LogoLoginKerala

സ്വർണം കടത്തിയത് അറ്റാഷെയുടെ അറിവോടെ; സ്വപ്‌ന സുരേഷ്

ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് അറ്റാഷെയുടെ അറിവോടെയെന്ന് സ്വപ്ന സുരേഷിന്റെ മൊഴി. ഓരോ തവണ സ്വർണം കടത്തുമ്പോഴും 1000 ഡോളർ വീതം അറ്റാഷെയ്ക്ക് നൽകുമായിരുന്നു. സ്വർണക്കടത്ത് പ്രശ്നമായപ്പോൾ അറ്റാഷെ കൈയ്യൊഴിഞ്ഞെന്നും സ്വപ്നയുടെ മൊഴിയിൽ വ്യക്തമാക്കുന്നു. Also Read: സ്വർണക്കടത്ത്; പ്രതികൾ ഒത്തുകൂടിയതിന്റെ ദൃശ്യങ്ങൾ എൻഐഎയ്ക്ക് വൈകാരികമായുള്ള മൊഴി നൽകലിൽ കഴിയുമെങ്കിൽ അറ്റാഷെയെ പിടികൂടാനും സ്വപ്ന അന്വേഷണ സംഘത്തിനോട് പറഞ്ഞു. സ്വർണം പിടികൂടിയ ദിവസം തിരികെ അടയ്ക്കാൻ ആവശ്യപ്പെട്ടത് അറ്റാഷെയായിരുന്നു. അതുകൊണ്ട് തന്നെയാണ് താൻ മെയിൽ അയച്ചപ്പോൾ അറ്റാഷെയ്ക്കും കസ്റ്റംസ് അസിസ്റ്റന്റ് …
 

ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് അറ്റാഷെയുടെ അറിവോടെയെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി. ഓരോ തവണ സ്വർണം കടത്തുമ്പോഴും 1000 ഡോളർ വീതം അറ്റാഷെയ്ക്ക് നൽകുമായിരുന്നു. സ്വർണക്കടത്ത് പ്രശ്‌നമായപ്പോൾ അറ്റാഷെ കൈയ്യൊഴിഞ്ഞെന്നും സ്വപ്‌നയുടെ മൊഴിയിൽ വ്യക്തമാക്കുന്നു.

Also Read: സ്വർണക്കടത്ത്; പ്രതികൾ ഒത്തുകൂടിയതിന്റെ ദൃശ്യങ്ങൾ എൻഐഎയ്ക്ക്

വൈകാരികമായുള്ള മൊഴി നൽകലിൽ കഴിയുമെങ്കിൽ അറ്റാഷെയെ പിടികൂടാനും സ്വപ്‌ന അന്വേഷണ സംഘത്തിനോട് പറഞ്ഞു. സ്വർണം പിടികൂടിയ ദിവസം തിരികെ അടയ്ക്കാൻ ആവശ്യപ്പെട്ടത് അറ്റാഷെയായിരുന്നു. അതുകൊണ്ട് തന്നെയാണ് താൻ മെയിൽ അയച്ചപ്പോൾ അറ്റാഷെയ്ക്കും കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർക്കും അതിന്റെ കോപ്പികൾ വച്ചത്.

Also Read: സ്വപ്‌ന സുരേഷിന്റെ വീട്ടില്‍ നിന്ന് ഒരുകോടി രൂപയും സ്വര്‍ണവും എൻഐഎ പിടിച്ചെടുത്തു

അതേസമയം മുൻ ഐടി സെക്രട്ടറി എം ശിവശങ്കർ അടക്കമുള്ളവർക്ക് ഇത് അറിയാമായിരുന്നു എന്നാണ് സരിത്ത് മൊഴി നൽകിയത്. മൊഴി നൽകുന്നതിനും പ്രതികളുടെ ഭാഗത്ത് കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് എൻഐഎ കരുതുന്നത്.