LogoLoginKerala

ഓഗസ്റ്റ് ഒന്ന് മുതല്‍ സര്‍വീസ് ഇല്ലെന്ന് സ്വകാര്യ ബസ്സുടമകള്‍

സംസ്ഥാനത്ത് സ്വകാര്യ ബസുകള് സര്വീസ് നിര്ത്തുന്നു. ഓഗസ്റ്റ് ഒന്ന് മുതല് സര്വീസ് നിര്ത്തിവയ്ക്കാനാണ് തീരുമാനം. സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് സംയുക്ത സമരസമിതിയുടെതാണ് തീരുമാനം. Also Read: കേരളത്തിൽ സമ്പൂര്ണ ലോക്ക്ഡൗൺ അപ്രായോഗികം; രോഗവ്യാപന സ്ഥലങ്ങളിൽ കര്ശന നടപടി സര്ക്കാര് നിര്ദേശമനുരിച്ചുള്ള നിരക്ക് വര്ധന പ്രാബല്യത്തില് വന്നിട്ടും സ്വകാര്യബസുകള്ക്ക് സാമ്പത്തികനഷ്ടം തുടരുകയാണ്. ഇന്ധനവില വര്ധനവും കൂടെ എത്തിയതോടെ സര്വീസ് തുടരാനുള്ള സാമ്പത്തിക നേട്ടം ബസ് ഉടമകള്ക്ക് ലഭിക്കുന്നില്ലെന്ന് ഉടമകള് പറയുന്നു. പൊതുഗതാഗതം ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞതും തിരിച്ചടിയായി. ഇക്കാര്യങ്ങൾ …
 

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു. ഓഗസ്റ്റ് ഒന്ന് മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാനാണ്‌ തീരുമാനം. സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് സംയുക്ത സമരസമിതിയുടെതാണ് തീരുമാനം.

Also Read: കേരളത്തിൽ സമ്പൂര്‍ണ ലോക്ക്ഡൗൺ അപ്രായോഗികം; രോഗവ്യാപന സ്ഥലങ്ങളിൽ കര്‍ശന നടപടി

സര്‍ക്കാര്‍ നിര്‍ദേശമനുരിച്ചുള്ള നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നിട്ടും സ്വകാര്യബസുകള്‍ക്ക് സാമ്പത്തികനഷ്ടം തുടരുകയാണ്. ഇന്ധനവില വര്‍ധനവും കൂടെ എത്തിയതോടെ സര്‍വീസ് തുടരാനുള്ള സാമ്പത്തിക നേട്ടം ബസ് ഉടമകള്‍ക്ക് ലഭിക്കുന്നില്ലെന്ന് ഉടമകള്‍ പറയുന്നു. പൊതുഗതാഗതം ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞതും തിരിച്ചടിയായി. ഇക്കാര്യങ്ങൾ മുന്‍നിര്‍ത്തിയാണ് സര്‍വീസ് നിര്‍ത്തിവെക്കാനുള്ള തീരുമാനമെന്ന് ഉടമകൾ വ്യക്തമാക്കി.

Also Read: ചൈനീസ് ആപ്പുകള്‍ക്ക് വീണ്ടും പണികൊടുത്ത് ഇന്ത്യ; 47 ആപ്പുകൾ കൂടി നിരോധിച്ചു