LogoLoginKerala

ബലിപെരുന്നാൾ ഇന്ന്; പെരുന്നാള്‍ നമസ്കാരം പള്ളികളില്‍ മാത്രം

ത്യാഗസ്മരണ പുതുക്കി ഇസ്ലാം മത വിശ്വാസികൾക്ക് ഇന്ന് ബലിപെരുന്നാള്. കോവിഡ് പശ്ചാത്തലത്തിൽ വലിയ രീതിയിലുള്ള കൂടിച്ചേരലുകളില്ലാതെ പള്ളികളിൽ മാത്രം നമസ്കാരം പരിമിതപ്പെടുത്തിയാണ് ഇത്തവണത്തെ ബലി പെരുന്നാൾ ആഘോഷം. ദൈവത്തിന്റെ കൽപനയെ തുടർന്ന് പ്രവാചകനായ ഇബ്രാഹിം തന്റെ മകന് ഇസ്മയിലിനെ ബലി നല്കാനൊരുങ്ങിയതിന്റെ ഓര്മയിലാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്. കണ്ടെയിൻമെന്റ് സോണുകളിലെ പള്ളികളിൽ നമസ്കാരം പാടില്ലെന്നാണ് സർക്കാർ നിർദ്ദേശം. ഇത്തരം പ്രദേശങ്ങളിൽ ഗൃഹസന്ദർശനമുൾപ്പെടെയുള്ളവയിൽ നിയന്ത്രണങ്ങളുണ്ടാവും. പൊലീസിന്റെയോ തദ്ദേശ സ്ഥാപന അധികൃതരുടേയോ അനുമതിയോടെ മാത്രമെ മൃഗബലി ചടങ്ങ് അനുവദിക്കൂ. കോവിഡ് വ്യാപനം …
 

ത്യാഗസ്മരണ പുതുക്കി ഇസ്ലാം മത വിശ്വാസികൾക്ക് ഇന്ന് ബലിപെരുന്നാള്‍. കോവിഡ് പശ്ചാത്തലത്തിൽ വലിയ രീതിയിലുള്ള കൂടിച്ചേരലുകളില്ലാതെ പള്ളികളിൽ മാത്രം നമസ്കാരം പരിമിതപ്പെടുത്തിയാണ് ഇത്തവണത്തെ ബലി പെരുന്നാൾ ആഘോഷം. ദൈവത്തിന്റെ കൽപനയെ തുടർന്ന് പ്രവാചകനായ ഇബ്രാഹിം തന്റെ മകന്‍ ഇസ്മയിലിനെ ബലി നല്‍കാനൊരുങ്ങിയതിന്റെ ഓര്‍മയിലാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്.

കണ്ടെയിൻമെന്റ് സോണുകളിലെ പള്ളികളിൽ നമസ്കാരം പാടില്ലെന്നാണ് സർക്കാർ നിർദ്ദേശം. ഇത്തരം പ്രദേശങ്ങളിൽ ഗൃഹസന്ദർശനമുൾപ്പെടെയുള്ളവയിൽ നിയന്ത്രണങ്ങളുണ്ടാവും. പൊലീസിന്റെയോ തദ്ദേശ സ്ഥാപന അധികൃതരുടേയോ അനുമതിയോടെ മാത്രമെ മൃഗബലി ചടങ്ങ്‌ അനുവദിക്കൂ.

കോവിഡ് വ്യാപനം തടയുന്നതിനായി ബലിപെരുന്നാൾ ആഘോഷങ്ങളിൽ പാലിക്കേണ്ട മുൻ കരുതലുകൾ സംബന്ധിച്ച് അതാത് ജില്ലകളിലെ കലക്‌ടർമാർ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

പള്ളികളിലെ പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറയ്‌ക്കണം. പ്രാർഥനകൾ വീടുകളിൽത്തന്നെ നടത്താൻ ശ്രമിക്കണം. പെരുന്നാൾ നമസ്‌കാരങ്ങളിൽ പങ്കെടുക്കുന്നവർ തമ്മിൽ ആറടി അകലം പാലിക്കണം. കോവിഡ് മാനദണ്ഡങ്ങളും നടപ്പാക്കണം. കണ്ടെയിൻമെന്റ് സേണുകളിലെ പള്ളികളിൽ പെരുന്നാൾ നമസ്‌കാരങ്ങളോ മൃഗബലിയോ അനുവദിക്കില്ല. കണ്ടെയിൻമെന്റ് സോണുകളിലും കണ്ടെയിൻമെന്റ് സോണുകളല്ലാത്ത സ്ഥലങ്ങളിലും വീടുകളിൽ മാനദണ്ഡങ്ങൾ പാലിച്ച്‌ ബലികർമം നടത്താം. അഞ്ചുപേരിൽ കൂടരുത്‌. ക്വാറന്റൈനിൽ കഴിയുന്നവർ ഒരു കാരണവശാലും നമസ്‌കാരങ്ങളിലോ മൃഗബലിയിലോ പങ്കെടുക്കരുത്. വീടുകളിൽ നടക്കുന്ന ചടങ്ങുകൾക്കും ഇത് ബാധകമാണ്.

ബലിക്കുശേഷമുള്ള മാംസവിതരണം കണ്ടെയിൻമെന്റ് സോണുകളിൽ അനുവദിക്കില്ല. മറ്റിടങ്ങളിൽ എല്ലാ മുൻകരുതലുകളും പാലിച്ച് മാംസവിതരണം നടത്താം. വിതരണം നടത്തുന്നവർ ആ വീടുകൾ സംബന്ധിച്ചും സമ്പർക്കത്തിൽ വരുന്ന വഴികൾ സംബന്ധിച്ചും രജിസ്റ്റർ സൂക്ഷിക്കണം. പള്ളികളിലെ നമസ്‌കാരങ്ങളിൽ 14 ദിവസത്തിനിടയിൽ പനി, ചുമ, ശ്വാസകോശസംബന്ധമായ രോഗങ്ങൾ തുടങ്ങിയവ അനുഭവപ്പെട്ടവരും 65 വയസ്സിൽ കൂടുതലുള്ളവരും 10 വയസ്സിൽ കുറവ് പ്രായമുള്ളവരും മറ്റ് സ്ഥലങ്ങളിൽനിന്ന് യാത്ര ചെയ്ത് വന്നവരും മറ്റ് കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നവരും പങ്കെടുക്കരുത്‌. നിർദേശങ്ങൾ പാലിക്കപ്പെടുന്നുവെന്ന് മത പുരോഹിതരും വാർഡ് ആർആർടിയും പൊലീസും ഉറപ്പുവരുത്തണം