LogoLoginKerala

മുഖത്ത് നോക്കി നിങ്ങളെ ആവശ്യമില്ലെന്ന് പറഞ്ഞവർ ബോളിവുഡിലുണ്ട്; റസൂൽ പൂക്കുട്ടി

ബോളിവുഡിൽ തനിക്കെതിരെ സംഘടിത നീക്കമെന്ന് വെളിപ്പെടുത്തി എ ആർ റഹ്മാൻ രംഗത്തെത്തിയതിന് പിന്നാലെ തനിക്കുണ്ടായ ദുരനുഭവം പറഞ്ഞ് റസൂൽ പൂക്കുട്ടി. എ ആർ റഹ്മാന് പിന്തുണയറിയിച്ച ശേഖർ കപൂറിന്റെ ട്വീറ്റിന് മറുപടിയായാണ് റസൂൽ പൂക്കുട്ടിയുടെ ട്വീറ്റ്. Also Read: ബോളിവുഡിൽ സംഘടിത നീക്കം: തൊഴിലവസരങ്ങൾ നിഷേധിക്കുന്നു; എ ആർ റഹ്മാൻ ഓസ്കാർ ലഭിച്ചതിന് ശേഷം ഹിന്ദി സിനിമയിൽ തനിക്ക് ആരും അവസരം നൽകാത്ത ഒരു ഘട്ടമുണ്ടായിരുന്നെന്ന് റസൂൽ ട്വീറ്റ് ചെയ്തു. തകർച്ചയുടെ വക്കിലെത്തിയ നിമിഷങ്ങളുണ്ടായിരുന്നു.ഞങ്ങൾക്ക് നിങ്ങളെ ആവശ്യമില്ലെന്ന് മുഖത്ത് …
 

ബോളിവുഡിൽ തനിക്കെതിരെ സംഘടിത നീക്കമെന്ന് വെളിപ്പെടുത്തി എ ആർ റഹ്മാൻ രംഗത്തെത്തിയതിന് പിന്നാലെ തനിക്കുണ്ടായ ദുരനുഭവം പറഞ്ഞ് റസൂൽ പൂക്കുട്ടി. എ ആർ റഹ്മാന് പിന്തുണയറിയിച്ച ശേഖർ കപൂറിന്റെ ട്വീറ്റിന് മറുപടിയായാണ് റസൂൽ പൂക്കുട്ടിയുടെ ട്വീറ്റ്.

Also Read: ബോളിവുഡിൽ സംഘടിത നീക്കം: തൊഴിലവസരങ്ങൾ നിഷേധിക്കുന്നു; എ ആർ റഹ്മാൻ

ഓസ്‌കാർ ലഭിച്ചതിന് ശേഷം ഹിന്ദി സിനിമയിൽ തനിക്ക് ആരും അവസരം നൽകാത്ത ഒരു ഘട്ടമുണ്ടായിരുന്നെന്ന് റസൂൽ ട്വീറ്റ് ചെയ്തു. തകർച്ചയുടെ വക്കിലെത്തിയ നിമിഷങ്ങളുണ്ടായിരുന്നു.ഞങ്ങൾക്ക് നിങ്ങളെ ആവശ്യമില്ലെന്ന് മുഖത്ത് നോക്കിപ്പറഞ്ഞ പ്രൊഡക്ഷൻ ഹൗസുകൾ ഉണ്ടായിട്ടുണ്ട്. ഈ വിഷയം തന്റെ അക്കാദമി അംഗങ്ങളുമായി ചർച്ച ചെയ്തപ്പോൾ അവർ തന്നോട് ഓസ്‌കാർ ശാപത്തെക്കുറിച്ച് പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: സ്റ്റൈലൻ ഫോട്ടോഷൂട്ടുമായി ഗായിക രഞ്ജിനി ജോസ്

ബോളിവുഡിൽ തനിക്കെതിരെ ഒരു സംഘം രംഗത്തുണ്ടെന്ന് എ ആർ റഹ്മാൻ വെളിപ്പെടുത്തിയിരുന്നു. തനിക്ക് വരുന്ന പാട്ടുകളെ ചിലർ ഇടപെട്ട് വിലക്കുകയാണെന്നും തനിക്കെതിരെ അപവാദ പ്രചാരണങ്ങൾ പരത്തി തൊഴിൽ അവസരങ്ങൾ നിഷേധിക്കുകയാണെന്നും എ ആർ റഹ്മാൻ പറഞ്ഞു. ബോളിവുഡ് സിനിമയ്ക്കായി എന്തുകൊണ്ട് കൂടുതൽ പാട്ടുകൾ ചെയ്യുന്നില്ല എന്നും എ ആർ റഹ്മാൻ വിശദീകരിച്ചു. തനിക്കെതിരെ സംഘം ചേർന്ന് അപവാദ പ്രചാരണം നടത്തുകയാണ്. താൻ ഒരു സിനിമയോടും നോ പറഞ്ഞിട്ടില്ല. പക്ഷേ തനിക്കെതിരെ ഒരു സംഘം പ്രവർത്തിക്കുന്നുണ്ട്. ഇവർ തനിക്കെതിരെ തെറ്റായ പ്രചാരണമാണ് നടത്തുന്നതെന്നും റഹ്മാൻ പറഞ്ഞിരുന്നു.

Also Read: മലയാളികളുടെ വാനമ്പാടിക്ക് ഇന്ന് പിറന്നാള്‍

മുഖത്ത് നോക്കി നിങ്ങളെ ആവശ്യമില്ലെന്ന് പറഞ്ഞവർ ബോളിവുഡിലുണ്ട്; റസൂൽ പൂക്കുട്ടി