LogoLoginKerala

ഗുണനിലവാരമില്ലാത്ത ചൈനീസ് ഉത്പന്നങ്ങൾ ആവശ്യമില്ല; നിയന്ത്രണം കടുപ്പിച്ച് ഇന്ത്യ

ചൈനീസ് ആപ്പുകള്ക്ക് നിരോധനം ഏര്പ്പെടുത്തിയതിന് പിന്നാലെ ചൈനീസ് ഉത്പന്നങ്ങൾക്ക് കൂടി നിയന്ത്രണങ്ങള് ഏര്പ്പെടുത്താന് തയ്യാറായി ഇന്ത്യ. ഇതനുസരിച്ച് ചൈനയില് നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണങ്ങള് ഏര്പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്ട്ട്. കളിപ്പാട്ടങ്ങള്, സ്റ്റീല് ബാര്, ഇലക്ട്രോണിക്സ് ഉപകരണങ്ങള്, ടെലികോം ഉപകരണങ്ങള്, യന്ത്രഭാഗങ്ങള്, പേപ്പര്, റബര് നിര്മിത വസ്തുക്കള്, ഗ്ലാസ് തുടങ്ങി 371 ഉത്പന്നങ്ങള്ക്ക് അടുത്ത മാര്ച്ച് മുതല് ഇന്ത്യന് സ്റ്റാന്ഡേര്ഡ് (ഐസ്) ഗുണനിലവാരം ഉറപ്പാക്കേണ്ടിവരും. Also Read: ദുൽഖറിന് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജ് ഗുണനിലവാരമില്ലാത്ത സാധനങ്ങള് ഇന്ത്യന് വിപണിയില് എത്തുന്നത് …
 

ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ചൈനീസ് ഉത്പന്നങ്ങൾക്ക് കൂടി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തയ്യാറായി ഇന്ത്യ. ഇതനുസരിച്ച് ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. കളിപ്പാട്ടങ്ങള്‍, സ്റ്റീല്‍ ബാര്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ടെലികോം ഉപകരണങ്ങള്‍, യന്ത്രഭാഗങ്ങള്‍, പേപ്പര്‍, റബര്‍ നിര്‍മിത വസ്തുക്കള്‍, ഗ്ലാസ് തുടങ്ങി 371 ഉത്പന്നങ്ങള്‍ക്ക് അടുത്ത മാര്‍ച്ച് മുതല്‍ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (ഐസ്) ഗുണനിലവാരം ഉറപ്പാക്കേണ്ടിവരും.

Also Read: ദുൽഖറിന് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജ്

ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വാണിജ്യമന്ത്രാലയം കഴിഞ്ഞ വര്‍ഷം തന്നെ ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങളുടെ പട്ടിക തയാറാക്കിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഇറക്കുമതി കുറയ്ക്കുകയും കയറ്റുമതി വര്‍ധിപ്പിക്കുകയും ചെയ്യാനുള്ള നടപടികളുടെ ഭാഗമായാണ് ഉത്പന്നങ്ങള്‍ക്ക് ഗുണനിലവാര പരിശോധന കര്‍ശനമാക്കാനുള്ള തീരുമാനം. ഇതിന്റെ ഭാഗമായി ഇറക്കുമതി കുറയ്ക്കാനും കയറ്റുമതി വര്‍ദ്ധിപ്പിക്കാനും ഇന്ത്യ പദ്ധതിയിടുന്നു.

Also Read: സുശാന്ത് സിംഗിന്റേത് ആത്മഹത്യ; റിപ്പോർട്ടുകൾ പുറത്ത്

പട്ടികയിലുള്ള 371 ഇനങ്ങളില്‍ ഭൂരിഭാഗവും ചൈനീസ് ഉത്പന്നങ്ങളാണെന്ന് ബിഐഎസ് ഡയറക്ടര്‍ ജനറല്‍ പ്രമോദ് കുമാര്‍ തിവാരി പറഞ്ഞു. ഇവയ്ക്ക് നിര്‍ബന്ധിത മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് കാണ്ട്‍ല, മഹാരാഷ്ട്ര, കൊച്ചി എന്നിവ ഉള്‍പ്പെടെയുള്ള തുറമുഖങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും പ്രമോദ് കുമാര്‍ അറിയിച്ചു. ‘ഒരു രാജ്യം, ഒരു ഗുണനിലവാരം’ എന്ന പദ്ധതിക്കു വേണ്ടിയുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായും പ്രമോദ് കുമാര്‍ പറഞ്ഞു. ചില ഉത്പന്നങ്ങള്‍ക്കുള്ള ഗുണനിലവാര മാനദണ്ഡങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ പ്രസിദ്ധീകരിക്കും. ബാക്കിയുള്ളവയുടേത് 2021 മാര്‍ച്ചില്‍ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: ശിവശങ്കർ NIA നിരീക്ഷണത്തിൽ; ഇന്നും ചോദ്യം ചെയ്യും