Other News

ഇന്ത്യയിൽ ആദ്യം നിരത്തിലിറക്കിയ കാർ: നാട്ടുകാരെ കാണിക്കാൻ ഷോ: ഇന്ന് അതിദയനീയം

ഇന്ത്യയില്‍ ആദ്യമായി ഡെലിവറി നടത്തിയ ബെന്‍സ് ജിഎൽഇ സീരീസിലുള്ള കാര്‍ സ്വന്തമാക്കിയത് വിവാദ വ്യവസായി റോയി കുര്യനാണ്. എന്നാല്‍ അതിനു മുകളില്‍ കയറി റോ‍ഡ് ഷോ നടത്തിയതോടെ ബെന്‍സ് കാറിപ്പോള്‍ കോതമംഗലം പൊലീസ് സ്റ്റേഷനില്‍ കിടപ്പിലായി. റജിസ്ട്രേഷന്‍ പോലും കഴിയും മുന്‍പാണ് ആഡംബര കാറിന് ഈ ഗതികേട് വന്നത്.

Also Read: സിനിമ സീരിയൽ താരം അനിൽ മുരളി അന്തരിച്ചു

ആറ് ടോറസ് ലോറികളുടെ അകമ്പടിയോടെ ബെൻസിനു മുകളിലേറി കോതമംഗലം നഗരത്തിലൂടെയുള്ള രാജകീയ യാത്രയായിരുന്നു കഴിഞ്ഞ ദിവസത്തെ കാഴ്ച. ആഡംബര വാഹന കമ്പക്കാരനായ വ്യവസായി റോയി കുര്യന്റെ ബെന്‍സ് ജിഎൽഇ സീരിസിലുള്ള എസ്‌യുവി വാങ്ങിയിട്ട് ഏതാനും മാസമേ ആയിട്ടുള്ളു. ഈ വാഹനം ഇന്ത്യന്‍ നിരത്തിലോടിച്ച ആദ്യ ഉടമ അതൊന്ന് നാട്ടുകാരെ കാണിക്കാന്‍ ഇറങ്ങിയതോടെയാണ് വെട്ടിലായത്.

Also Read: രാജ്യത്തിന്റെ വിദ്യാഭ്യാസരംഗത്ത് സമഗ്രമായ അഴിച്ചുപണി; അഞ്ചാം ക്ലാസ്സുവരെ ഇംഗ്ലീഷ് മീഡിയം ഇല്ല

ആഡംബരവാഹനത്തിന്റെ ഇന്നത്തെ കാഴ്ചയാകട്ടെ അതിദയനീയവും. നമ്പർ പോലും ലഭിക്കാത്ത ബെൻസുൾപ്പെടെ ഏഴ് വാഹനങ്ങളും പൊലീസ് സ്റ്റേഷനിലെ പിടിച്ചെടുത്ത മറ്റ് വാഹനങ്ങൾക്കിടയിൽ സ്ഥാനം പിടിച്ചു.

Also Read: ബാലഭാസ്‌കറിന്റെ മരണം: അന്വേഷണം സിബിഐക്ക്

പുത്തൻ ബെൻസ് കാറിനു മുകളിലിരുന്ന് ടോറസ്-ടിപ്പർ ലോറികളുടെ അകമ്പടിയോടെ നാടുനീളെ വ്യവസായി പ്രകടനം നടത്തിയ സംഭവം കൂടുതൽ നിയമക്കുരുക്കിലേക്ക്. പോലീസിനു പിന്നാലെ മോട്ടോർ വാഹന വകുപ്പും നടപടിയിലേക്ക് നീങ്ങി. കോവിഡ് വ്യാപനത്തിനിടെ നൂറുകണക്കിന് ആളുകളെ കൂട്ടി കഴിഞ്ഞ മാസം ഇടുക്കി ചതുരംഗപ്പാറയിൽ ബെല്ലി ഡാൻസ് നടത്തിയ കോതമംഗലം ചേലാട് സ്വദേശി റോയി കുര്യൻ തണ്ണിക്കോട്ടാണ് അതിരുവിട്ട പ്രകടനങ്ങളിലൂടെ വീണ്ടും വിവാദത്തിലായത്. റോയിയുടെ പേരിലും ഏഴ് ഡ്രൈവർമാരുടെ പേരിലും പോലീസ് കേസെടുത്തിട്ടുണ്ട്. കാറും ടോറസുമായി റോഡ് ഷോ തുടങ്ങിയപ്പോൾ തന്നെ വിവരം അറിഞ്ഞ ജില്ല പോലീസ് മേധാവി കോതമംഗലം പോലീസിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

Also Read: കൊച്ചിയിൽ വെള്ളക്കെട്ട്; ജനം ദുരിതത്തിൽ

രജിസ്‌ട്രേഷൻ പൂർത്തിയാകാത്ത കാറും ആറ്‌ ടോറസ് ലോറികളും ഒരു ടിപ്പർലോറിയും അണിനിരത്തി ചൊവ്വാഴ്ചയായിരുന്നു പ്രകടനം. ഭൂതത്താൻകെട്ടിൽനിന്ന് ആരംഭിച്ച് കോതമംഗലത്തെത്തിയപ്പോഴാണ് പോലീസ് തടഞ്ഞ് കേസെടുത്തത്. കാറും അഞ്ച് ലോറികളും കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ബുധനാഴ്ച രണ്ട് ലോറികൾ കൂടി കസ്റ്റഡിയിലെടുത്തു.

Also Read: മുഖ്യമന്ത്രി വാർത്താസമ്മേളനം നിർത്തി കൊറോണ പ്രതിരോധത്തിൽ ശ്രദ്ധിക്കണം: കെ.സുരേന്ദ്രൻ

മോട്ടോർ വാഹന വകുപ്പ് റോയി കുര്യനും ലോറികളുടെ ഉടമ മഴുവന്നൂരിലെ ഗ്രാനൈറ്റ് കട ഉടമ മൂവാറ്റുപുഴ സ്വദേശി ഗൗതമിനും നോട്ടീസ് നൽകിയിട്ടുണ്ട്. കാർ, ടിപ്പർ ഡ്രൈവർമാരുടെ ലൈസൻസും വാഹനങ്ങളുടെ രേഖകളും ജോയിന്റ് ആർ.ടി.ഓഫീസിൽ ഹാജരാക്കാനാണ് നോട്ടീസ്.

Related Articles

Leave a Reply

Back to top button