LogoLoginKerala

മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന് എൻഐഎയുടെ ക്ലീൻ ചിറ്റ് ഇല്ല

മുഖ്യമന്ത്രിയുടെ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന് എൻഐഎയുടെ ക്ലീൻചിറ്റില്ല. എം ശിവശങ്കര് നിരപരാധിയോ ഗൂഡാലോചനയുടെ ഇരയോ അല്ലെന്ന് എൻഐഎ അധികൃതര്. നിരപരാധിത്വം തെളിയിക്കാനുള്ള രേഖകൾ ശിവശങ്കർ ഹാജരാക്കണമെന്നും അന്വേഷണം സംഘം വ്യക്തമാക്കി. Also Read: കോവിഡ് ഭീതിയിൽ നാട് വിറങ്ങലിച്ച് നിൽക്കുമ്പോൾ ആഡംബരകാറിൽ റോഡ് ഷോ; ബെല്ലി ഡാൻസ് നായകൻ റോയി കുര്യന് വീണ്ടും വിവാദത്തില് ശിവശങ്കറിന്റെ ഇരവാദം പൂർണമായി ഏജൻസി അംഗീകരിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട് യാതൊരു അറിവും തനിക്കില്ലെന്ന് ശിവശങ്കർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. …
 

മുഖ്യമന്ത്രിയുടെ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന് എൻഐഎയുടെ ക്ലീൻചിറ്റില്ല. എം ശിവശങ്കര്‍ നിരപരാധിയോ ഗൂഡാലോചനയുടെ ഇരയോ അല്ലെന്ന് എൻഐഎ അധികൃതര്‍. നിരപരാധിത്വം തെളിയിക്കാനുള്ള രേഖകൾ ശിവശങ്കർ ഹാജരാക്കണമെന്നും അന്വേഷണം സംഘം വ്യക്തമാക്കി.

Also Read: കോവിഡ് ഭീതിയിൽ നാട് വിറങ്ങലിച്ച് നിൽക്കുമ്പോൾ ആഡംബരകാറിൽ റോഡ് ഷോ; ബെല്ലി ഡാൻസ് നായകൻ റോയി കുര്യന്‍ വീണ്ടും വിവാദത്തില്‍

ശിവശങ്കറിന്റെ ഇരവാദം പൂർണമായി ഏജൻസി അംഗീകരിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട് യാതൊരു അറിവും തനിക്കില്ലെന്ന് ശിവശങ്കർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പ്രതികൾ സ്വർണക്കടത്ത് നടത്തുന്നത് ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് എൻഐഎ. നിരപരാധിത്വം തെളിയിക്കാനുള്ള രേഖകൾ ഹാജരാക്കാനുണ്ടെന്ന് ശിവശങ്കർ അറിയിച്ചിട്ടുണ്ട്. തനിക്കറിവുള്ള കാര്യങ്ങൾ വെളിപ്പെടുത്താൻ തയാറാണെന്ന് ശിവശങ്കർ അറിയിച്ചു. തെളിവുകൾ പരിശോധിച്ച് ആധികാരികത ഉറപ്പ് വരുത്തി ശിവശങ്കറിനെ സാക്ഷിയാക്കുന്ന കാര്യം പരിഗണിക്കും.

Also Read: കൈപൊള്ളി സ്വർണവില: ഒരാഴ്ചകൊണ്ട് 2200 രൂപയുടെ വർദ്ധനവ്

അതേസമയം സ്വപ്നയുടേയും സന്ദീപിന്റെയും ജാമ്യാപേക്ഷ കൊച്ചി പ്രത്യേക എൻഐഎ കോടതി ഇന്ന് പരിഗണിക്കും. കേസിൽ യുഎപിഎ നിലനിൽക്കില്ലെന്നും ഭീകരവാദ ബന്ധത്തിന് തെളിവില്ലെന്നും പ്രതികൾ വാദിക്കുന്നുണ്ട്. എന്നാൽ രാജ്യസുരക്ഷയെ ബാധിക്കുന്നതാണ് കേസെന്നും നയതന്ത്ര പ്രതിസന്ധി ഉണ്ടാക്കാനും സമാന്തര സാമ്പത്തിക വ്യവസ്ഥ സൃഷ്ടിക്കാനും പ്രതികൾ ശ്രമിച്ചെന്നും എൻഐഎ വ്യക്തമാക്കി. . വിദേശ ബന്ധമടക്കമുള്ള കേസിൽ പ്രതികൾക്ക് ജാമ്യം നൽകുന്നത് കേസിനെ ബാധിക്കുമെന്നും എൻഐഎ ചൂണ്ടിക്കാട്ടി.

Also Read: ഗുണനിലവാരമില്ലാത്ത ചൈനീസ് ഉത്പന്നങ്ങൾ ആവശ്യമില്ല; നിയന്ത്രണം കടുപ്പിച്ച് ഇന്ത്യ

കഴിഞ്ഞ ദിവസം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പത്തര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് കൊച്ചി ആസ്ഥാനത്ത് നിന്ന് അദ്ദേഹത്തെ വിട്ടയച്ചത്. ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. ചോദ്യം ചെയ്യൽ പൂർത്തിയായതിനെ തുടർന്ന് അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരികെ പോയി.

Also Read: ശിവശങ്കർ NIA നിരീക്ഷണത്തിൽ; ഇന്നും ചോദ്യം ചെയ്യും