Covid-19

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ: ആളുകൾക്ക് ജീവിതസൗകര്യങ്ങൾ ഏർപ്പെടുത്തണം; അജിത് കരമന

മാനദണ്ഡങ്ങൾ പാലിക്കാതെ ക്വാറന്റൈനും കണ്ടയിൻമെൻറ് സോണുകളും നിശ്ചയിക്കുന്നതിനെതിരേ കരമന നഗരസഭാ കൗൺസിലർ അജിത് കരമനയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. ഏറെക്കുറെ ഒരേ സമ്പർക്കപട്ടികയുള്ള താനും മേയറും ഡെപ്യൂട്ടി മേയറും അടക്കുമള്ള ആളുകളിൽ താൻ മാത്രം എങ്ങനെയാണ് ജില്ലാ ഭരണകൂടത്തിന്റെ നിരീക്ഷണപട്ടികയിൽ ഉൾപ്പെട്ടത് എന്ന് അറിയില്ലെന്ന് അജിത് കരമന ആരോപിക്കുന്നു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പ്രദേശത്തെ ആളുകൾക്ക് ജീവിതസൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും അജിത് കരമന പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു.

അജിത് കരമനയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

നഗര പിതാവേ… താങ്കൾ നഗരവാസികളായ ഞങ്ങളുടെ നാഥനാണ്.. ഞങ്ങളെ കൈവിടരുതെ……
(ഞാൻ കരമന അജിത് നഗരസഭാ അംഗം കരമന വാർഡ്)

സർ, പഞ്ചായത്ത് രാജ് നിയമം അനുസരിച്ച് ഒരു മാസത്തിൽ ഒരിക്കൽ ഒരു കൗൺസിൽ യോഗം കൂടണം എന്നാണ് ചട്ടം. ആ ചട്ടമനുസരിച്ച് ഇന്ന് 30- 7 -2020 , സാധാരണ യോഗത്തിന്റെ അജണ്ട 25- 7- 2020, എനിക്ക് ലഭിക്കുകയുണ്ടായി. പക്ഷേ എനിക്ക് കൗൺസിലിൽ പങ്കെടുക്കുവാൻ സാധിക്കുകയില്ല. ചില സമ്പർക്ക പട്ടികയുടെ അടിസ്ഥാനത്തിൽ എന്നെ കൊറന്റയിൽ ഇരിക്കുവാൻ താങ്കൾ തന്നെ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഞാൻ കൊറന്റ്റ്റയിലാണ്. ഞാനും ഭാര്യയും രണ്ടു മക്കളും 4-8-20 വരെ ജില്ലാ ഭരണകൂടത്തിന്റെ നിരീക്ഷണത്തിൽ ആണെന്ന് വീട്ടിൽ സ്റ്റിക്കറും ഒട്ടിച്ചു. പക്ഷേ താങ്കളും ഡെപ്യൂട്ടി മേയറും സമ്പർക്ക പട്ടികയിൽപെട്ട ആളുകളാണ്. ഏതു മാനദണ്ഡത്തിൽ അടിസ്ഥാനത്തിലാണ് കൊറന്റെ യിൽ നിന്നും ഒഴിവായത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.

സർ… അതൊക്കെ പോട്ടെ…..

കോവിഡ് 19 മഹാമാരി തീരപ്രദേശത്തും മറ്റു പ്രദേശങ്ങളിലും സാമൂഹ്യ വ്യാപനത്തിൽ നഗരത്തെ ലോക്ക് ഡൗണും, ത്രിബിൾ ലോക്ക് ഡൗണും, കണ്ടയ്മെന്റ് സോണുമായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. ഇന്ന് 25 ദിവസമായി നഗരം കർശന നിയന്ത്രണത്തിൽ ആണ്.
പത്തു ലക്ഷം വരുന്ന ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നഗരത്തിൽ ബഹുഭൂരിപക്ഷം ജനങ്ങളും കുടുംബം പോറ്റാൻ വഴിയില്ലാതെ സാമൂഹികവും സാമ്പത്തികവുമായ ഒറ്റപ്പെടലിലാണ്. സർ

അന്നോട് അന്നത്തെ അന്നത്തിന് പകലന്തിയോളം പൊരിവെയിലത്ത് പണിയെടുക്കുന്നവരാണ് നഗരവാസികളിൽ ബഹുഭൂരിപക്ഷവും. ആ പാവപ്പെട്ടവർ ജീവനോപാധി നഷ്ടപ്പെട്ട് നിത്യവൃത്തിക്ക് വഴിയില്ലാതെ പലരും മാനസിക സമ്മർദ്ദത്തിലും ആത്മഹത്യാ വക്കിലുമാണ് സാർ. ആയതിനാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പ്രദേശത്തെ ആളുകൾക്ക് വേണ്ട ജീവിതസൗകര്യങ്ങൾ നഗരസഭ ഏർപ്പെടുത്തണം സർ,

1, സൗജന്യ റേഷനും പലവ്യഞ്ജന സാധനങ്ങളും പച്ചക്കറികളും അടിയന്തരമായി നൽകുക.

2, ഒറ്റപ്പെട്ട് കഴിയുന്നവർക്കും രോഗികൾക്കും മൂന്നു നേരത്തെ ആഹാരം കമ്യൂണിറ്റി കിച്ചൻ വഴി ഏർപ്പെടുത്തുക.

3, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നഗരവാസികൾക്ക് ഒരു മാസത്തേക്കെങ്കിലും കുടിവെള്ളം വൈദ്യുതി ചാർജ് ഈടാക്കുന്നതിൽ നിന്നും ഒഴിവാക്കുക.

4, ജീവിതചര്യ രോഗികൾക്കും, പാവപ്പെട്ട കാൻസർ രോഗികൾക്കും വേണ്ട മരുന്നുകൾ ഉടൻ എത്തിക്കുക.
( പ്രളയ സമയത്ത് നമ്മുടെ മുൻ മേയർ മറ്റു പ്രദേശങ്ങളിൽ മരുന്നുകൾ എത്തിച്ചത് പോലെയുള്ള മാതൃകാപ്രവർത്തനം)

5, വൃക്കരോഗികൾക്ക് ഫ്രീ ഡയാലിസിസ് പ്രോജക്ട് ഉൾപ്പെടുത്തും എന്നുപറഞ്ഞ് മാസങ്ങൾക്ക് മുമ്പ് കൗൺസിലർമാരായ ഞങ്ങളുടെ കയ്യിൽ നിന്നും വാങ്ങിയ ലിസ്റ്റിൽപ്പെട്ട രോഗികൾക്ക് സ്വകാര്യ ആശുപത്രി വഴി ഫ്രീ ഡയാലിസിസ് സൗകര്യം ഏർപ്പെടുത്തുക

6, രോഗവ്യാപനം തടയുന്നതിനുവേണ്ടി നിയന്ത്രണ മേഖലയിൽ N-95 mask, ഹാൻഡ് സാനിറ്റൈസർ എന്നിവ ആവശ്യാനുസരണം സൗജന്യമായി എത്തിക്കുക.

മേൽ പറഞ്ഞ കാര്യങ്ങൾക്ക് അടിയന്തര പ്രാധാന്യത്തോടെ കൽപ്പിച്ച് നമ്മുടെ നഗര പിതാവായ.
നാഥനായി.. ഞങ്ങൾ നഗരവാസികളെ രക്ഷിക്കണം.

എന്ന്, കേണ് അപേക്ഷിക്കുന്നു.
കരമന അജിത്ത്. (തിരുവനന്തപുരം നഗരസഭാ കൗൺസിലർ)

Related Articles

Leave a Reply

Back to top button

buy windows 11 pro test ediyorum