LogoLoginKerala

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്; സംസ്ഥാന പൊലീസ് ആസ്ഥാനം അടച്ചു

തിരുവനന്തപുരം: സംസ്ഥാന പൊലീസ് ആസ്ഥാനം അടച്ചു. രണ്ടു ദിവസത്തേക്കാണ് പൊലീസ് ഹെഡ് ക്വാര്ട്ടേഴ്സ് അടച്ചത്. പൊലീസ് ഉദ്യോഗസ്ഥര്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. അണുവിമുക്തമാക്കിയശേഷം ഓഫീസ് തുറക്കുമെന്ന് അധികൃതര് അറിയിച്ചു. Also Read: കേരളത്തിൽ കോവിഡ് പരിശോധന 625 രൂപക്ക്; അംഗീകാരമുള്ള ലാബുകളുടെ സമ്പൂർണ പട്ടിക അവധി ദിനമായതിനാല് പ്രവര്ത്തനങ്ങളെ ബാധിക്കില്ലെന്നാണ് അധികൃതരുടെ വിലയിരുത്തല്. പൊലീസ് ആസ്ഥാനത്ത് റിസപ്ഷന് വിഭാഗത്തില് ജോലി ചെയ്തിരുന്ന ഒരു എസ്ഐക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഓഫീസ് അടച്ച് അണുനശീകരണം നടത്താന് തീരുമാനിച്ചത്. …
 

തിരുവനന്തപുരം: സംസ്ഥാന പൊലീസ് ആസ്ഥാനം അടച്ചു. രണ്ടു ദിവസത്തേക്കാണ് പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് അടച്ചത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. അണുവിമുക്തമാക്കിയശേഷം ഓഫീസ് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Also Read: കേരളത്തിൽ കോവിഡ് പരിശോധന 625 രൂപക്ക്; അംഗീകാരമുള്ള ലാബുകളുടെ സമ്പൂർണ പട്ടിക

അവധി ദിനമായതിനാല്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. പൊലീസ് ആസ്ഥാനത്ത് റിസപ്ഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഒരു എസ്‌ഐക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഓഫീസ് അടച്ച് അണുനശീകരണം നടത്താന്‍ തീരുമാനിച്ചത്.

Also Read: സ്വർണക്കടത്ത് പ്രതി റമീസിനെ സ്വപ്നയുടെയും ശിവശങ്കറിന്റെയും ഫ്ലാറ്റുകളിലെത്തിച്ച് തെളിവെടുത്തു

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്കും പൊലീസുകാർക്കുമിടയിൽ രോഗം വർധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. സംസ്ഥാനത്ത് ആദ്യമായി പൊലീസ് ഉദ്യോഗസ്ഥൻ കൊവിഡ് ബാധിച്ച് മരിച്ചു. ഇടുക്കി ജില്ലയിലെ എസ്‌ഐ അജിതൻ (55) ആണ് മരിച്ചത്. ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആയിരുന്നു മരണം.

Also Read: വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ നഗ്നചിത്രം: സി.പി.എം പയ്യന്നൂർ ഏരിയാ സെക്രട്ടറിയെ മാറ്റി

അതിനിടെതിരുവനന്തപുരം എസ്എപി ക്യാമ്പിലെ രണ്ട് പൊലീസുകാർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ ഒരാൾ ഡെപ്യൂട്ടി സ്പീക്കറുടെ ഗൺമാനാണ്. പൊലീസ് ആസ്ഥാനത്തെ റിസപ്ഷൻ ഗേറ്റിൽ ജോലി ചെയ്യുന്നയാളാണ് രണ്ടാമത്തെയാൾ.

Also Read: അമേരിക്കയിൽ ടിക്ക് ടോക് നിരോധിക്കാൻ ഡൊണാൾഡ് ട്രംപ്