LogoLoginKerala

മുഖ്യമന്ത്രി വാർത്താസമ്മേളനം നിർത്തി കൊറോണ പ്രതിരോധത്തിൽ ശ്രദ്ധിക്കണം: കെ.സുരേന്ദ്രൻ

കേരളത്തിൽ കൊറോണ സാമൂഹിക വ്യാപനം ശക്തമായ സ്ഥിതിക്ക് മുഖ്യമന്ത്രി വാർത്താസമ്മേളനം നിർത്തി പ്രതിരോധത്തിൽ ശ്രദ്ധ ചെലുത്തണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. Also Read: മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന് എൻഐഎയുടെ ക്ലീൻ ചിറ്റ് ഇല്ല രാവിലെയും വൈകിട്ടും മെഡിക്കൽ ബുള്ളറ്റിൻ ഇറക്കുന്നതാണ് നല്ലതെന്നിരിക്കെ ഒരു മണിക്കൂർ സമയം മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമെല്ലാം പാഴാക്കുന്നത് അംഗീകരിക്കാനാവില്ല. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ മാതൃകയാക്കാൻ പിണറായി വിജയൻ ശ്രമിക്കണമെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. Also Read: കോട്ടയം സ്വദേശിനിയെ …
 

കേരളത്തിൽ കൊറോണ സാമൂഹിക വ്യാപനം ശക്തമായ സ്ഥിതിക്ക് മുഖ്യമന്ത്രി വാർത്താസമ്മേളനം നിർത്തി പ്രതിരോധത്തിൽ ശ്രദ്ധ ചെലുത്തണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Also Read: മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന് എൻഐഎയുടെ ക്ലീൻ ചിറ്റ് ഇല്ല

രാവിലെയും വൈകിട്ടും മെഡിക്കൽ ബുള്ളറ്റിൻ ഇറക്കുന്നതാണ് നല്ലതെന്നിരിക്കെ ഒരു മണിക്കൂർ സമയം മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമെല്ലാം പാഴാക്കുന്നത് അംഗീകരിക്കാനാവില്ല. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ മാതൃകയാക്കാൻ പിണറായി വിജയൻ ശ്രമിക്കണമെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Also Read: കോട്ടയം സ്വദേശിനിയെ യുഎസിൽ കുത്തിക്കൊന്നു; ഭർത്താവ് അറസ്റ്റിൽ

കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ആർ.ടി.പി.സി.ആർ റിസൽട്ട് വരാൻ ദിവസങ്ങളോളം വൈകുന്ന അവസ്ഥയാണുള്ളത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം എല്ലാ സർക്കാർ സ്വകാര്യ മേഖലയിലെ മെഡിക്കൽ കോളേജുകളിലും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ ജൂലൈ 27 നു മുന്നേ ആർ.ടി.പി.സി.ആർ ടെസ്റ്റ് തുടങ്ങണമെന്ന് ആവശ്യപ്പെട്ട് കത്ത് അയച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ പല മെഡിക്കൽ കോളേജുകളിലും ഇതിനുള്ള സംവിധാനമില്ല.

Also Read: സുശാന്ത് സിംഗ് രജ്പുതിന്റെ ആത്മഹത്യ; കാമുകി റിയക്കെതിരെ കേസ്

ടെസ്റ്റ് ചെയ്യാൻ താമസിക്കുന്നതാണ് കേരളത്തിലെ സാമൂഹിക വ്യാപനത്തിന് പ്രധാനകാരണം. സ്വകാര്യ ലാബിലെ ടെസ്റ്റിംഗ് ചെലവ് സാധാരണക്കാർക്ക് അപ്രാപ്യമാണ്. സംസ്ഥാന സർക്കാർ സ്വകാര്യമേഖലയിലെ ടെസ്റ്റിംഗ് ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുത്തുകയോ കൂടുതൽ ടെസ്റ്റിംഗ് സൗകര്യങ്ങൾ സർക്കാർ മേഖലയിൽ ഏർപ്പെടുത്തുകയോ ചെയ്യണമെന്നും സുരേന്ദ്രൻ പറഞ്ഞു.

Also Read: കോവിഡ് ഭീതിയിൽ നാട് വിറങ്ങലിച്ച് നിൽക്കുമ്പോൾ ആഡംബരകാറിൽ റോഡ് ഷോ; ബെല്ലി ഡാൻസ് നായകൻ റോയി കുര്യന്‍ വീണ്ടും വിവാദത്തില്‍