LogoLoginKerala

യുഎസ് മലയാളി നഴ്സിന്റെ കൊല; പ്രതിയുടെ വാദങ്ങൾ തള്ളി കോടതി

യുഎസിലെ ഫ്ലോറിഡയിൽ നഴ്സ് മെറിൻ ജോയിയെ അതിക്രൂരമായി കൊലപ്പെടുത്തിയതിനുശേഷവും യുവതിക്കെതിരെ ആരോപണവുമായി ഭർത്താവ് ഫിലിപ്പ് കോടതിയിൽ. ഭാര്യ ചതിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് കോടതിയിൽ പറഞ്ഞ പ്രതി പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലയ്ക്ക് കാരണമെന്ന് വ്യക്തമാക്കാനും മറന്നില്ല. Also Read: സുശാന്ത് സിംഗ് രജ്പുതിന്റെ ആത്മഹത്യ; കാമുകി റിയക്കെതിരെ കേസ് ഇതിലൂടെ കേസ് സെക്കൻഡ് ഡിഗ്രി കൊലപാതകമാക്കി ശിക്ഷയിൽ ഇളവ് നേടാനായിരുന്നു പ്രതിയുടെ നീക്കം. എന്നാൽ സമർത്ഥമായി വാദിച്ച പ്രോസിക്യൂഷൻ മെറിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ആയുധവുമായി കാത്തുനിൽക്കുകയായിരുന്നെന്നും കാറിൽ കയറാനായി വന്ന …
 

യുഎസിലെ ഫ്ലോറിഡയിൽ നഴ്‌സ് മെറിൻ ജോയിയെ അതിക്രൂരമായി കൊലപ്പെടുത്തിയതിനുശേഷവും യുവതിക്കെതിരെ ആരോപണവുമായി ഭർത്താവ് ഫിലിപ്പ് കോടതിയിൽ. ഭാര്യ ചതിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് കോടതിയിൽ പറഞ്ഞ പ്രതി പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലയ്ക്ക് കാരണമെന്ന് വ്യക്തമാക്കാനും മറന്നില്ല.

Also Read: സുശാന്ത് സിംഗ് രജ്പുതിന്റെ ആത്മഹത്യ; കാമുകി റിയക്കെതിരെ കേസ്

ഇതിലൂടെ കേസ് സെക്കൻഡ് ഡിഗ്രി കൊലപാതകമാക്കി ശിക്ഷയിൽ ഇളവ് നേടാനായിരുന്നു പ്രതിയുടെ നീക്കം. എന്നാൽ സമർത്ഥമായി വാദിച്ച പ്രോസിക്യൂഷൻ മെറിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ആയുധവുമായി കാത്തുനിൽക്കുകയായിരുന്നെന്നും കാറിൽ കയറാനായി വന്ന മെറിൻ ജോയിയെ യാതൊരു പ്രകോപനവുമില്ലാതെ അക്രമിക്കുകയായിരുന്നെന്നും കോടതിയെ അറിയിച്ചു.

Also Read: സുശാന്തിന്റെ മരണം; അന്വേഷണം സിബിഐക്ക് വിടില്ല

ഭർത്താവാണ് കൊലയ്ക്ക് ഉത്തരവാദിയെന്ന് മെറിൻ മരണമൊഴി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇതോടെ കേസ് ഫസ്റ്റ് ഡിഗ്രി കൊലപാതകമാക്കി കോടതി ഉത്തരവിട്ടു. വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതിക്കുമേൽ ചുമത്തിയിരിക്കുന്നത്. മാത്രമല്ല, സംഭവത്തിന് ഒരാഴ്‌ച മുമ്പ് ഈ മാസം 19ന് ഭർത്താവ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന് കാണിച്ച് മെറിൻ ജോയ് കോറൽ സ്പ്രിങ്സ് പോലീസിൽ പരാതി നൽകിയിരുന്നു. ഫിലിപ്പ് എന്ന നെവിൻ അയച്ച ഭീഷണി സന്ദേശങ്ങളും സോഷ്യൽ മീഡിയയിൽ ഇയാൾ പങ്കുവച്ച ചിത്രങ്ങളും ഉൾപ്പെടെയായിരുന്നു മെറിൻ പോലീസിനെ വിളിച്ച് പരാതി പറഞ്ഞത്.

Also Read: ഇന്ത്യയിൽ ആദ്യം നിരത്തിലിറക്കിയ കാർ: നാട്ടുകാരെ കാണിക്കാൻ ഷോ: ഇന്ന് അതിദയനീയം

എന്നാൽ ഇതൊരു കുടുംബ പ്രശ്നമായി മാത്രമേ പോലീസ് കരുതിയുള്ളൂ. മാത്രമല്ല, നിലവിൽ ഇയാൾ കുറ്റകൃത്യങ്ങൾ ചെയ്യാത്തതിനാൽ കേസെടുക്കാനും കഴിഞ്ഞില്ല. അപ്പോഴും ഭർത്താവ് തന്നെ കൊലപ്പെടുത്തുമെന്ന ഭയം മെറിനുണ്ടായിരുന്നു. അതിനാൽ തന്നെ കോറൽ സ്പ്രിങ്സ് ആശുപത്രിയിലെ ജോലി ഉപേക്ഷിച്ച് താബയിലേയ്ക്ക് മാറാൻ മെറിൻ തിടുക്കം കൂട്ടിയിരുന്നു. അവിടെ മെറിന്റെ അടുത്ത ബന്ധുവുമുണ്ട്. ആഗസ്റ്റ് 15 ന് താബയിലെ ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കാനായിരുന്നു പദ്ധതി.

Also Read: ബാലഭാസ്‌കറിന്റെ മരണം: അന്വേഷണം സിബിഐക്ക്

നിലവിൽ കോടതി റിമാന്റ് ചെയ്ത് ജയിലിലേയ്ക്കയച്ച നെവിന് ഈ വർഷം തന്നെ വിചാരണ നേരിടേണ്ടി വന്നേക്കാം ഒരു വർഷത്തിനകം കേസിൽ അന്തിമ വിധിയുണ്ടാകുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read: കോട്ടയം സ്വദേശിനിയെ യുഎസിൽ കുത്തിക്കൊന്നു; ഭർത്താവ് അറസ്റ്റിൽ

യുഎസ് മലയാളി നഴ്സിന്റെ കൊല; പ്രതിയുടെ വാദങ്ങൾ തള്ളി കോടതി