്. ഇവരാണ് അനധികൃതമായി എത്തിയ സ്വർണ്ണം വിൽക്കാൻ സഹായിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. ഡിഐജി കെ. ബി. വന്ദനയുടെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയിൽ എത്തുകയും കസ്റ്റംസ് ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തുകയും ചെയ്തിരുന്നു.

Also Read: എം ശിവശങ്കറിനെതിരെ പ്രാഥമിക അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ്

കള്ളക്കടത്ത് സ്വർണ്ണത്തിന് നിക്ഷേപകരെ കണ്ടെത്താനും സ്വർണ്ണം വിൽക്കാനും ഇവർ തിരുച്ചിറപ്പള്ളി കേന്ദ്രീകരിച്ചുള്ള സ്വർണ്ണ വ്യാപാരികളെ ബന്ധപ്പെട്ടുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. തിരിച്ചിറപ്പള്ളിയിലെ സ്വർണ്ണക്കടകളിലും എൻഐഎ സംഘം പരിശോധന നടത്തിയിരുന്നു. ഇതിനു മുൻപ് കേരളത്തിലെ വിമാനത്താവളങ്ങൾ വഴി അനധികൃതമായി സ്വർണ്ണം കടത്തി തമിഴ്നാട്ടിലെത്തിച്ച് വിൽപ്പന നടത്തി പിടിയിലായവരെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Also Read: റിയ ദുര്‍മന്ത്രവാദം നടത്തിയിരുന്നു: സുശാന്തിന് ചില മരുന്നുകള്‍ നല്‍കി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍