LogoLoginKerala

കൈപൊള്ളി സ്വർണവില: ഒരാഴ്ചകൊണ്ട് 2200 രൂപയുടെ വർദ്ധനവ്

സ്വർണവില സാധാരണക്കാരന് അപ്രാപ്യമായ നിലയിലേക്ക് കുതിക്കുന്നു. വൻ വർധനവാണ് ഇന്നും പവന് രേഖപ്പെടുത്തിയത്. 600 രൂപ ഉയർന്ന് ഒരു പവൻ സ്വർണത്തിന് വില 39,200 രൂപയിലെത്തി. 4,900 രൂപയാണ് ഗ്രാമിന് വില. തുടർച്ചയായ ഏഴാം ദിവസമാണ് സംസ്ഥാനത്ത് സ്വർണവില ഉയരുന്നത്. അധികം വൈകാതെ പവന് 40,000 രൂപ കടക്കുമെന്നാണ് സൂചന. ആഗോള വിപണിയിലെ വില വർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. Also Read: റെക്കോഡ് തിരുത്തി സ്വർണവില കുതിക്കുന്നു കൊവിഡ് വ്യാപനവും, യുഎസ്-ചൈന തർക്കവുമാണ് സ്വർണവില ഉയരുന്നതിന് കാരണമായി …
 

സ്വർണവില സാധാരണക്കാരന് അപ്രാപ്യമായ നിലയിലേക്ക് കുതിക്കുന്നു. വൻ വർധനവാണ് ഇന്നും പവന് രേഖപ്പെടുത്തിയത്. 600 രൂപ ഉയർന്ന് ഒരു പവൻ സ്വർണത്തിന് വില 39,200 രൂപയിലെത്തി. 4,900 രൂപയാണ് ഗ്രാമിന് വില. തുടർച്ചയായ ഏഴാം ദിവസമാണ് സംസ്ഥാനത്ത് സ്വർണവില ഉയരുന്നത്. അധികം വൈകാതെ പവന് 40,000 രൂപ കടക്കുമെന്നാണ് സൂചന. ആഗോള വിപണിയിലെ വില വർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്.

Also Read: റെക്കോഡ് തിരുത്തി സ്വർണവില കുതിക്കുന്നു

കൊവിഡ് വ്യാപനവും, യുഎസ്-ചൈന തർക്കവുമാണ് സ്വർണവില ഉയരുന്നതിന് കാരണമായി പറയുന്നത്. ആറ് വ്യാപാര ദിനങ്ങളിലായി സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 160 ഡോളറോളം വർധിച്ചു. നിലവിൽ 1975 ഡോളർ നിലവാരത്തേക്ക് ഉയർന്നു.

Also Read: ഗുണനിലവാരമില്ലാത്ത ചൈനീസ് ഉത്പന്നങ്ങൾ ആവശ്യമില്ല; നിയന്ത്രണം കടുപ്പിച്ച് ഇന്ത്യ

ഇന്നലെ പവന് 480 രൂപ കൂടിയിരുന്നു. 38,600 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 4825 രൂപയും. കഴിഞ്ഞ ജൂലൈ ആറിന് സ്വർണവില കുറഞ്ഞിരുന്നു. പവന് 35,800 രൂപയായിരുന്നു വില. എന്നാൽ പിന്നീട് സ്വർണവിലയിൽ വലിയ വർധനവാണുണ്ടായത്. 3400 രൂപയാണ് ഇക്കാലയളവിൽ വർധിച്ചത്.

Also Read: ഫായിസിന്റെ കടം വീട്ടി മിൽമ

ഡോളറിന്റെ മൂല്യം ഇടിഞ്ഞതും അമേരിക്ക- ചൈന ബന്ധം വഷളായതും സ്വർണവിലയെ ബാധിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം മൂലം ആഗോള തലത്തിൽ പ്രതിസന്ധി രൂക്ഷമാകുന്നുണ്ട്. ഇതേ തുടർന്ന് സ്വർണത്തിൽ നിക്ഷേപം കൂടുന്ന സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ വര്‍ഷം മുതല്‍ ഇന്ത്യയിലെ സ്വര്‍ണ ഇറക്കുമതി തുടര്‍ച്ചയായി കുറയുകയാണ്. സാമ്പത്തിക മാന്ദ്യത്തിനൊപ്പം കൊവിഡ് വ്യാപനം കൂടി സ്വര്‍ണ വിപണിയെ ബാധിച്ചുവെന്നാണ് സൂചന. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ (ഏപ്രില്‍- ജൂണ്‍ 2020) മാത്രം ഇറക്കുമതി 94 ശതമാനം കുറഞ്ഞിരുന്നു.

Also Read: ദുൽഖറിന് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജ്