LogoLoginKerala

ഇന്നുച്ചയ്ക്ക് റഫേല്‍ പറന്നിറങ്ങും; സോഷ്യൽ മീഡിയകളിൽ വൈറൽ ആയി ഇന്ധനം നിറക്കുന്ന ചിത്രങ്ങൾ

ഇന്ത്യയ്ക്ക് കരുത്തേകാന് റഫേല് യുദ്ധവിമാനങ്ങള് ദുബായിയില് നിന്നും ഇന്ന് ഉച്ചയോടെ അംബാലയില് പറന്നിറങ്ങും. ഹരിയാനയിലെ വ്യോമസേനാ കേന്ദ്രത്തിലേയ്ക്ക് ആകെ അഞ്ചു യുദ്ധവിമാനങ്ങളാണ് ആദ്യ ഘട്ടത്തിൽ എത്തുന്നത്. ഇവയ്ക്കൊപ്പം ഫ്രാന്സിന്റെ ഒരു ബോയിംഗ് വിമാനം ഇന്ധനം നിറയ്ക്കല് സംവിധാനത്തിനായി യാത്രചെയ്യുകയാണ്. റഫേല് വിമാനങ്ങള് ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കുന്ന ദൃശ്യങ്ങള് ഇന്നലെ മുതല് സമൂഹമാദ്ധ്യമങ്ങളില് തരംഗമായി. Also Read: ഗുണനിലവാരമില്ലാത്ത ചൈനീസ് ഉത്പന്നങ്ങൾ ആവശ്യമില്ല; നിയന്ത്രണം കടുപ്പിച്ച് ഇന്ത്യ തിങ്കളാഴ്ച ഫ്രാന്സില് നിന്നും പുറപ്പെട്ട വിമാനങ്ങള് ഇന്നലെയാണ് ദുബായിലെ ദഫ്ര …
 

ഇന്ത്യയ്ക്ക് കരുത്തേകാന്‍ റഫേല്‍ യുദ്ധവിമാനങ്ങള്‍ ദുബായിയില്‍ നിന്നും ഇന്ന് ഉച്ചയോടെ അംബാലയില്‍ പറന്നിറങ്ങും. ഹരിയാനയിലെ വ്യോമസേനാ കേന്ദ്രത്തിലേയ്ക്ക് ആകെ അഞ്ചു യുദ്ധവിമാനങ്ങളാണ് ആദ്യ ഘട്ടത്തിൽ എത്തുന്നത്. ഇവയ്‌ക്കൊപ്പം ഫ്രാന്‍സിന്റെ ഒരു ബോയിംഗ് വിമാനം ഇന്ധനം നിറയ്ക്കല്‍ സംവിധാനത്തിനായി യാത്രചെയ്യുകയാണ്. റഫേല്‍ വിമാനങ്ങള്‍ ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെ മുതല്‍ സമൂഹമാദ്ധ്യമങ്ങളില്‍ തരംഗമായി.

Also Read: ഗുണനിലവാരമില്ലാത്ത ചൈനീസ് ഉത്പന്നങ്ങൾ ആവശ്യമില്ല; നിയന്ത്രണം കടുപ്പിച്ച് ഇന്ത്യ

തിങ്കളാഴ്ച ഫ്രാന്‍സില്‍ നിന്നും പുറപ്പെട്ട വിമാനങ്ങള്‍ ഇന്നലെയാണ് ദുബായിലെ ദഫ്ര വിമാനത്താവളത്തിൽ എത്തിയത്. ആകെ ഏഴ് പൈലറ്റുമാരാണ് വിമാനങ്ങള്‍ക്കൊപ്പം നിലവിലുള്ളത്. ഇന്ത്യന്‍ വ്യോമസേന 12 പൈലറ്റുമാരെ നിലവില്‍ ഗോള്‍ഡന്‍ ആരോസ് വ്യോമസേനയുടെ സ്ക്വാഡ്രനില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. വരാനിരിക്കുന്നതടക്കം 36 വിമാനങ്ങളുടെ ചുമതല വഹിക്കാനാണ് വ്യോമസേനയുടെ ഗോള്‍ഡന്‍ ആരോസ് സ്വാഡ്രന്‍ പുനരുജ്ജീവിപ്പിച്ചത്.

Also Read: മുഖ്യമന്ത്രി വാർത്താസമ്മേളനം നിർത്തി കൊറോണ പ്രതിരോധത്തിൽ ശ്രദ്ധിക്കണം: കെ.സുരേന്ദ്രൻ

2019 ഒക്ടോബറില്‍ രാജ്‌നാഥ് സിംഗ് ഫ്രാന്‍സിലെത്തി റഫേല്‍ ഏറ്റുവാങ്ങിയിരുന്നു. ആകെ 126 വിമാനങ്ങള്‍ വ്യോമസേനക്ക് വേണമെന്നതാണ് ഇന്ത്യയുടെ നിലവിലെ ആവശ്യം. അതില്‍ 36 എണ്ണത്തിനുള്ള ധാരണയാണ് ഫ്രാന്‍സുമായി ധാരണയിലെത്തിയത്. 1600 കോടി രൂപയാണ് ഒരു റഫേല്‍ വിമാനത്തിന്റെ വില. 14 മിസൈല്‍ പിന്നുകള്‍ ഘടിപ്പിക്കാവുന്ന വിമാനം ഒരേ സമയം 40 ലക്ഷ്യങ്ങളെ നിരീക്ഷിക്കാന്‍ സാധിക്കുന്ന അത്യാധുനിക ശേഷിയുള്ളതാണെന്ന് പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Also Read: കോട്ടയം സ്വദേശിനിയെ യുഎസിൽ കുത്തിക്കൊന്നു; ഭർത്താവ് അറസ്റ്റിൽ

ഇന്നുച്ചയ്ക്ക് റഫേല്‍ പറന്നിറങ്ങും; സോഷ്യൽ മീഡിയകളിൽ വൈറൽ ആയി ഇന്ധനം നിറക്കുന്ന ചിത്രങ്ങൾ ഇന്നുച്ചയ്ക്ക് റഫേല്‍ പറന്നിറങ്ങും; സോഷ്യൽ മീഡിയകളിൽ വൈറൽ ആയി ഇന്ധനം നിറക്കുന്ന ചിത്രങ്ങൾ ഇന്നുച്ചയ്ക്ക് റഫേല്‍ പറന്നിറങ്ങും; സോഷ്യൽ മീഡിയകളിൽ വൈറൽ ആയി ഇന്ധനം നിറക്കുന്ന ചിത്രങ്ങൾ