LogoLoginKerala

ഡിവൈഎഫ്ഐ സെക്രട്ടറി എ. എ റഹീമിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്

ഡിവൈഎഫ്ഐ സംസ്ഥാന സമിതി ഓഫീസിലെ ജീവനക്കാരന് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് നിരീക്ഷണത്തിൽ പോയ സെക്രട്ടറി എ.എ.റഹീം ഉൾപ്പെടെയുള്ളവരുടെ ഫലം നെഗറ്റീവ്. നിരീക്ഷണ കാലാവധി അവസാനിച്ച ഇന്നലെ നടത്തിയ പരിശോധനയാണ് നെഗറ്റീവായത്. Also Read: യുഎസിൽ കൊല്ലപ്പെട്ട മലയാളി മെറിൻ ജോയിയുടെ മരണമൊഴി പുറത്ത് രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് കഴിഞ്ഞ പതിനാറിനാണ് യൂത്ത് സെന്റർ ജീവനക്കാരനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചത്. തുടർന്ന് 19ന് സ്രവപരിശോധനാഫലം പോസിറ്റീവായി. ഇതോടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന എ.എ.റഹീം ഉൾപ്പെടെ ആറുപേർ നിരീക്ഷണത്തിൽ പോവുകയായിരുന്നു. Also Read: ബലിപെരുന്നാൾ …
 

ഡിവൈഎഫ്ഐ സംസ്ഥാന സമിതി ഓഫീസിലെ ജീവനക്കാരന് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് നിരീക്ഷണത്തിൽ പോയ സെക്രട്ടറി എ.എ.റഹീം ഉൾപ്പെടെയുള്ളവരുടെ ഫലം നെഗറ്റീവ്. നിരീക്ഷണ കാലാവധി അവസാനിച്ച ഇന്നലെ നടത്തിയ പരിശോധനയാണ് നെഗറ്റീവായത്.

Also Read: യുഎസിൽ കൊല്ലപ്പെട്ട മലയാളി മെറിൻ ജോയിയുടെ മരണമൊഴി പുറത്ത്

രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് കഴിഞ്ഞ പതിനാറിനാണ് യൂത്ത് സെന്റർ ജീവനക്കാരനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചത്. തുടർന്ന് 19ന് സ്രവപരിശോധനാഫലം പോസിറ്റീവായി. ഇതോടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന എ.എ.റഹീം ഉൾപ്പെടെ ആറുപേർ നിരീക്ഷണത്തിൽ പോവുകയായിരുന്നു.

Also Read: ബലിപെരുന്നാൾ ഇന്ന്; പെരുന്നാള്‍ നമസ്കാരം പള്ളികളില്‍ മാത്രം

കൂടാതെ 15ന് യൂത്ത് സെന്ററിൽ പോയ മാധ്യമപ്രവർത്തകരും നിരീക്ഷണത്തിലായി. മൂന്നുദിവസം മുൻപ് ജീവനക്കാരന്റെ പുതിയ പരിശോധനാഫലം നെഗറ്റീവായതിനെത്തുടർന്ന് ആശുപത്രി വിട്ടു. നിരീക്ഷണ കാലാവധി അവസാനിച്ച ഇന്നലെ നടത്തിയ പരിശോധനയിൽ എ.എ.റഹീം ഉൾപ്പെടെയുള്ളവരുടേയും ഫലം നെഗറ്റീവാകുകയായിരുന്നു. നിരീക്ഷണ കാലാവധി അവസാനിക്കുകയും ഫലം നെഗറ്റീവാകുകയും ചെയ്തതോടെ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമാകുമെന്ന് എ.എ.റഹീം പറഞ്ഞു.

Also Read: കോവിഡ് വ്യാപനം; തൃശൂരിൽ 19 വാർഡുകളിൽ നിയന്ത്രണം