LogoLoginKerala

കോട്ടയം സ്വദേശിനിയെ യുഎസിൽ കുത്തിക്കൊന്നു; ഭർത്താവ് അറസ്റ്റിൽ

കോട്ടയം സ്വദേശിനിയായ നഴ്സ് യുഎസിൽ കുത്തേറ്റ് മരിച്ചു. മോനിപ്പള്ളി ഊരാളിൽ ജോയിയുടെ മകൾ മെറിൻ ജോയി (28) ആണ് മരിച്ചത്. സൗത്ത് ഫ്ലോറിഡ കോറൽ സ്പ്രിങ്സിലെ ബ്രോവാർഡ് ഹെൽത്ത് ഹോസ്പിറ്റൽ നഴ്സാണ് മെറിൻ. കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ പാർക്കിംഗ് ഗൗണ്ടില് വച്ചാണ് ആക്രമണം നടന്നത്. പതിനേഴ് തവണയാണ് മെറിന് കുത്തേറ്റത്. കുത്തേറ്റ വീണ യുവതിയുടെ ശരീരത്തിലൂടെ ഭർത്താവ് വാഹനം ഓടിച്ചു കയറ്റിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. Also Read: സുശാന്ത് സിംഗ് രജ്പുതിന്റെ ആത്മഹത്യ; …
 

കോട്ടയം സ്വദേശിനിയായ നഴ്സ് യുഎസിൽ കുത്തേറ്റ് മരിച്ചു. മോനിപ്പള്ളി ഊരാളിൽ ജോയിയുടെ മകൾ മെറിൻ ജോയി (28) ആണ് മരിച്ചത്. സൗത്ത് ഫ്ലോറിഡ കോറൽ സ്‌പ്രിങ്‌സിലെ ബ്രോവാർഡ്‌ ഹെൽത്ത് ഹോസ്പിറ്റൽ നഴ്സാണ് മെറിൻ. കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ പാർക്കിംഗ് ഗൗണ്ടില്‍ വച്ചാണ് ആക്രമണം നടന്നത്. പതിനേഴ് തവണയാണ് മെറിന് കുത്തേറ്റത്. കുത്തേറ്റ വീണ യുവതിയുടെ ശരീരത്തിലൂടെ ഭർത്താവ് വാഹനം ഓടിച്ചു കയറ്റിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read: സുശാന്ത് സിംഗ് രജ്പുതിന്റെ ആത്മഹത്യ; കാമുകി റിയക്കെതിരെ കേസ്

ഭർത്താവ് നെവിൻ എന്ന ഫിലിപ് മാത്യുവിനെ (34) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ഒന്നാം ഡിഗ്രി കൊലക്കുറ്റം ചുമത്തിയെന്നാണ് വിവരം. കുടുംബകലഹമാണ് കൊലപാതകത്തിനു കാരണമായതെന്നാണ് സൂചന. ഇയാളുടെ താമസസ്ഥലത്തു നിന്നുമാണ് പൊലീസ് പിടികൂടിയത്.

Also Read: മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന് എൻഐഎയുടെ ക്ലീൻ ചിറ്റ് ഇല്ല

മെറിനും നെവിൻ തമ്മിൽ കുറച്ചു കാലമായി അകന്നു കഴിയുകയായിരുന്നു. രണ്ട് വയസുള്ള മകളുണ്ട്. കഴിഞ്ഞ ഡിസംബറിൽ കുഞ്ഞുമായി നാട്ടിലെത്തിയ ഇരുവരും നാട്ടിൽ വച്ച് അസ്വാരസ്യമുണ്ടാവുകയും നെവിൻ വഴക്കിട്ട് നേരത്തേ മടങ്ങുകയും ചെയ്തു. മെറിൻ കുഞ്ഞിനെ മാതാപിതാക്കളെ ഏൽപിച്ച് യുഎസിൽ തിരികെയെത്തി ജോലിയിൽ പ്രവേശിക്കുകയായിരുന്നു. നിലവിലുള്ള ജോലി രാജി വച്ച് ഓഗസ്റ്റ് 15ന് താമ്പയിലേക്കു താമസം മാറാനുള്ള ഒരുക്കത്തിലായിരുന്ന മെറിൻ. ഹോസ്പിറ്റലിലെ അവസാനത്തെ ഷിഫ്റ്റ് പൂർത്തിയാക്കി പുറത്തിറങ്ങുമ്പോഴായിരുന്നു ദുരന്തം.

Also Read: കോവിഡ് ഭീതിയിൽ നാട് വിറങ്ങലിച്ച് നിൽക്കുമ്പോൾ ആഡംബരകാറിൽ റോഡ് ഷോ; ബെല്ലി ഡാൻസ് നായകൻ റോയി കുര്യന്‍ വീണ്ടും വിവാദത്തില്‍

കോട്ടയം സ്വദേശിനിയെ യുഎസിൽ കുത്തിക്കൊന്നു; ഭർത്താവ് അറസ്റ്റിൽ