LogoLoginKerala

ഫായിസിന്റെ കടം വീട്ടി മിൽമ

മലയാളികള് ആവശ്യപ്പെട്ടത് മില്മ കേട്ടു. പ്രതിഷേധത്തിന് ഒടുവില് മില്മ കടംവീട്ടി. മലപ്പുറത്തെ നാലാം ക്ലാസുകാരൻ ഫായിസിന് റോയൽറ്റിയും സമ്മാനങ്ങളുമായി മിൽമയെത്തി. പതിനായിരം രൂപയും 14,000 രൂപയുടെ ആൻഡ്രോയിഡ് ടിവിയും മിൽമയുടെ എല്ലാ ഉൽപന്നങ്ങളുമാണ് ഫായിസിന്റെ വീട്ടിലെത്തി കൈമാറിയത്. Also Read: ഗുണനിലവാരമില്ലാത്ത ചൈനീസ് ഉത്പന്നങ്ങൾ ആവശ്യമില്ല; നിയന്ത്രണം കടുപ്പിച്ച് ഇന്ത്യ സമ്മാനമായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പെൺകുട്ടിയുടെ വിവാഹത്തിനും നൽകുമെന്ന് ഫായിസും കുടുംബവും പറഞ്ഞു. Also Read: ദുൽഖറിന് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജ് ‘ചെലോൽത് ശരിയാവും …
 

മലയാളികള്‍ ആവശ്യപ്പെട്ടത് മില്‍മ കേട്ടു. പ്രതിഷേധത്തിന് ഒടുവില്‍ മില്‍മ കടംവീട്ടി. മലപ്പുറത്തെ നാലാം ക്ലാസുകാരൻ ഫായിസിന് റോയൽറ്റിയും സമ്മാനങ്ങളുമായി മിൽമയെത്തി. പതിനായിരം രൂപയും 14,000 രൂപയുടെ ആൻഡ്രോയിഡ് ടിവിയും മിൽമയുടെ എല്ലാ ഉൽപന്നങ്ങളുമാണ് ഫായിസിന്റെ വീട്ടിലെത്തി കൈമാറിയത്.

Also Read: ഗുണനിലവാരമില്ലാത്ത ചൈനീസ് ഉത്പന്നങ്ങൾ ആവശ്യമില്ല; നിയന്ത്രണം കടുപ്പിച്ച് ഇന്ത്യ

സമ്മാനമായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പെൺകുട്ടിയുടെ വിവാഹത്തിനും നൽകുമെന്ന് ഫായിസും കുടുംബവും പറഞ്ഞു.

Also Read: ദുൽഖറിന് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജ്

‘ചെലോൽത് ശരിയാവും ചെലോൽത് ശരിയാവൂല്ല..’ എന്ന് തുടങ്ങുന്ന ഫായിസിന്റെ വാചകം പരസ്യമാക്കിയ മില്‍മയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. കടലാസ് പൂവ് നിര്‍മിച്ചു വൈറലായ ഫായിസ് എന്ന കുട്ടിയുടെ വാചകമാണ് കടപ്പാട് പോലും പറയാതെ മലബാർ മിൽമ പരസ്യവാചകമാക്കിയത്.

Also Read: സുശാന്ത് സിംഗിന്റേത് ആത്മഹത്യ; റിപ്പോർട്ടുകൾ പുറത്ത്

ഇതോടെ പോസ്റ്റിന് താഴെ കമന്റുമായി ഒട്ടേറെ പേരെത്തി. ഫായിസിന്റെ വാചകവും ആശയവും പണം കൊടുത്ത് വാങ്ങണം എന്നായി ഒരു വിഭാഗം. ആ കുട്ടിക്ക് അംഗീകൃത മാനദണ്ഡങ്ങൾ അനുസരിച്ചുള്ള റോയൽറ്റി മിൽമ കൊടുക്കണമെന്നും ഒരു സർട്ടിഫിക്കറ്റും രണ്ട് സിപ്പപ്പും ഒരു ഐസ്ക്രീമും ആയി അത് ഒതുങ്ങരുതെന്നും ആവശ്യമുയര്‍ന്നു.

Also Read: ശിവശങ്കർ NIA നിരീക്ഷണത്തിൽ; ഇന്നും ചോദ്യം ചെയ്യും

ഫായിസിന്റെ വീഡിയോ കാണാം:  https://www.facebook.com/thenewstoday.tv/videos/312185193262147