LogoLoginKerala

കൊല്ലപ്പെടുന്നതിന് പത്ത് ദിവസം മുൻപേ മെറിൻ ഭർത്താവിനെതിരെ പരാതി നൽകിയിരുന്നു

മോനിപ്പള്ളി: കൊല്ലപ്പെടുന്നതിനു 10 ദിവസം മുൻപേ മെറിൻ ഭർത്താവ് നെവിനെതിരെ അമേരിക്കയിലെ താമസസ്ഥലമായ കോറൽ സ്പ്രിങ്സിലെ പൊലീസിന് പരാതി നൽകിയിരുന്നു. Also Read: യുഎസിൽ കൊല്ലപ്പെട്ട മലയാളി മെറിൻ ജോയിയുടെ മരണമൊഴി പുറത്ത് നെവിനിൽ നിന്നുള്ള ഭീഷണിയും ഉപദ്രവങ്ങളും കൂടിയതോടെയാണു മെറിൻ ജൂലൈ 19ന് പരാതിയുമായി സ്റ്റേഷനിൽ എത്തിയത്. ഫോണിലൂടെയുള്ള ഭീഷണി സഹിക്കാതായതോടെ ഭര്ത്താവിന്റെ നമ്പറും ബ്ലോക്ക് ചെയ്തിരുന്നെന്ന് സുഹൃത്തുക്കൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി. Also Read: അമേരിക്കയിൽ ടിക്ക് ടോക് നിരോധിക്കാൻ ഡൊണാൾഡ് ട്രംപ് ജനുവരിയിൽ നാട്ടിൽ വന്നു മടങ്ങിയ …
 

മോനിപ്പള്ളി: കൊല്ലപ്പെടുന്നതിനു 10 ദിവസം മുൻപേ മെറിൻ ഭർത്താവ് നെവിനെതിരെ അമേരിക്കയിലെ താമസസ്ഥലമായ കോറൽ സ്പ്രിങ്സിലെ പൊലീസിന് പരാതി നൽകിയിരുന്നു.

Also Read: യുഎസിൽ കൊല്ലപ്പെട്ട മലയാളി മെറിൻ ജോയിയുടെ മരണമൊഴി പുറത്ത്

നെവിനിൽ നിന്നുള്ള ഭീഷണിയും ഉപദ്രവങ്ങളും കൂടിയതോടെയാണു മെറിൻ ജൂലൈ 19ന് പരാതിയുമായി സ്റ്റേഷനിൽ എത്തിയത്. ഫോണിലൂടെയുള്ള ഭീഷണി സഹിക്കാതായതോടെ ഭര്‍ത്താവിന്റെ നമ്പറും ബ്ലോക്ക് ചെയ്തിരുന്നെന്ന് സുഹൃത്തുക്കൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

Also Read: അമേരിക്കയിൽ ടിക്ക് ടോക് നിരോധിക്കാൻ ഡൊണാൾഡ് ട്രംപ്

ജനുവരിയിൽ നാട്ടിൽ വന്നു മടങ്ങിയ ശേഷം രണ്ടിടത്തായിരുന്നു മെറിനും നെവിനും താമസം. ഫോണിലൂടെയും മറ്റും ഭീഷണികൾ സഹിക്കാതെ വന്നതോടെ മെറിൻ നെവിന്റെ ഫോൺ ബ്ലോക്ക് ചെയ്ത ശേഷവും പേടി തോന്നിയതു കൊണ്ടാകാം പൊലീസിൽ പരാതി നൽകാൻ ശ്രമിച്ചതെന്നും സുഹൃത്തുക്കൾ പറയുന്നു. എന്നാൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തില്ല. വിവാഹ മോചനങ്ങൾ കൈകാര്യം ചെയ്യുന്ന അറ്റോർണിയുമായി ബന്ധപ്പെടാനാണു പൊലീസ് നിർദേശം നൽകിയതെന്നും സുഹൃത്തുക്കൾ അറിയിച്ചു.

കൊല്ലപ്പെടുന്നതിന് പത്ത് ദിവസം മുൻപേ മെറിൻ ഭർത്താവിനെതിരെ പരാതി നൽകിയിരുന്നു