LogoLoginKerala

ത്യാഗസ്മരണയിൽ നാളെ ബലിപെരുന്നാൾ

കേരളത്തിലും യുഎഇയിലും ബലിപെരുന്നാളാഘോഷം നാളെ (വെള്ളി). മഹാമാരിക്കാലത്ത് വളരെ ചുരങ്ങിയ ആളുകൾ മാത്രമേ ഇപ്രാവശ്യം ഹജ്ജ് നിർവഹിക്കുന്നുള്ളൂ. ലോകത്തിന് മുഴുവൻ മഹാമാരിയിൽ നിന്ന് മോചനം തേടിയാണ് ഇത്തവണത്തെ ഹജ്ജ്. ആത്മസമർപ്പണത്തിന്റെ ആഘോഷമാണിത്. അല്ലാഹുവിനായി, ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടതിനെ ത്യജിക്കാൻ പ്രവാചകൻ ഇബ്രാഹിം നബി ഒരുങ്ങിയതിന്റെ ഓർമ്മകൾ. ബലി എന്നർഥമുള്ള അദ്ഹ എന്ന എന്ന അറബിക് പദത്തിൽ നിന്നാണ് ഈദുൽ അദ്ഹ അഥവാ ബലിപെരുന്നാൾ എന്ന വാക്കിലേക്കു കടക്കുന്നത്. മകനായ ഇസ്മാഈലിനു പകരം ആടിനെ ബലികൊടുക്കുന്ന ഖുർആനിലെ സംഭവത്തെ …
 

കേരളത്തിലും യുഎഇയിലും ബലിപെരുന്നാളാഘോഷം നാളെ (വെള്ളി). മഹാമാരിക്കാലത്ത് വളരെ ചുരങ്ങിയ ആളുകൾ മാത്രമേ ഇപ്രാവശ്യം ഹജ്ജ് നിർവഹിക്കുന്നുള്ളൂ. ലോകത്തിന് മുഴുവൻ മഹാമാരിയിൽ നിന്ന് മോചനം തേടിയാണ് ഇത്തവണത്തെ ഹജ്ജ്. ആത്മസമർപ്പണത്തിന്റെ ആഘോഷമാണിത്. അല്ലാഹുവിനായി, ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടതിനെ ത്യജിക്കാൻ പ്രവാചകൻ ഇബ്രാഹിം നബി ഒരുങ്ങിയതിന്റെ ഓർമ്മകൾ. ബലി എന്നർഥമുള്ള അദ്ഹ എന്ന എന്ന അറബിക് പദത്തിൽ നിന്നാണ് ഈദുൽ അദ്‌ഹ അഥവാ ബലിപെരുന്നാൾ എന്ന വാക്കിലേക്കു കടക്കുന്നത്. മകനായ ഇസ്മാഈലിനു പകരം ആടിനെ ബലികൊടുക്കുന്ന ഖുർആനിലെ സംഭവത്തെ ഓർമിച്ചാണ് ഇസ്ലാം മത വിശ്വാസികൾ ബക്രിദ് ആഘോഷിക്കുന്നത്.

Also Read: ബലിപെരുന്നാള്‍ ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സന്ദേശം; ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

യുഎഇയിൽ പ്രാർഥന വീടുകളിൽ മാത്രം. കോവി‍ഡ് നിയന്ത്രണങ്ങളുടെ ഭാഗമായി യുഎഇയിൽ പെരുന്നാൾ നമസ്കാരം വീടുകളിലാണ് നിർവഹിക്കുക. ഈദ് ഗാഹുകളും കൂട്ടപ്രാർഥനകളും സജ്ജീകരിക്കരുതെന്നും നിയമലംഘകർക്ക് കനത്ത പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിച്ചുമാത്രമേ ആഘോഷം നടത്താവൂ എന്ന് കർശനനിർദ്ദേശമുണ്ട്. രാവിലെ പ്രാർഥന നിർവഹിച്ച ശേഷം പലരും ബലിയറുക്കലിനും തയ്യാറെടുത്തിട്ടുണ്ട്. തുടർന്ന് ആഘോഷവും സന്തോഷവും എല്ലാവരുടെയും വീടുകളിൽ ഒതുങ്ങും.ഇന്ന് (വ്യാഴം) മുതൽ ഞായറാഴ്ച (2) വരെയാണ് യുഎഇയിൽ ബലിപെരുന്നാൾ അവധി.