LogoLoginKerala

കേരളത്തിൽ മൂന്ന് കോവിഡ് മരണംകൂടി; മരിച്ചത് തൃശൂർ,മലപ്പുറം, കാസര്‍കോട് സ്വദേശികള്‍

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മൂന്നു പേർ കൂടി മരിച്ചു. മലപ്പുറം, തിരൂരങ്ങാടി സ്വദേശി അബ്ദുള് ഖാദര് (71) കാസര്കോട്, കുമ്പള സ്വദേശി അബ്ദുള് റഹ്മാന് (70) തൃശൂർ ഇരിങ്ങാലക്കുട സ്വദേശി വർഗീസ് (73) എന്നിവരാണ് മരിച്ചത്. മൂന്നു പേരെയും കോവിഡ് ഇതര രോഗങ്ങളെ തുടർന്നാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നത്. മഞ്ചേരി മെഡിക്കല് കോളേജില് ചികിത്സയിലായിരുന്ന അബ്ദുള് ഖാദര് ഇന്ന് പുലര്ച്ചെയാണ് മരിച്ചത്. ജൂലൈ 19നാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. 21 മുതല് വെന്റിലേറ്ററിലായിരുന്നു. ഇദ്ദേഹത്തെ ഈ മാസം …
 

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മൂന്നു പേർ കൂടി മരിച്ചു. മലപ്പുറം, തിരൂരങ്ങാടി സ്വദേശി അബ്ദുള്‍ ഖാദര്‍ (71) കാസര്‍കോട്, കുമ്പള സ്വദേശി അബ്ദുള്‍ റഹ്മാന്‍ (70) തൃശൂർ ഇരിങ്ങാലക്കുട സ്വദേശി വർഗീസ് (73) എന്നിവരാണ് മരിച്ചത്. മൂന്നു പേരെയും കോവിഡ് ഇതര രോഗങ്ങളെ തുടർന്നാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നത്.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അബ്ദുള്‍ ഖാദര്‍ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ജൂലൈ 19നാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. 21 മുതല്‍ വെന്റിലേറ്ററിലായിരുന്നു. ഇദ്ദേഹത്തെ ഈ മാസം 18നാണ് തിരൂരങ്ങാടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് കോവിഡ് സ്ഥിരീകരിക്കുയായിരുന്നു. ന്യുമോണിയയും ശ്വാസതടസം അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന ഇദ്ദേഹം പ്രമേഹ രോഗിയുമായിരുന്നു.

പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേയാണ് കാസര്‍കോട് കുമ്പള ആര്യക്കാടി സ്വദേശി അബ്ദുള്‍ റഹ്മാന്‍ മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.രോഗം ഗുരുതരമായതിനാൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രോഗം ബാധ സംബന്ധിച്ച് ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയിൽ കോവി ഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5 ആയി.

ഇരിങ്ങാലക്കുട സ്വദേശിയായ വർഗീസ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്. പ്രമേഹവും ഹൃദയ സംബന്ധമായ രോഗങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നു.