LogoLoginKerala

കോവിഡ് ഫലം നെഗറ്റീവ്; ഐശ്വര്യയും മകളും ആശുപത്രി വിട്ടു

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബോളിവുഡ് താരവും മുൻ ലോകസുന്ദരിയുമായ ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യ ബച്ചനും ആശുപത്രി വിട്ടു. കോവിഡ് ഫലം നെഗറ്റീവായതിനെ തുടർന്നാണ് ഇരുവരെയും ഡിസ്ചാർജ് ചെയ്തത്. അഭിഷേക് ബച്ചനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പ്രാർഥിച്ചവർക്ക് നന്ദി അറിയിക്കുന്നതായും അഭിഷേക് ട്വിറ്ററിൽ വ്യക്തമാക്കി. Also Read: സിനിമാ തിയേറ്ററുകളും ജിംനേഷ്യങ്ങളും തുറക്കുന്നത് പരിഗണനയിൽ അതേസമയം താനും അച്ഛൻ അമിതാഭ് ബച്ചനും ഇപ്പോഴും ആശുപത്രിയിൽ തന്നെയാണെന്ന് അഭിഷേക് വ്യക്തമാക്കി. പ്രാർത്ഥനകൾക്കും ആശംസകൾക്കും എല്ലാവർക്കും നന്ദി. എന്നും …
 

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബോളിവുഡ് താരവും മുൻ ലോകസുന്ദരിയുമായ ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യ ബച്ചനും ആശുപത്രി വിട്ടു. കോവിഡ് ഫലം നെഗറ്റീവായതിനെ തുടർന്നാണ് ഇരുവരെയും ഡിസ്ചാർജ് ചെയ്തത്. അഭിഷേക് ബച്ചനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പ്രാർഥിച്ചവർക്ക് നന്ദി അറിയിക്കുന്നതായും അഭിഷേക് ട്വിറ്ററിൽ വ്യക്തമാക്കി.

കോവിഡ് ഫലം നെഗറ്റീവ്; ഐശ്വര്യയും മകളും ആശുപത്രി വിട്ടു

Also Read: സിനിമാ തിയേറ്ററുകളും ജിംനേഷ്യങ്ങളും തുറക്കുന്നത് പരിഗണനയിൽ

അതേസമയം താനും അച്ഛൻ അമിതാഭ് ബച്ചനും ഇപ്പോഴും ആശുപത്രിയിൽ തന്നെയാണെന്ന് അഭിഷേക് വ്യക്തമാക്കി. പ്രാർത്ഥനകൾക്കും ആശംസകൾക്കും എല്ലാവർക്കും നന്ദി. എന്നും കടപ്പെട്ടിരിക്കും. ഐശ്വര്യയും ആരാധ്യയും പരിശോധനാ ഫലം നെഗറ്റീവ് ആയതിനാൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. അവർ ഇപ്പോൾ വീട്ടിലാണ്. ഞാനും അച്ഛനും മെഡിക്കൽ സ്റ്റാഫിന്റെ സംരക്ഷണയിൽ ആശുപത്രിയിൽ കഴിയുന്നു- അഭിഷേക് ബച്ചൻ ട്വിറ്ററിൽ കുറിച്ചു.

Also Read: മുഖത്ത് നോക്കി നിങ്ങളെ ആവശ്യമില്ലെന്ന് പറഞ്ഞവർ ബോളിവുഡിലുണ്ട്; റസൂൽ പൂക്കുട്ടി

ഈ മാസം ആദ്യമാണ് ഐശ്വര്യയ്ക്കും എട്ടു വയസുള്ള മകൾ ആരാധ്യയ്ക്കും കോവിഡ് ബാധിച്ചത്. തുടർന്ന് വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു. എന്നാൽ ശ്വാസംമുട്ടലും ചെറിയ പനിയും ഉണ്ടായതിനെ തുടർന്ന് ജൂലൈ17ന് ഇരുവരെയും നാനാവതി ആശുപത്രിയിലേക്ക് മാറ്റി. ബച്ചൻ കുടുംബത്തിൽ ആദ്യം കോവിഡ് പോസിറ്റീവ് ആയത് അമിതാഭ് ബച്ചനായിരുന്നു. ഇക്കാര്യം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. പിന്നാലെ മകൻ അഭിഷേക് ബച്ചനും രോഗബാധയുണ്ടായി. അതിനുശേഷമാണ് ഐശ്വര്യയ്ക്കും മകൾക്കും കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.

കോവിഡ് ഫലം നെഗറ്റീവ്; ഐശ്വര്യയും മകളും ആശുപത്രി വിട്ടു