LogoLoginKerala

സ്വർണക്കടത്ത്; ജൂൺ 30 മുതൽ ജൂലായ് 5 വരെ സ്വപ്നയും അറ്റാഷെയും തമ്മിലുള്ള ഫോൺ വിളി നൂറോളം തവണ

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷെയും നിരന്തരം ഫോണിൽ സംസാരിച്ചിരുന്നു എന്നതിന്റെ തെളിവുകൾ പുറത്ത്. സ്വർണം എത്തിയ ജൂൺ 30 മുതൽ ജൂലായ് 5 വരെ സ്വപ്നയും അറ്റാഷെയും തമ്മിലുള്ള ഫോൺ വിളി നൂറോളം തവണ. Also Read: ഷംന കാസിം ബ്ലാക്ക്മെയിലിംഗ് ; രണ്ടുപേര് കൂടി അറസ്റ്റില് ഡിപ്ലോമാറ്റിക്ക് പാഴ്സലുകൾ പൊട്ടിച്ച് സ്വർണം പുറത്തെടുത്ത ജൂലായ് അഞ്ചിനും എട്ടു തവണയോളം ഇരുവരും സംസാരിച്ചു. ഇതിനു ശേഷമാണ് ഫോൺ സ്വിച്ച് ഓഫാക്കി സ്വപ്ന …
 

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷെയും നിരന്തരം ഫോണിൽ സംസാരിച്ചിരുന്നു എന്നതിന്റെ തെളിവുകൾ പുറത്ത്. സ്വർണം എത്തിയ ജൂൺ 30 മുതൽ ജൂലായ് 5 വരെ സ്വപ്നയും അറ്റാഷെയും തമ്മിലുള്ള ഫോൺ വിളി നൂറോളം തവണ.

Also Read: ഷംന കാസിം ബ്ലാക്ക്മെയിലിംഗ് ; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

ഡിപ്ലോമാറ്റിക്ക് പാഴ്‌സലുകൾ പൊട്ടിച്ച് സ്വർണം പുറത്തെടുത്ത ജൂലായ് അഞ്ചിനും എട്ടു തവണയോളം ഇരുവരും സംസാരിച്ചു. ഇതിനു ശേഷമാണ് ഫോൺ സ്വിച്ച് ഓഫാക്കി സ്വപ്ന സുരേഷ് ഒളിവിൽ പോയത്.

Also Read: കേരളത്തിൽ മൂന്ന് കോവിഡ് മരണംകൂടി; മരിച്ചത് തൃശൂർ,മലപ്പുറം, കാസര്‍കോട് സ്വദേശികള്‍

അറ്റാഷേയുടേതെന്നു കരുതുന്ന രണ്ടുനമ്പറുകളിൽനിന്നാണ് സ്വപ്നയ്ക്ക് തുടർച്ചയായി ഫോൺവിളികളെത്തിയത്. സ്വപ്ന തിരിച്ചും വിളിച്ചിട്ടുണ്ട്. ജൂണിൽ മിക്കദിവസങ്ങളിലും ഒന്നിലേറെ തവണയായിരുന്നു സംസാരം. കാർഗോയിൽ പാഴ്‌സലെത്തിയ ജൂൺ 30നും അതിനു മുമ്പുള്ള ദിവസങ്ങളിലും ഒൻപത് തവണയിലധികമാണ് വിളിച്ചത്.

Also Read: മഹായുദ്ധത്തിന്റെ ഓർമ്മകൾക്ക് 21 വർഷം; കാർഗിൽ വിജയ് ദിവസ് ഇന്ന്

കസ്റ്റംസ്, പാഴ്‌സൽ തടഞ്ഞുവെച്ച ദിവസങ്ങളിലും ഇവർ തമ്മിൽ ഫോൺ വിളിച്ചിട്ടുണ്ട്. ജൂലായ് 3ന് 20 തവണയാണ് ഇവർ തമ്മിൽ സംസാരിച്ചത്. അതേ ദിവസമാണ് പാഴ്‌സലിൽ സ്വർണമാണെന്ന് കസ്റ്റംസ് സ്ഥിരീകരിച്ചത്. പാഴ്‌സലുകൾ പൊട്ടിച്ച് സ്വർണം പുറത്തെടുത്ത ജൂലായ് അഞ്ചിനും എട്ടു തവണയോളം ഇരുവരും സംസാരിച്ചു. ഇതിനു ശേഷമാണ് സ്വപ്നയുടെ ഫോൺ സ്വിച്ച് ഓഫായതും ഒളിവിൽ പോയതും. അതേസമയം സ്വപ്നയുടെ ഒരു ഫോണിന്റെ വിവരം മാത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇവർ ഒന്നിലേറെ സിം കാർഡുകൾ ഉപയോഗിച്ചിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.