LogoLoginKerala

കേരളത്തിൽ ഇന്ന് 506 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 794 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 506 പേര്ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാര്ത്താസമ്മേളനത്തില് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്നത്തെ കോവിഡ് കണക്കുകള് അറിയിച്ചത്. വ്യാഴാഴ്ച ഉച്ചവരെയുള്ള കണക്കുകള് ആണ് ഇത്. ഇന്ന് രണ്ട് കൊവിഡ് മരണം സ്ഥിരീകരിച്ചു. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി ആലിക്കോയ (77), എറണാകുളം വാഴക്കുളം സ്വദേശി ബീവാത്തു (65) എന്നിവരാണ് മരിച്ചത്. 375 പേർക്ക് ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. ഇതിൽ ഉറവിടം അറിയാത്ത 29 പേർ. വിദേശത്ത് നിന്ന് 31 …
 

സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്നത്തെ കോവിഡ് കണക്കുകള്‍ അറിയിച്ചത്. വ്യാഴാഴ്ച ഉച്ചവരെയുള്ള കണക്കുകള്‍ ആണ് ഇത്.

ഇന്ന് രണ്ട് കൊവിഡ് മരണം സ്ഥിരീകരിച്ചു. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി ആലിക്കോയ (77), എറണാകുളം വാഴക്കുളം സ്വദേശി ബീവാത്തു (65) എന്നിവരാണ് മരിച്ചത്. 375 പേർക്ക് ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. ഇതിൽ ഉറവിടം അറിയാത്ത 29 പേർ. വിദേശത്ത് നിന്ന് 31 പേർ. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 40 പേർക്കും 37 ആരോഗ്യപ്രവർത്തർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

ജില്ല തിരിച്ചുള്ള കണക്കുകൾ:

തൃശ്ശൂർ 83, തിരുവനന്തപുരം 70, പത്തനംതിട്ട 59, ആലപ്പുഴ 55, കോഴിക്കോട് 42, കണ്ണൂർ 39, എറണാകഉലം 34, മലപ്പുറം 32, കോട്ടയം 29, കാസർകോട് 28, കൊല്ലം 22, ഇടുക്കി 6, പാലക്കാട് 4, വയനാട് 3.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്:

തിരുവനന്തപുരം 220, കൊല്ലം 83, പത്തനംതിട്ട 81, ആലപ്പുഴ 20, കോട്ടയം 49, ഇടുക്കി 31, എറണാകുളം 69, തൃശൂർ 68, പാലക്കാട് 36, മലപ്പുറം 12, കോഴിക്കോട് 57.