LogoLoginKerala

റെക്കോഡ് തിരുത്തി സ്വർണവില കുതിക്കുന്നു

സ്വർണമാണ് സംസ്ഥാനത്ത് ഇപ്പോൾ ചര്ച്ചാവിഷയം. നല്ല സ്വർണത്തിനൊപ്പം കള്ളനും മാധ്യമവാർത്തകളിൽ നിറയുന്നു. കേരളത്തിൽ കർക്കിടകം പത്ത് നാൾ പിന്നിട്ടു. വരാനിരിക്കുന്നത് ചിങ്ങമാസത്തിലെ വിവാഹ സീസണാണ്. അതിനാൽത്തന്നെ സ്വർണവില ഇനിയും കുതിക്കുമെന്നാണ് വിദഗ്ധാഭിപ്രായം. വിവാഹസീസണിൽ ഭൂരിഭാഗം മലയാളികളെയും അലട്ടുന്ന കാര്യം കുതിച്ചുയരുന്ന സ്വർണവില തന്നെ. Also Read: ശിവശങ്കറിനെ ചോദ്യം ചെയ്യാൻ എൻഐഎയുടെ പ്രത്യേക സംഘം സ്വർണവില പവന് 38000 രൂപക്ക് അരികെയാണ്. 2020ൽ ഏഴ് മാസം കൊണ്ട് 30 ശതമാനമാണ് സ്വർണവില ഉയർന്നത്. ഇങ്ങനെ പോയാൽ വില നാൽപതിനായിരമെത്തുമോ …
 

സ്വർണമാണ് സംസ്ഥാനത്ത് ഇപ്പോൾ ചര്‍ച്ചാവിഷയം. നല്ല സ്വർണത്തിനൊപ്പം കള്ളനും മാധ്യമവാർത്തകളിൽ നിറയുന്നു. കേരളത്തിൽ കർക്കിടകം പത്ത് നാൾ പിന്നിട്ടു. വരാനിരിക്കുന്നത് ചിങ്ങമാസത്തിലെ വിവാഹ സീസണാണ്. അതിനാൽത്തന്നെ സ്വർണവില ഇനിയും കുതിക്കുമെന്നാണ് വിദഗ്ധാഭിപ്രായം. വിവാഹസീസണിൽ ഭൂരിഭാഗം മലയാളികളെയും അലട്ടുന്ന കാര്യം കുതിച്ചുയരുന്ന സ്വർണവില തന്നെ.

Also Read: ശിവശങ്കറിനെ ചോദ്യം ചെയ്യാൻ എൻഐഎയുടെ പ്രത്യേക സംഘം

സ്വർണവില പവന് 38000 രൂപക്ക് അരികെയാണ്. 2020ൽ ഏഴ് മാസം കൊണ്ട് 30 ശതമാനമാണ് സ്വർണവില ഉയർന്നത്. ഇങ്ങനെ പോയാൽ വില നാൽപതിനായിരമെത്തുമോ എന്നാണ് എല്ലാവരുടെയും ആശങ്ക. സാമ്പത്തികരംഗം സ്വര്‍ണത്തെ വിടാതെ പിടികൂടിയിരിക്കുന്നു. കോവിഡ് പ്രതിസന്ധി നീളുന്നതിനാൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വൻകിട നിക്ഷേപകർ വ്യാപകമായി സ്വർണം വാങ്ങിക്കൂട്ടുന്നതാണു വില വർധനയ്ക്കു കാരണം. മാത്രമല്ല വിവാഹ ആവശ്യത്തിന് പുറമേ ജനങ്ങളും ഇത്തരത്തിൽ സ്വർണം വാങ്ങി സൂക്ഷിക്കുവാൻ തുടങ്ങിയിരിക്കുന്നു. അതിനാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും സ്വർണ വില ഇനിയും ഉയരാനാണ്‌ സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു.

Also Read: ബോളിവുഡിൽ സംഘടിത നീക്കം: തൊഴിലവസരങ്ങൾ നിഷേധിക്കുന്നു; എ ആർ റഹ്മാൻ

2020ൽ കേരളത്തിൽ പവന് കൂടിയത് 9120 രൂപയാണ്. ഗ്രാമിന് 1170 രൂപയും കൂടി. കഴിഞ്ഞ ഒരു വർഷം കൊണ്ട് 12,400 രൂപ പവന് കൂടി. കഴിഞ്ഞ രണ്ടു മാസംകൊണ്ട് കൂടിയത് ഏകദേശം 6200 രൂപ. സെപ്റ്റംബറോടെ വില 2000 ഡോളർ കടന്നേക്കുമെന്നും പ്രവചനങ്ങളുണ്ട്. അങ്ങനെയെങ്കിൽ ദിവസങ്ങൾക്കുള്ളിൽ കേരളത്തിൽ ഒരു പവന്റെ വില 40000 കടക്കും.

Also Read: സ്വർണക്കടത്ത്; ജൂൺ 30 മുതൽ ജൂലായ് 5 വരെ സ്വപ്നയും അറ്റാഷെയും തമ്മിലുള്ള ഫോൺ വിളി നൂറോളം തവണ

അതേസമയം കേരളത്തിലെ സ്വർണക്കടത്തും സ്വർണത്തിന്റെ വിലവർധനയുമായി നേരിട്ട് ബന്ധമില്ലെന്നാണ് വിദഗ്ധരുടെ പക്ഷം. ഏതായാലും ചിങ്ങപ്പുലരിയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാൻ മലയാളി നെട്ടോട്ടത്തിലാണ്.

റെക്കോഡ് തിരുത്തി സ്വർണവില കുതിക്കുന്നു