LogoLoginKerala

ആശങ്കയായി കേരളത്തില്‍ ഇന്ന് 1167 പേര്‍ക്ക് കോവിഡ്

കേരളത്തില് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1167 പേര്ക്ക്. കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തില് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പറഞ്ഞത്. 888 പേര്ക്ക് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചു. ചൊവ്വാഴ്ച 679 പേര്ക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്. വിദേശത്തുനിന്നെത്തിയ 122 പേര്ക്കും മറ്റു സംസ്ഥാനങ്ങളില്നിന്നുള്ള 96 പേര്ക്കും രോഗംബാധിച്ചു. 33 ആരോഗ്യപ്രവര്ത്തകര്ക്കും രോഗം ബാധിച്ചു. ഉറവിടമറിയാത്തത് 55 പേര്. തിരുവനന്തപുരം, കോട്ടയം, മലപ്പുറം, തൃശൂർ ജില്ലകളിൽ പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്ന് നൂറിനു മുകളിലാണ്. രോഗബാധിതരായവരുടെ …
 

കേരളത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1167 പേര്‍ക്ക്. കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പറഞ്ഞത്. 888 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ചൊവ്വാഴ്ച 679 പേര്‍ക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്.

വിദേശത്തുനിന്നെത്തിയ 122 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 96 പേര്‍ക്കും രോഗംബാധിച്ചു. 33 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ഉറവിടമറിയാത്തത് 55 പേര്‍. തിരുവനന്തപുരം, കോട്ടയം, മലപ്പുറം, തൃശൂർ ജില്ലകളിൽ പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്ന് നൂറിനു മുകളിലാണ്.

രോഗബാധിതരായവരുടെ ജില്ലതിരിച്ചുള്ള കണക്ക്:

തിരുവനന്തപുരം 227, കോട്ടയം 118, മലപ്പുറം 112, തൃശ്ശൂര്‍ 109, കൊല്ലം 95, പാലക്കാട് 86, ആലപ്പുഴ 84, എറണാകുളം 70, കോഴിക്കോട് 67, പത്തനംതിട്ട 63, വയനാട് 53, കണ്ണൂര്‍ 43, കാസര്‍കോട് 38, ഇടുക്കി 7

നെഗറ്റീവ് ആയവരുടെ ജില്ലതിരിച്ചുള്ള കണക്ക്:

തിരുവനന്തപുരം 170, കൊല്ലം 70, പത്തനംതിട്ട 28, ആലപ്പുഴ 80, കോട്ടയം 20, ഇടുക്കി 27, എറണാകുളം 83, തൃശ്ശൂര്‍ 45, പാലക്കാട് 40, മലപ്പുറം 34, കോഴിക്കോട് 13, വയനാട് 18, കണ്ണൂര്‍ 15, കാസര്‍കോട് 36.