LogoLoginKerala

ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസിൽ ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ ഇന്ന് രാവിലെയോടെ 9.15ന് ആരംഭിക്കും. ഇതിനായി ഇന്ന് പുലർച്ചെ തന്നെ തിരുവനന്തപുരത്ത് നിന്നും ശിവശങ്കർ യാത്ര തിരിച്ചിട്ടുണ്ട്. Also Read: സ്വർണക്കടത്ത്; ജൂൺ 30 മുതൽ ജൂലായ് 5 വരെ സ്വപ്നയും അറ്റാഷെയും തമ്മിലുള്ള ഫോൺ വിളി നൂറോളം തവണ ഹെതർ ഫ്ളാറ്റ്, സ്വപ്ന സുരേഷിന്റെ ഫ്ളാറ്റ്, സ്വപ്നയുടെ വാടക വീട് ഇവിടെയെല്ലാം ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷണ സംഘം ചോദിച്ചറിയും. ഒപ്പം പ്രതികളുമായുള്ള ബന്ധവും ചോദിച്ചറിയും. …
 

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസിൽ ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ ഇന്ന് രാവിലെയോടെ 9.15ന് ആരംഭിക്കും. ഇതിനായി ഇന്ന് പുലർച്ചെ തന്നെ തിരുവനന്തപുരത്ത് നിന്നും ശിവശങ്കർ യാത്ര തിരിച്ചിട്ടുണ്ട്.

Also Read: സ്വർണക്കടത്ത്; ജൂൺ 30 മുതൽ ജൂലായ് 5 വരെ സ്വപ്നയും അറ്റാഷെയും തമ്മിലുള്ള ഫോൺ വിളി നൂറോളം തവണ

ഹെതർ ഫ്‌ളാറ്റ്, സ്വപ്‌ന സുരേഷിന്റെ ഫ്‌ളാറ്റ്, സ്വപ്‌നയുടെ വാടക വീട് ഇവിടെയെല്ലാം ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷണ സംഘം ചോദിച്ചറിയും. ഒപ്പം പ്രതികളുമായുള്ള ബന്ധവും ചോദിച്ചറിയും. കഴിഞ്ഞ തവണ തിരുവനനന്തപുരം ഡിവൈഎസ്പിയായിരുന്നു എം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നതെങ്കിൽ ഇത്തവണ മുതിർന്ന ഉദ്യോഗസ്ഥരാകും ചോദ്യം ചെയ്യുക.

Also Read: ഷംന കാസിം ബ്ലാക്ക്മെയിലിംഗ് ; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

സർക്കാർ പരിപാടികളിൽ സ്വപ്നയും സരിത്തും തനിക്ക് വലിയ സഹായികളായിരുന്നുവെന്ന് ശിവശങ്കർ മൊഴി നൽകിയിട്ടുണ്ട്. തന്റെ വ്യക്തിപരമായ കാര്യങ്ങൾ പലതും പ്രതികൾക്ക് കൃത്യമായി അറിയാമായിരുന്നെന്നും ശിവശങ്കർ അന്വേഷണസംഘത്തെ അറിയിച്ചിരുന്നു. ശിവശങ്കറിന്റെ ദൗർബല്യങ്ങൾ പ്രതികൾ മുതലെടുത്തോ എന്നാണ് എൻഐഎ വിശദമായി പരിശോധിക്കുന്നത്. തന്റെ സഹായം പ്രതികൾ തേടിയിട്ടില്ലെന്നും താനായിരുന്നു പ്രതികളെ ഉപയോഗപ്പെടുത്തിക്കൊണ്ടിരുന്നതെന്നും ശിവശങ്കർ മൊഴി നൽകിയിരുന്നു. ഇത് ശിവശങ്കറിന്‌ തന്നെ തിരിച്ചടിയാകാനാണ് സാധ്യതയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read: അഴിമതികൾ പുറത്തുകൊണ്ടുവരുന്ന രമേശിനോട് പക; ഉമ്മൻ ചാണ്ടി

അതേസമയം, സെക്രട്ടറിയേറ്റിലെ സിസിടിവി ദ്യശ്യങ്ങൾ ലഭിക്കുന്നതിന് മുൻപേ തന്നെയാണ് എം.ശിവശങ്കറിനെ എൻ.ഐ.ഐ വീണ്ടും ചോദ്യം ചെയ്യാൻ പോകുന്നത്. സർക്കാർ ദ്യശ്യങ്ങൾ നൽകാമെന്ന് അറിയിച്ചെങ്കിലും എൻഐഎ ഉദ്യോഗസ്ഥർ എത്തിയില്ല. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകാമെന്ന് എൻഐഎ കണ്ടെത്തിയിരുന്നു.