LogoLoginKerala

സ്റ്റൈലൻ ഫോട്ടോഷൂട്ടുമായി ഗായിക രഞ്ജിനി ജോസ്

2000ത്തിൽ പുറത്തിറങ്ങിയ മേലെ വാര്യത്തെ മാലാഖകുട്ടികൾ എന്ന സിനിമയിൽ ആദ്യഗാനം ആലപിച്ച് പിന്നണിഗായിക രംഗത്തേക്ക് വന്ന ഗായികയാണ് രഞ്ജിനി ജോസ്. പിന്നീട് ഈ 20 വർഷത്തിനുള്ളിൽ ഇരുനൂറിലധികം സിനിമകളിൽ രഞ്ജിനി പാടിയിട്ടുണ്ട്. രണ്ട് മൂന്ന് ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു രഞ്ജിനി. മോഹൻലാൽ നായകനായ റെഡ് ചില്ലീസ്, മമ്മൂട്ടിയുടെ ദ്രോണ, ബഷീറിന്റെ പ്രേമലേഖനം തുടങ്ങിയ സിനിമകളിലാണ് രഞ്ജിനി അഭിനയിച്ചത്. 2017ൽ ‘ഏക’ എന്ന പേരിൽ ഒരു ബാൻഡ് തുടങ്ങിയ രഞ്ജിനി 5 വ്യത്യസ്തമായ സംഗീത തരങ്ങളാണ് അവതരിപ്പിക്കുന്നത്. സോഷ്യൽ …
 

2000ത്തിൽ പുറത്തിറങ്ങിയ മേലെ വാര്യത്തെ മാലാഖകുട്ടികൾ എന്ന സിനിമയിൽ ആദ്യഗാനം ആലപിച്ച് പിന്നണിഗായിക രംഗത്തേക്ക് വന്ന ഗായികയാണ് രഞ്ജിനി ജോസ്. പിന്നീട് ഈ 20 വർഷത്തിനുള്ളിൽ ഇരുനൂറിലധികം സിനിമകളിൽ രഞ്ജിനി പാടിയിട്ടുണ്ട്. രണ്ട് മൂന്ന് ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു രഞ്ജിനി.

സ്റ്റൈലൻ ഫോട്ടോഷൂട്ടുമായി ഗായിക രഞ്ജിനി ജോസ്

മോഹൻലാൽ നായകനായ റെഡ് ചില്ലീസ്, മമ്മൂട്ടിയുടെ ദ്രോണ, ബഷീറിന്റെ പ്രേമലേഖനം തുടങ്ങിയ സിനിമകളിലാണ് രഞ്ജിനി അഭിനയിച്ചത്. 2017ൽ ‘ഏക’ എന്ന പേരിൽ ഒരു ബാൻഡ് തുടങ്ങിയ രഞ്ജിനി 5 വ്യത്യസ്തമായ സംഗീത തരങ്ങളാണ് അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയകളിൽ സജീവമായ രഞ്ജിനി, തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് രഞ്ജിനി ജോസ്.

സ്റ്റൈലൻ ഫോട്ടോഷൂട്ടുമായി ഗായിക രഞ്ജിനി ജോസ്

ആരാധകരെയും ഫോളോവേഴ്‌സിനെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ടുള്ള ഒരു മേക്കോവർ ഫോട്ടോഷൂട്ടാണ് രഞ്ജിനി ചെയ്തിരിക്കുന്നത്. അല്പം സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോഷൂട്ടിന് മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. പോസ്റ്റിന് കമന്റുകളുമായി പല താരങ്ങളും രംഗത്തെത്തി.

സ്റ്റൈലൻ ഫോട്ടോഷൂട്ടുമായി ഗായിക രഞ്ജിനി ജോസ്

നടൻ റഹ്‌മാൻ, നടിമാരായ കനിഹ, നൈല ഉഷ, മീര നന്ദൻ, മൃദുല മുരളി, വീണ നായർ, ഗായകരായ അരുൺ ഗോപൻ, അഭിരാമി സുരേഷ്, സയനോര ഫിലിപ്പ്, ഗായത്രി അശോകൻ തുടങ്ങിയ താരങ്ങളും മികച്ച കമന്റുകൾ ഇട്ടു. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ഡെയ്സി ഡേവിഡാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. റിലീസിന് തയാറെടുക്കുന്ന അനൂപ് മേനോൻ ചിത്രം കിംഗ് ഫിഷിൽ രഞ്ജിനി ഒരു ഗാനം ആലപിക്കുന്നുണ്ട്.