LogoLoginKerala

തിരുവനന്തപുരത്ത് മാനദണ്ഡങ്ങൾ പാലിക്കാതെ കണ്ടൈൻമെന്റ് സോണുകൾ പ്രഖ്യാപിക്കുന്നു; അജിത് കരമന

തിരുവനന്തപുരം നഗരസഭയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കണ്ടൈൻമെന്റ് സോണുകൾ പ്രഖ്യാപിക്കുന്നതായി പരാതി. ജൂലൈ 16ന് ശേഷം കോവിഡ് കേസ് റിപ്പോർട്ട് ചെയ്യാത്ത കരമന ഡിവിഷൻ 45നെ കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നു എന്നാണ് കൗൺസിലർ കരമന അജിത് ആരോപിക്കുന്നത്. Also Read: കേരളത്തിൽ സമ്പൂര്ണ ലോക്ക്ഡൗൺ അപ്രായോഗികം; രോഗവ്യാപന സ്ഥലങ്ങളിൽ കര്ശന നടപടി കോവിഡ് രോഗികൾ കൂടുതൽ ഉണ്ടാവുകയോ, വ്യാപന സാധ്യതയോ ഉണ്ടാകുമ്പോഴാണ് ഒരു പ്രദേശത്തെ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിക്കുന്നത്. എന്നാൽ കരമന ഡിവിഷനിൽ ജൂലൈ 16 ന് ശേഷം …
 

തിരുവനന്തപുരം നഗരസഭയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കണ്ടൈൻമെന്റ് സോണുകൾ പ്രഖ്യാപിക്കുന്നതായി പരാതി. ജൂലൈ 16ന് ശേഷം കോവിഡ് കേസ് റിപ്പോർട്ട് ചെയ്യാത്ത കരമന ഡിവിഷൻ 45നെ കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നു എന്നാണ് കൗൺസിലർ കരമന അജിത് ആരോപിക്കുന്നത്.

Also Read: കേരളത്തിൽ സമ്പൂര്‍ണ ലോക്ക്ഡൗൺ അപ്രായോഗികം; രോഗവ്യാപന സ്ഥലങ്ങളിൽ കര്‍ശന നടപടി

കോവിഡ് രോഗികൾ കൂടുതൽ ഉണ്ടാവുകയോ, വ്യാപന സാധ്യതയോ ഉണ്ടാകുമ്പോഴാണ് ഒരു പ്രദേശത്തെ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിക്കുന്നത്. എന്നാൽ കരമന ഡിവിഷനിൽ ജൂലൈ 16 ന് ശേഷം ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. തൊട്ടടുത്ത ഡിവിഷനുകളിലെ പോസിറ്റീവ് റിപ്പോർട്ടുകൾ എല്ലാം കരമന പോസ്റ്റ് എന്നാണ് കാണിക്കുന്നത്. അഡ്രസ് പരിശോധിക്കുമ്പോൾ ഇതെല്ലാം മറ്റു പല ഡിവിഷനുകളിലാണെന്നാണ് അറിയാൻ കഴിയുന്നത്. അത് മനസ്സിലാക്കാതെ കഴിഞ്ഞ പത്ത് ദിവസത്തിനകത്ത് ഒരു പോസിറ്റീവ് കേസ് പോലും ഇല്ലാത്ത കരമന വാർഡിനെ കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചത് വാർഡിൽ ഭീതി പടർത്തിയിരിക്കുന്നു. ഇത് അധികാരികൾ പുനപരിശോധിക്കണം. പോസ്റ്റ് ഓഫീസ് നോക്കി ഡിവിഷൻ തരംതിരിച്ച ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: ചൈനീസ് ആപ്പുകള്‍ക്ക് വീണ്ടും പണികൊടുത്ത് ഇന്ത്യ; 47 ആപ്പുകൾ കൂടി നിരോധിച്ചു