LogoLoginKerala

മലയാളികളുടെ വാനമ്പാടിക്ക് ഇന്ന് പിറന്നാള്‍

മലയാളികള്ക്ക് വാനമ്പാടിയെന്നാല് മുഖം നിറയെ പുഞ്ചിരിയുള്ള ഒരു പാട്ടുകാരിയാണ്. ഗാനങ്ങൾ കൊണ്ട് കേരളക്കരയാകെ തന്റെ ശബ്ദത്തില് കെട്ടിയിട്ട ഗായിക. അതാണ് കെ.എസ് ചിത്ര. ചിത്ര മലയാളികള്ക്ക് ഒരു പാട്ടുകാരി എന്നതിലുപരി പലര്ക്കും പലതാണ്. അത്ര വാത്സല്യമാണ് ചിത്രയോടും ചിത്ര പാടിയ പാട്ടുകളോടും മലയാളിക്ക്. കേരളത്തിന്റെ ഗാനവിസ്മയം ഇന്ന് അൻപത്തിയേഴാം പിറന്നാള് ആഘോഷിക്കുന്നു. Also Read: ശിവശങ്കറിനെ ചോദ്യം ചെയ്യാൻ എൻഐഎയുടെ പ്രത്യേക സംഘം മലയാളം, തമിഴ്,തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങി ചിത്ര പാടാത്ത …
 

മലയാളികള്‍ക്ക് വാനമ്പാടിയെന്നാല്‍ മുഖം നിറയെ പുഞ്ചിരിയുള്ള ഒരു പാട്ടുകാരിയാണ്. ഗാനങ്ങൾ കൊണ്ട് കേരളക്കരയാകെ തന്റെ ശബ്ദത്തില്‍ കെട്ടിയിട്ട ഗായിക. അതാണ് കെ.എസ് ചിത്ര. ചിത്ര മലയാളികള്‍ക്ക് ഒരു പാട്ടുകാരി എന്നതിലുപരി പലര്‍ക്കും പലതാണ്. അത്ര വാത്സല്യമാണ് ചിത്രയോടും ചിത്ര പാടിയ പാട്ടുകളോടും മലയാളിക്ക്. കേരളത്തിന്റെ ഗാനവിസ്മയം ഇന്ന് അൻപത്തിയേഴാം പിറന്നാള്‍ ആഘോഷിക്കുന്നു.

Also Read: ശിവശങ്കറിനെ ചോദ്യം ചെയ്യാൻ എൻഐഎയുടെ പ്രത്യേക സംഘം

മലയാളം, തമിഴ്,തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങി ചിത്ര പാടാത്ത ഭാഷകളില്ല. വിവിധ ഭാഷകളിലായി ഇരുപത്തി അയ്യായിരത്തിൽ അധികം പാട്ടുകൾ സിനിമകൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ അവാർഡും വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്കാരവും പല തവണ നേടിയിട്ടുണ്ട്. 2005ൽ പത്മശ്രീ പുരസ്കാരവും ചിത്രക്ക് ലഭിച്ചു.

Also Read: ബോളിവുഡിൽ സംഘടിത നീക്കം: തൊഴിലവസരങ്ങൾ നിഷേധിക്കുന്നു; എ ആർ റഹ്മാൻ

എം.ജി രാധാകൃഷ്ണൻ ആണ് 1979-ൽ ആദ്യമായി മലയാള സിനിമയിൽ പാടാൻ ചിത്രയ്ക് അവസരം നൽകിയത്. എം.ജി രാധാകൃഷ്ണന്റെ സംഗീതത്തിൽ അട്ടഹാസമെന്ന ചിത്രത്തിൽ “ചെല്ലം ചെല്ലം” എന്ന ഗാനം പാടി. ഒരു വർഷത്തിനു ശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ആദ്യ ചിത്രം പത്മരാജൻ സംവിധാനം ചെയ്ത ‘നവംബറിന്റെ നഷ്ടം’ ആയിരുന്നു. എംജി രാധാകൃഷ്ണന്റെ തന്നെ സംഗീത സംവിധാനത്തിൽ അരുന്ധതിയുമൊത്ത് പാടിയ “അരികിലോ അകലെയോ’ എന്നതാണ് ഈ ഗാനം.

Also Read: ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നു

യേശുദാസിനൊപ്പം നടത്തിയ സംഗീത പരിപാടികൾ ചിത്രയുടെ ആദ്യ കാല സംഗീത ജീവിതത്തിലെ വളർച്ചക്ക് സഹായകമായി. തമിഴിൽ ഇളയരാജ സംഗീത സംവിധാനം നിർവ്വഹിച്ച നീ താനേ അന്തക്കുയിൽ എന്ന ചിത്രത്തിൽ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യൻ ചലച്ചിത്ര ഗാനരംഗത്ത് ചിത്ര കൂടുതൽ ശ്രദ്ധേയയായി. 6 തവണ കേന്ദ്ര സർക്കാരിന്റെ അവാർഡ് നേടിയ കെ.എസ്. ചിത്ര ദക്ഷിണേന്ത്യയുടെ “വാനമ്പാടി” എന്നറിയപ്പെടുന്നു. ചിത്രയുടെ ശബ്ദം ഇന്ത്യയിലെ തന്നെ സുവർണ്ണ ശബ്ദമായി വിലയിരുത്തപ്പെടുന്നു.

Also Read: സ്വർണക്കടത്ത്; ജൂൺ 30 മുതൽ ജൂലായ് 5 വരെ സ്വപ്നയും അറ്റാഷെയും തമ്മിലുള്ള ഫോൺ വിളി നൂറോളം തവണ

6 തവണ ദേശിയ അവാർഡുകൾ നേടിയ ചിത്ര ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഗായിക എന്ന നിലയിലും അറിയപ്പെടുന്നു. ഇന്ത്യയിൽ തന്നെ ഏറ്റവും അധികം പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയ ഗായികമാരിൽ ഒരാൾ കൂടി ആണ് ചിത്ര.

മലയാളികളുടെ വാനമ്പാടിക്ക് ഇന്ന് പിറന്നാള്‍