LogoLoginKerala

സുശാന്ത് സിംഗ് രജ്പുതിന്റെ ആത്മഹത്യ; കാമുകി റിയക്കെതിരെ കേസ്

സുശാന്തിന്റെ പിതാവ് കെ.കെ. സിങ് നൽകിയ പരാതിയിൽ പട്നയിലെ രാജീവ് നഗർ പൊലീസ് സ്റ്റേഷനിലാണ് മുൻകാമുകി റിയ ചക്രവർത്തിയുള്പ്പടെ 6 പേർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. റിയയുടെ അച്ഛന്, അമ്മ, സഹോദരന്, സുശാന്തിന്റെ മുന് മാനേജര് എന്നിവർക്കെതിരെയാണ് കേസ്. ആത്മഹത്യ പ്രേരണ, വഞ്ചന, ഭീഷണിപ്പെടുത്തി പണം തട്ടല് എന്നീ വകുപ്പുകള് ചുമത്തി. സുശാന്തും റിയയും തമ്മിൽ വന്സാമ്പത്തിക ഇടപാടുകൾ നടന്നായും സംശയങ്ങള് നിലനില്ക്കുന്നതായും പിതാവിന്റെ പരാതിയിൽ പറയുന്നു. Also Read: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം കൊലപാതകമോ; കാമുകി റിയക്ക് …
 

സുശാന്തിന്റെ പിതാവ് കെ.കെ. സിങ് നൽകിയ പരാതിയിൽ പട്‍നയിലെ രാജീവ് നഗർ പൊലീസ് സ്റ്റേഷനിലാണ് മുൻകാമുകി റിയ ചക്രവർത്തിയുള്‍പ്പടെ 6 പേർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.  റിയയുടെ അച്ഛന്‍, അമ്മ, സഹോദരന്‍, സുശാന്തിന്റെ മുന്‍ മാനേജര്‍ എന്നിവർക്കെതിരെയാണ് കേസ്. ആത്മഹത്യ പ്രേരണ, വഞ്ചന, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നീ വകുപ്പുകള്‍ ചുമത്തി. സുശാന്തും റിയയും തമ്മിൽ വന്‍സാമ്പത്തിക ഇടപാടുകൾ നടന്നായും സംശയങ്ങള്‍ നിലനില്‍ക്കുന്നതായും പിതാവിന്റെ പരാതിയിൽ പറയുന്നു.

Also Read: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം കൊലപാതകമോ; കാമുകി റിയക്ക് പങ്ക് ?

സുശാന്തിന്റെ മരണത്തിന് പിന്നാലെ റിയ ചക്രവര്‍ത്തിയെ മുംബൈ പൊലീസ് വിശദമായി ചോദ്യം ചെയ്‍തിരുന്നു. മുംബൈ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ബിഹാര്‍ പൊലീസ് കേസെടുത്തത്. സുശാന്തിന്റെ മരണത്തെ തുടർന്ന് വിവാദത്തിലായ ധർമ പ്രൊഡക്ഷൻസിന്റെ ഉടമയും സംവിധായകനുമായ കരൺ ജോഹറേയും ഈയാഴ്ച ചോദ്യം ചെയ്യുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് 40 പേരുടെ മൊഴിയാണ് മുംബൈ പൊലീസ് ഇതുവരെ രേഖപ്പെടുത്തിയത്.

Also Read:  സുശാന്ത് സിംഗിന്റേത് ആത്മഹത്യ; റിപ്പോർട്ടുകൾ പുറത്ത്