Other News

കൊച്ചിയിൽ വെള്ളക്കെട്ട്; ജനം ദുരിതത്തിൽ

ഒറ്റ രാത്രി മഴ നിന്നു പെയ്തതോടെ കൊച്ചി നഗരം വെള്ളക്കെട്ടിലായി. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം പ്രദേശങ്ങളെല്ലാം വെള്ളം കയറി. നഗരത്തിൽ പനമ്പള്ളിനഗർ റോഡിൽ വെള്ളം നിറഞ്ഞൊഴുകുകയാണ്.

ALSO READ: ഇന്നുച്ചയ്ക്ക് റഫേല്‍ പറന്നിറങ്ങും; സോഷ്യൽ മീഡിയകളിൽ വൈറൽ ആയി ഇന്ധനം നിറക്കുന്ന ചിത്രങ്ങൾ

എംജി റോഡിലും സൗത്ത് കടവന്ത്രയിലും കെഎസ്ആർടിസി സ്റ്റാൻഡിലും വെള്ളം കയറി. നഗരത്തിനു പുറത്ത് പേട്ട ജംക്‌ഷൻ, തോപ്പുംപടി, കുണ്ടന്നൂർ എന്നിവിടങ്ങളിലെല്ലാം വെള്ളം കയറിയ നിലയിലാണ്. ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തോരാതെ നിന്നു പെയ്യുകയാണ്.

ALSO READ: മുഖ്യമന്ത്രി വാർത്താസമ്മേളനം നിർത്തി കൊറോണ പ്രതിരോധത്തിൽ ശ്രദ്ധിക്കണം: കെ.സുരേന്ദ്രൻ

കൊച്ചി പോലൊരു നഗരത്തിൽ ചെറിയ മഴയിൽ പോലും വെള്ളക്കെട്ടുണ്ടാകുന്നത് ശരിയായ രീതിയിൽ വെള്ളം ഒഴുകിപ്പോകാൻ ഓടകൾ നിർമ്മിക്കാത്തതിനാലാണെന്ന് കൊച്ചി നിവാസികൾ വ്യക്തമാക്കുന്നു. റോഡുകളുടെയും കൈവരികളുടെയും ഭംഗിയെല്ലാം വേണ്ടതുതന്നെ, എന്നാൽ ഡ്രെയിനേജ് സംവിധാനം തീർത്തും പരാജയപ്പെട്ടാൽ ഇത്തരം ഡിസൈൻ മതിലുകൾ എറണാകുളം പോലുള്ള സ്ഥലങ്ങളിൽ അത്ഭുതങ്ങളൊന്നും ചെയ്യില്ലെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ആളുകൾ അഭിപ്രായപ്പെട്ടു.

ALSO READ: കോട്ടയം സ്വദേശിനിയെ യുഎസിൽ കുത്തിക്കൊന്നു; ഭർത്താവ് അറസ്റ്റിൽ

സിനിമാ നിർമ്മാതാവായ വിജയ് ബാബു, സംവിധായകൻ അരുൺഗോപി തുടങ്ങിയവരും സമാന പോസ്റ്റുകളുമായി രംഗത്തെത്തി. ഇത് തുടർച്ചയായ മൂന്നാം വർഷമാണ്, ഇനി എപ്പോഴാണ് നമ്മൾ ചിന്തിക്കുക? ജലപരിപാലനത്തിനും വെള്ളപ്പൊക്കം തടയാനുമായി കേരള മുഖ്യമന്ത്രി നെതർലാൻഡ്‌സ് സന്ദർശിച്ചത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും സാമൂഹികമാധ്യമങ്ങളിൽ അഭിപ്രായങ്ങൾ ഉയർന്നു.

ALSO READ: മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന് എൻഐഎയുടെ ക്ലീൻ ചിറ്റ് ഇല്ല

Related Articles

Leave a Reply

Back to top button

buy windows 11 pro test ediyorum