LogoLoginKerala

സുശാന്ത് സിംഗിന്റേത് ആത്മഹത്യ; റിപ്പോർട്ടുകൾ പുറത്ത്

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം ആത്മഹത്യ തന്നെയെന്നു സ്ഥിരീകരിച്ച് ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോർട്ട് പുറത്തുവന്നു. സംശയകരമായി ഒന്നും കണ്ടെത്താനായില്ലെന്ന് കലീന ഫൊറൻസിക് സയൻസ് ലാബ് അന്വേഷണ സംഘത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. നേരത്തെ ലഭിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ടും ശ്വാസംമുട്ടിയാണു മരണമെന്നു സ്ഥിരീകരിച്ചിരുന്നു. Also Read: ശിവശങ്കർ NIA നിരീക്ഷണത്തിൽ; ഇന്നും ചോദ്യം ചെയ്യും ഇനി സൈബർ റിപ്പോർട്ടും ഫോറൻസിക് ലാബിലെ ഫിസിക്സ് വിഭാഗത്തിന്റെ റിപ്പോർട്ടും ലഭിക്കാനുണ്ട്. നടന്റെ മൊബൈൽ ഫോണിൽ നിന്നുള്ള തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണു …
 

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം ആത്മഹത്യ തന്നെയെന്നു സ്ഥിരീകരിച്ച് ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോർട്ട് പുറത്തുവന്നു. സംശയകരമായി ഒന്നും കണ്ടെത്താനായില്ലെന്ന് കലീന ഫൊറൻസിക് സയൻസ് ലാബ് അന്വേഷണ സംഘത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. നേരത്തെ ലഭിച്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ശ്വാസംമുട്ടിയാണു മരണമെന്നു സ്ഥിരീകരിച്ചിരുന്നു.

Also Read: ശിവശങ്കർ NIA നിരീക്ഷണത്തിൽ; ഇന്നും ചോദ്യം ചെയ്യും

ഇനി സൈബർ റിപ്പോർട്ടും ഫോറൻസിക് ലാബിലെ ഫിസിക്‌സ് വിഭാഗത്തിന്റെ റിപ്പോർട്ടും ലഭിക്കാനുണ്ട്. നടന്റെ മൊബൈൽ ഫോണിൽ നിന്നുള്ള തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണു സൈബർ വിഭാഗം. ഡിലീറ്റ് ചെയ്യപ്പെട്ട സന്ദേശങ്ങളും വീഡിയോകളും കണ്ടെത്താനായാൽ അന്വേഷണത്തിനു സഹായകമാകും.

Also Read: കോവിഡ് ഫലം നെഗറ്റീവ്; ഐശ്വര്യയും മകളും ആശുപത്രി വിട്ടു

അതേസമയം സുശാന്തിന്റെ മരണത്തിൽ ഏറ്റവും കൂടുതൽ പഴിചാരപ്പെടുന്ന വ്യക്തികളിലൊരാളാണ് സംവിധായകൻ കരൺ ജോഹർ. താരങ്ങളുടെ മക്കളെ മാത്രം ഉയർത്തി കൊണ്ടു വരാൻ ശ്രമിക്കുന്ന കരൺ, പുറത്തു നിന്ന് വന്നവരെ ബോളിവുഡിൽ നിലനിർത്താതിരിക്കാൻ ശ്രമങ്ങൾ നടത്താറുണ്ടെന്നായിരുന്നു ആരോപണം.

Also Read: സിനിമാ തിയേറ്ററുകളും ജിംനേഷ്യങ്ങളും തുറക്കുന്നത് പരിഗണനയിൽ

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ കരൺ ജോഹറിന്റെ മൊഴിയെടുക്കാന്‍ മുംബൈ പൊലീസ് തയ്യാറാവുന്നു എന്നാണ് വിവരം. മൊഴി രേഖപ്പെടുത്താൻ ഹാജരാകമെന്നാവശ്യപ്പെട്ട് കരണിന് പൊലീസ് സമൻസ് അയച്ചുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read: അഭിമാനമാകാൻ റഫാൽ; ഫ്രാൻസിൽ നിന്ന് ഇന്ത്യയിലേക്ക്

കരൺ ജോഹറിന്റെ നിർമ്മാണ കമ്പനിയായ ധര്‍മ്മ പ്രൊഡക്ഷൻസ് സിഇഒ അപൂർവ മെഹ്തയ്ക്കും സമൻസ് അയച്ചിട്ടുണ്ട്. കരൺ ജോഹറിന്റെ മാനേജറായ രേഷ്മ ഷെട്ടിയുടെ മൊഴിയും നേരത്തെ രേഖപ്പെടുത്തിയിരുന്നു. പ്രമുഖ സംവിധായകരുടെയും താരങ്ങളുടെയും അടക്കം നാൽപ്പതോളം പേരുടെ മൊഴികളാണ് സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ രേഖപ്പെടുത്തിയത്.

Also Read: ഓഗസ്റ്റ് ഒന്ന് മുതല്‍ സര്‍വീസ് ഇല്ലെന്ന് സ്വകാര്യ ബസ്സുടമകള്‍

കഴിഞ്ഞ മാസം 14ന് ആണ് സുശാന്തിനെ ബാന്ദ്രയിലെ അപാർട്ട്മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തൊഴിൽപരമായ വൈരാഗ്യങ്ങൾ, വിഷാദം എന്നിവ നടനെ ആത്മഹത്യയിലേക്കു നയിച്ചു എന്ന ദിശയിലാണു പൊലീസ് അന്വേഷണം. ആത്മഹത്യ തന്നെയാണെന്ന് പറയപ്പെടുമ്പോഴും ഇതിലേക്ക് നയിച്ച കാരണങ്ങൾ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. തൊഴിൽപരമായ വൈരാഗ്യവും ബോളിവുഡിൽ നേരിടേണ്ടി വന്ന വിവേചനവും അടക്കം പല സംശയങ്ങളും ഉയർന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച് ആരാധകരും രംഗത്തെത്തി. ബോളിവുഡ് മാഫിയ ആണ് സുശാന്തിന്റെ മരണത്തിന് പിന്നിലെന്നാണ് ആരോപണം.

Also Read: സുശാന്ത് സിംഗിന്റെ ഓർമ്മയ്ക്കായി രതീഷ് വേഗയുടെ ഗാനം