LogoLoginKerala

അഭിമാനമാകാൻ റഫാൽ; ഫ്രാൻസിൽ നിന്ന് ഇന്ത്യയിലേക്ക്

ഫ്രാന്സില്നിന്ന് ഇന്ത്യ വാങ്ങിയ റഫാല് യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. 36 റഫാല് വിമാനങ്ങള് വാങ്ങാനാണ് കരാര് ഒപ്പിട്ടിരിക്കുന്നത്. ഇതിലെ നിര്മാണം പൂര്ത്തിയാക്കിയ അഞ്ചെണ്ണമാണ് ഇന്ത്യലെത്തുക. ഫ്രാന്സില്നിന്ന് പുറപ്പെടുന്ന വിമാനങ്ങള് യു.എ.ഇയില് ഇന്ധനം നിറയ്ക്കാനായി ഇറങ്ങും. യു.എ.ഇയിലെ അല് ധഫ്ര വ്യോമതാവളത്തിലാകും റഫാല് വിമാനങ്ങള് ഇറങ്ങുക. വിമാനങ്ങൾ ബുധനാഴ്ച ഇന്ത്യയിലെത്തും. Also Read: ചൈനീസ് ആപ്പുകള്ക്ക് വീണ്ടും പണികൊടുത്ത് ഇന്ത്യ; 47 ആപ്പുകൾ കൂടി നിരോധിച്ചു ഇന്ധനം നിറച്ചതിന് ശേഷം ഹരിയാനയിലെ അംബാല വ്യോമസേനാ താവളത്തിലേക്ക് …
 

ഫ്രാന്‍സില്‍നിന്ന് ഇന്ത്യ വാങ്ങിയ റഫാല്‍ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഇതിലെ നിര്‍മാണം പൂര്‍ത്തിയാക്കിയ അഞ്ചെണ്ണമാണ് ഇന്ത്യലെത്തുക. ഫ്രാന്‍സില്‍നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ യു.എ.ഇയില്‍ ഇന്ധനം നിറയ്ക്കാനായി ഇറങ്ങും. യു.എ.ഇയിലെ അല്‍ ധഫ്ര വ്യോമതാവളത്തിലാകും റഫാല്‍ വിമാനങ്ങള്‍ ഇറങ്ങുക. വിമാനങ്ങൾ ബുധനാഴ്ച ഇന്ത്യയിലെത്തും.

Also Read: ചൈനീസ് ആപ്പുകള്‍ക്ക് വീണ്ടും പണികൊടുത്ത് ഇന്ത്യ; 47 ആപ്പുകൾ കൂടി നിരോധിച്ചു

ഇന്ധനം നിറച്ചതിന് ശേഷം ഹരിയാനയിലെ അംബാല വ്യോമസേനാ താവളത്തിലേക്ക് വിമാനങ്ങളെത്തും. 7000 കിലോമീറ്റർ സഞ്ചരിച്ചാകും വിമാനങ്ങൾ ഇന്ത്യയിലെത്തുക. നിലവില്‍ 12 പൈലറ്റുമാര്‍ റഫാല്‍ പറത്താനുള്ള പരിശീലനം നേടിയിട്ടുണ്ട്. 36 വിമാനങ്ങളില്‍ 30 എണ്ണം യുദ്ധമുഖത്തുപയോഗിക്കാനുള്ളതും ആറെണ്ണം പരിശീലനങ്ങള്‍ക്കുവേണ്ടിയുമാകും ഉപയോഗിക്കുക.

Also Read: മുഖത്ത് നോക്കി നിങ്ങളെ ആവശ്യമില്ലെന്ന് പറഞ്ഞവർ ബോളിവുഡിലുണ്ട്; റസൂൽ പൂക്കുട്ടി

ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്ന വിമാനങ്ങളെ വൈകാതെ ലഡാക്ക് മേഖലയിൽ വിന്യസിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് റഫാല്‍ യുദ്ധവിമാനം ഇന്ത്യയ്ക്ക് സ്വന്തമാകുന്നത്. ഇന്ത്യ ആവശ്യപ്പെട്ട ഫീച്ചറുകളും പുതിയ റഫാലില്‍ ഉണ്ട് എന്നതാണ് പ്രധാന പ്രത്യേകത.

Also Read: കുതിച്ചുയർന്ന് സ്വര്‍ണവില; പവന് 38,600 രൂപ

17 ഗോൾഡൻ ആരോസ് സ്ക്വാഡ്രനിലെ കമാൻഡിംഗ് ഓഫീസർ ഉൾപ്പെടെ ഏഴ് ഇന്ത്യൻ പൈലറ്റുമാരാണ് വിമാനങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ഫ്രാൻസിലെ മെറിഗ്നാക് വ്യോമതാവളത്തിൽ ഇന്ത്യൻ അംബാസഡർ റഫാൽ വിമാനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.

Also Read: സ്റ്റൈലൻ ഫോട്ടോഷൂട്ടുമായി ഗായിക രഞ്ജിനി ജോസ്

റഫാൽ ജെറ്റ് നിർമാതാക്കളായ ഡസ്സാൾട്ട് ഏവിയേഷൻ കമ്പനി എല്ലാ പൈലറ്റുമാർക്കും പരിശീലനം നൽകി. 2016ലാണ് 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിന് 60,000 കോടി രൂപയുടെ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടത്. 17 ഗോൾഡൻ ആരോസ് സ്ക്വാഡ്രൻ ആയിരിക്കും ഇന്ത്യൻ വ്യോമസേനയിലെ ആദ്യ റഫാൽ എയർ ക്രാഫ്റ്റ് യൂണിറ്റ്.

അഭിമാനമാകാൻ റഫാൽ; ഫ്രാൻസിൽ നിന്ന് ഇന്ത്യയിലേക്ക്