LogoLoginKerala

കുതിച്ചുയർന്ന് സ്വര്‍ണവില; പവന് 38,600 രൂപ

സ്വർണവിലയിൽ റെക്കോഡ് വർദ്ധനവ്. സംസ്ഥാനത്ത് പവന് ഒറ്റയടിക്ക് 480 രൂപകൂടി 38,600 രൂപയായി. 4825 രൂപയാണ് ഗ്രാമിന്. തുടര്ച്ചയായി ആറാമത്തെ ദിവസമാണ് കേരളത്തില് സ്വര്ണവില റെക്കോഡ് കുറിക്കുന്നത്. ഇതോടെ ഈവര്ഷം ഇതുവരെ പവന്റെ വിലിയലുണ്ടായ വര്ധന 9,600 രൂപയാണ് Also Read: റെക്കോഡ് തിരുത്തി സ്വർണവില കുതിക്കുന്നു യുഎസ്-ചൈന തര്ക്കം മുറുകുന്നതും ഡോളറിന്റെ മൂല്യമിടിവുമാണ് ആഗോള വിപണിയില് സ്വര്ണവിലയില് പെട്ടെന്നുണ്ടായ വര്ധനയ്ക്കുപിന്നില്. കോവിഡ് വ്യാപനംമൂലം വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള് ഉത്തേജനപാക്കേജുകള് വീണ്ടും പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും സ്വര്ണത്തിന്റെ ഡിമാന്ഡ് …
 

സ്വർണവിലയിൽ റെക്കോഡ് വർദ്ധനവ്. സംസ്ഥാനത്ത് പവന് ഒറ്റയടിക്ക് 480 രൂപകൂടി 38,600 രൂപയായി. 4825 രൂപയാണ് ഗ്രാമിന്. തുടര്‍ച്ചയായി ആറാമത്തെ ദിവസമാണ് കേരളത്തില്‍ സ്വര്‍ണവില റെക്കോഡ് കുറിക്കുന്നത്. ഇതോടെ ഈവര്‍ഷം ഇതുവരെ പവന്റെ വിലിയലുണ്ടായ വര്‍ധന 9,600 രൂപയാണ്

Also Read: റെക്കോഡ് തിരുത്തി സ്വർണവില കുതിക്കുന്നു

യുഎസ്-ചൈന തര്‍ക്കം മുറുകുന്നതും ഡോളറിന്റെ മൂല്യമിടിവുമാണ് ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ പെട്ടെന്നുണ്ടായ വര്‍ധനയ്ക്കുപിന്നില്‍. കോവിഡ് വ്യാപനംമൂലം വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ ഉത്തേജനപാക്കേജുകള്‍ വീണ്ടും പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂട്ടി. ദേശീയ വിപണിയില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 800 രൂപ വര്‍ധിച്ച് 51,833 രൂപയായി. വെള്ളിയുടെ വിലയിലും കുതിപ്പുണ്ടായിട്ടുണ്ട്. എംസിഎക്‌സ് വെള്ളി ഫ്യൂച്ചേഴ്‌സ് വില 5.5 ശമതാനം ഉയര്‍ന്ന് കിലോഗ്രാമിന് 64,617 രൂപയായി.

Also Read: ചൈനീസ് ആപ്പുകള്‍ക്ക് വീണ്ടും പണികൊടുത്ത് ഇന്ത്യ; 47 ആപ്പുകൾ കൂടി നിരോധിച്ചു