LogoLoginKerala

വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ നഗ്നചിത്രം: സി.പി.എം പയ്യന്നൂർ ഏരിയാ സെക്രട്ടറിയെ മാറ്റി

പാർട്ടി പ്രവർത്തകർ അംഗങ്ങളായ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ നഗ്നചിത്രം പ്രത്യക്ഷപ്പെട്ട സംഭവത്തിൽ ഏരിയ സെക്രട്ടറിക്ക് എതിരെ നടപടിയെടുത്ത് സി.പി.എം. സംഭവത്തിൽ ആരോപണം നേരിടുന്ന കെ. പി മധുവിനെ പയ്യന്നൂർ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി. Also Read: ആർ.എസ്.എസിന്റെ പേരിൽ ചെന്നിത്തലയും കൊടിയേരിയും ആരോപണം ഉന്നയിക്കുന്നത് ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ട്; കെ സുരേന്ദ്രൻ കണ്ണൂരിൽ ഇന്നലെ ചേർന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് ഇതു സംബന്ധിച്ച നടപടിയെടുത്തത്. ജില്ലാ നേതാക്കളുടെ സാന്നിധ്യത്തിൽ പയ്യന്നൂർ ഏരിയാ കമ്മിറ്റി യോഗത്തിലും സംഭവം …
 

പാർട്ടി പ്രവർത്തകർ അംഗങ്ങളായ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ നഗ്നചിത്രം പ്രത്യക്ഷപ്പെട്ട സംഭവത്തിൽ ഏരിയ സെക്രട്ടറിക്ക് എതിരെ നടപടിയെടുത്ത് സി.പി.എം. സംഭവത്തിൽ ആരോപണം നേരിടുന്ന കെ. പി മധുവിനെ പയ്യന്നൂർ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി.

Also Read: ആർ.എസ്.എസിന്റെ പേരിൽ ചെന്നിത്തലയും കൊടിയേരിയും ആരോപണം ഉന്നയിക്കുന്നത് ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ട്; കെ സുരേന്ദ്രൻ

കണ്ണൂരിൽ ഇന്നലെ ചേർന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് ഇതു സംബന്ധിച്ച നടപടിയെടുത്തത്. ജില്ലാ നേതാക്കളുടെ സാന്നിധ്യത്തിൽ പയ്യന്നൂർ ഏരിയാ കമ്മിറ്റി യോഗത്തിലും സംഭവം ചർച്ച ചെയ്തു. ഏരിയ കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ വി. കുഞ്ഞികൃഷ്ണനാണ് പുതിയ ഏരിയ സെക്രട്ടറി . തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒന്നും കെപി മധുവിനെ മാറ്റും.

Also Read: സർവ്വകാലറെക്കോഡിൽ സ്വർണവില: പവന് 40,000, ഗ്രാമിന് 5,000

നാട്ടുഗ്രാമം മുത്തത്തി എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് നഗ്ന ചിത്രം പ്രത്യക്ഷപ്പെട്ടത്. സിപിഎം പ്രാദേശിക നേതാക്കളും പോഷക സംഘടന അംഗങ്ങളും ഉൾപ്പെട്ടതാണ് ഈ ഗ്രൂപ്പ് . ചിത്രം കണ്ട ഗ്രൂപ്പിലെ അംഗങ്ങളാണ് പരാതിയുമായി രംഗത്തെത്തിയത്.

Also Read: യുഎസിൽ കൊല്ലപ്പെട്ട മലയാളി മെറിൻ ജോയിയുടെ മരണമൊഴി പുറത്ത്

നാലുദിവസം മുമ്പ് രാവിലെ 6.35നാണ് വിവാദചിത്രം വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ടത്.പിന്നീട് ചിത്രം ഡിലീറ്റ് ചെയ്യാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. പിന്നാലെ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ ചിത്രത്തിന്റെ സ്ക്രീൻഷോട്ട് പുറത്തു വിടുകയായിരുന്നു.

Also Read: തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ 35 പേര്‍ക്ക് കോവിഡ്