LogoLoginKerala

ഇന്ത്യയിൽ മൊബൈൽ ഫോൺ എത്തിയിട്ട് 25 വർഷം തികയുന്നു

രാജ്യത്ത് 1995 ജൂലൈ 31നാണ് ആദ്യമായി മൊബൈൽ ഫോൺ സേവനം തുടങ്ങുന്നത്. ഇന്ത്യയിലെ ആദ്യ മൊബൈൽ സേവന ദാതാവ് ‘മോഡി ടെൽസ്ട്ര’ ആയിരുന്നു. പിന്നീട് ‘സ്പൈസ് മൊബൈൽ’ എന്ന് പേര് മാറ്റുകയുണ്ടായി. കേരളത്തിൽ ആദ്യ മൊബൈൽ ഫോൺ സർവീസ് തുടങ്ങിയത് 1996 സെപ്റ്റംബർ 17നാണ്. ആദ്യ മൊബൈൽ സംഭാഷണം നടത്തിയത് തകഴി ശിവശങ്കരപിള്ളയും ദക്ഷിണ മേഖല നേവൽ കമാണ്ടൻറ് ആയിരുന്ന എ ആർ ടണ്ടനും തമ്മിലായിരുന്നു. എസ്കോട്ടൽ ആയിരുന്നു കേരളത്തിലെ ആദ്യ മൊബൈൽ സേവന ദാതാവ്. ലോകത്തെ …
 

രാജ്യത്ത് 1995 ജൂലൈ 31നാണ് ആദ്യമായി മൊബൈൽ ഫോൺ സേവനം തുടങ്ങുന്നത്. ഇന്ത്യയിലെ ആദ്യ മൊബൈൽ സേവന ദാതാവ് ‘മോഡി ടെൽസ്ട്ര’ ആയിരുന്നു. പിന്നീട് ‘സ്‌പൈസ് മൊബൈൽ’ എന്ന് പേര് മാറ്റുകയുണ്ടായി.

കേരളത്തിൽ ആദ്യ മൊബൈൽ ഫോൺ സർവീസ് തുടങ്ങിയത് 1996 സെപ്റ്റംബർ 17നാണ്. ആദ്യ മൊബൈൽ സംഭാഷണം നടത്തിയത് തകഴി ശിവശങ്കരപിള്ളയും ദക്ഷിണ മേഖല നേവൽ കമാണ്ടൻറ് ആയിരുന്ന എ ആർ ടണ്ടനും തമ്മിലായിരുന്നു. എസ്‌കോട്ടൽ ആയിരുന്നു കേരളത്തിലെ ആദ്യ മൊബൈൽ സേവന ദാതാവ്.

ഇന്ത്യയിൽ മൊബൈൽ ഫോൺ എത്തിയിട്ട് 25 വർഷം തികയുന്നു

ലോകത്തെ തന്നെ ആദ്യത്തെ മൊബൈൽ സേവനം നൽകിയ രാജ്യം : ജപ്പാൻ. ലോകത്തെ ആദ്യ മൊബൈൽ സേവന ദാതാവ് : നിപ്പോൺ ടെലിഗ്രാഫ് & ടെലിഫോൺ കമ്പനി.

ഇന്ത്യയിൽ മൊബൈൽ ഫോൺ എത്തിയിട്ട് 25 വർഷം തികയുന്നു

മൊബൈൽ ഫോണിന്റെ പിതാവ് എന്നറിയപ്പെടുന്നത് മാർട്ടിൻ കൂപ്പർ ആണ്. അമേരിക്കൻ മൊബൈൽ കമ്പനിയായ മോട്ടോറോളക്ക് വേണ്ടിയാണു അദ്ദേഹം ലോകത്തിലെ ആദ്യ മൊബൈൽ ഫോൺ ഡിസൈൻ ചെയ്യുന്നത്.

ഇന്ത്യയിൽ മൊബൈൽ ഫോൺ എത്തിയിട്ട് 25 വർഷം തികയുന്നു
മൊബൈൽ ഫോണിന്റെ പിതാവ് മാർട്ടിൻ കൂപ്പർ

ലോകത്തിലെ ആദ്യ മൊബൈൽ സംഭാഷണം നടത്തിയത് 1973 ഏപ്രിൽ 3 ന് മാർട്ടിൻ കൂപ്പറും അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ ആയ ജോൺ മിച്ചൽ ഉം തമ്മിലായിരുന്നു.

ഇന്ത്യയിൽ മൊബൈൽ ഫോൺ എത്തിയിട്ട് 25 വർഷം തികയുന്നു