LogoLoginKerala

സർവ്വകാലറെക്കോഡിൽ സ്വർണവില: പവന് 40,000, ഗ്രാമിന് 5,000

പവന് 40,000 എന്ന റെക്കോര്ഡ് നിരക്കില് സ്വര്ണവില. ഗ്രാമിന് 5,000 രൂപയുമായി. വെറും 7 മാസങ്ങള് കൊണ്ടാണ് പവന് മുപ്പതിനായിരത്തില് നിന്ന് 40,000 എന്ന നിരക്കിലേക്ക് സ്വര്ണ വില കുതിച്ചത്. കോവിഡ് മൂലമുളള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ എല്ലാവരും സുരക്ഷിത നിക്ഷേപമെന്ന നിലക്ക് സ്വര്ണം വാങ്ങികൂട്ടിയതാണ് മിന്നല് വേഗത്തില് പൊന്നും വില ഉയരാന് കാരണം. Also Read: തിരുവനന്തപുരത്ത് വൃദ്ധസദനത്തില് 35 പേര്ക്ക് കോവിഡ് പവന് 20,000 രൂപയില് നിന്ന് 30,000 രൂപയിലെത്താന് 9 വര്ഷമം എടുത്തെങ്കില് 30,000ത്തില് …
 

പവന് 40,000 എന്ന റെക്കോര്‍ഡ് നിരക്കില്‍ സ്വര്‍ണവില. ഗ്രാമിന് 5,000 രൂപയുമായി. വെറും 7 മാസങ്ങള്‍ കൊണ്ടാണ് പവന് മുപ്പതിനായിരത്തില്‍ നിന്ന് 40,000 എന്ന നിരക്കിലേക്ക് സ്വര്‍ണ വില കുതിച്ചത്. കോവിഡ് മൂലമുളള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ എല്ലാവരും സുരക്ഷിത നിക്ഷേപമെന്ന നിലക്ക് സ്വര്‍ണം വാങ്ങികൂട്ടിയതാണ് മിന്നല്‍ വേഗത്തില്‍ പൊന്നും വില ഉയരാന്‍ കാരണം.

Also Read: തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ 35 പേര്‍ക്ക് കോവിഡ്

പവന് 20,000 രൂപയില്‍ നിന്ന് 30,000 രൂപയിലെത്താന്‍ 9 വര്‍ഷമം എടുത്തെങ്കില്‍ 30,000ത്തില്‍ നിന്ന് 40,000 എന്ന സംഖ്യ കടക്കാനെടുത്തത് വെറും 7 മാസം മാത്രം. ജൂലൈ മാസത്തിൽ ഓരോ ദിവസവും വില പടിപിയായി കയറികൊണ്ടിരുന്നു. ജൂലൈ ഒന്നിന് 36,160 രൂപയായിരുന്നു ഒരു പവന്. 31 ദിവസം കൊണ്ട് 3840 രൂപയാണ് കൂടിയത്.

Also Read: യുഎസിൽ കൊല്ലപ്പെട്ട മലയാളി മെറിൻ ജോയിയുടെ മരണമൊഴി പുറത്ത്

രാജ്യാന്തര വിപണിയിലും റെക്കോര്‍ഡ് മുന്നേറ്റമാണ്. ട്രോയ് ഔണ്‍സിന് 1972 ഡോളറാണ് വില. കോവിഡ് വ്യാപനം സൃഷ്ടിച്ച ആഗോള സാമ്പത്തിക പ്രതിസന്ധി, ഡോളർ ഉൾപ്പെടയുള്ള കറൻസികളുടെ തകർച്ച, ഉയര്‍ന്ന പണലഭ്യത, വളരെ കുറഞ്ഞ പലിശ നിരക്കുകൾ തുടങ്ങിയവയും അമേരിക്ക, ചൈന സംഘർഷവും സ്വർണവിലയിലെ റിക്കാർഡ് മുന്നേറ്റത്തിന് കാരണമായി.

Also Read: തിരുവനന്തപുരം കിളിമാനൂർ സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്ക് കോവിഡ്‌