LogoLoginKerala

പണം കടത്തിയത് പച്ചക്കറി കണ്ടെയ്നറിൽ

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്തിനുള്ള പണം വിദേശത്ത് എത്തിച്ചത് പച്ചക്കറി കണ്ടെയ്നറിലും പെട്ടിയിലും. ഹവാല ഇടപാടിലൂടെ അയച്ച ഈ പണം ഫൈസൽ ഫരീദും സംഘവുമാണ് വിദേശത്ത് കൈപ്പറ്റിയത്. കസ്റ്റംസ് രണ്ടു ദിവസം ചോദ്യം ചെയ്തപ്പോഴാണ് സ്വപ്നയും സന്ദീപും ഈ രഹസ്യം വെളിപ്പെടുത്തിയത്. Also Read: സ്വര്ണക്കടത്ത് പണം സിനിമയിൽ ഉപയോഗിക്കപ്പെടുന്നു; ആരോപണവുമായി നിർമ്മാതാവ് സിയാദ് കോക്കർ കാബേജ് , കോളിഫ്ലവർ എന്നിവ കൊണ്ടുപോകുന്ന കണ്ടെയ്നറുകളിലും വലിയ പെട്ടികളിലുമാണ് ഇന്ത്യൻ കറൻസി കടത്തിയത്. സ്വർണക്കടത്ത് ശൃംഖലയിലെ താഴേക്കിടയിലുള്ള കണ്ണികൾ ശേഖരിക്കുന്ന …
 

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്തിനുള്ള പണം വിദേശത്ത് എത്തിച്ചത് പച്ചക്കറി കണ്ടെയ്നറിലും പെട്ടിയിലും. ഹവാല ഇടപാടിലൂടെ അയച്ച ഈ പണം ഫൈസൽ ഫരീദും സംഘവുമാണ് വിദേശത്ത് കൈപ്പറ്റിയത്. കസ്റ്റംസ് രണ്ടു ദിവസം ചോദ്യം ചെയ്തപ്പോഴാണ് സ്വപ്നയും സന്ദീപും ഈ രഹസ്യം വെളിപ്പെടുത്തിയത്.

Also Read: സ്വര്‍ണക്കടത്ത് പണം സിനിമയിൽ ഉപയോഗിക്കപ്പെടുന്നു; ആരോപണവുമായി നിർമ്മാതാവ് സിയാദ് കോക്കർ

കാബേജ് , കോളിഫ്ലവർ എന്നിവ കൊണ്ടുപോകുന്ന കണ്ടെയ്നറുകളിലും വലിയ പെട്ടികളിലുമാണ് ഇന്ത്യൻ കറൻസി കടത്തിയത്. സ്വർണക്കടത്ത് ശൃംഖലയിലെ താഴേക്കിടയിലുള്ള കണ്ണികൾ ശേഖരിക്കുന്ന പണം ഇത്തരത്തിൽ വിദേശത്തേക്ക് എത്തിച്ചാണ് സ്വപ്ന സുരേഷും സംഘവും സ്വർണ്ണം വാങ്ങിയിരുന്നത്. ലോക്ഡൗൺ കാലത്തും പച്ചക്കറി കണ്ടെയ്നർ വിദേശത്തേക്ക് പോയിരുന്നത് പ്രതികൾക്ക് പണം കടത്താൻ സഹായകരമായി.

Also Read: സ്വർണം കടത്തിയത് അറ്റാഷെയുടെ അറിവോടെ; സ്വപ്‌ന സുരേഷ്

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി റമീസാണ് ഈ ബുദ്ധി ഉപദേശിച്ചതെന്ന് സന്ദീപ് കസ്റ്റംസിനോട് വ്യക്തമാക്കി. പച്ചക്കറികൾ ആരുടെ പേരിലാണ് അയച്ചത്, കറൻസി ഇതിനുള്ളിൽ വയ്ക്കാൻ സഹായം ചെയ്തത് ആരാണ് തുടങ്ങിയ കാര്യങ്ങളും കസ്റ്റംസ് അന്വേഷിച്ചുവരികയാണ്. കഴിഞ്ഞ ഒരു വർഷമായി കള്ളക്കടത്തിനുള്ള പണം വിദേശത്ത് എത്തിക്കാൻ ഇവർ ഉപയോഗിച്ച് വന്നത് ഇതേ മാർഗമാണെന്നാണ് വെളിപ്പെടുത്തൽ.

Also Read: സ്വർണക്കടത്ത്; പ്രതികൾ ഒത്തുകൂടിയതിന്റെ ദൃശ്യങ്ങൾ എൻഐഎയ്ക്ക്

സ്വർണ്ണക്കടത്തിന് യുഎഇ കോൺസുൽ ജനറലും അറ്റാഷെയും സഹായിച്ചെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും സ്വപ്ന നടത്തി. ഇതിനുള്ള പ്രതിഫലമായി ഇവർക്ക് 1500 ഡോളർ വീതം നൽകിയിരുന്നതായും സ്വപ്ന കസ്റ്റംസിനോട് വ്യക്തമാക്കി. കോവിഡിന്റെ തുടക്കത്തിൽ കോൺസുൽ ജനറൽ വിദേശത്തേക്ക് പോയി. പിന്നീട് അറ്റാഷെയാണ് സഹായിച്ചത്.

Also Read: സ്വപ്‌ന സുരേഷിന്റെ വീട്ടില്‍ നിന്ന് ഒരുകോടി രൂപയും സ്വര്‍ണവും എൻഐഎ പിടിച്ചെടുത്തു

2019 ജൂലൈ മുതൽ ഈ ജൂൺ വരെ 13 തവണ സ്വർണ്ണം കടത്തിയെന്നും പ്രതികൾ കസ്റ്റംസിനോട് വെളിപ്പെടുത്തി. ചെറിയ അളവിലുള്ള സ്വർണ്ണമാണ് പരീക്ഷണ അടിസ്ഥാനത്തിൽ ആദ്യം കടത്തിയത്. ഓരോ കടത്ത് കഴിയുമ്പോഴും സ്വർണ്ണത്തിന്റെ തൂക്കം വർദ്ധിപ്പിച്ചു. ഇത്തവണത്തെ കടത്ത് വിജയിച്ചാൽ അടുത്ത തവണ 50 കിലോഗ്രാം കടത്താനാണ് പ്രതികൾ ലക്ഷ്യമിട്ടരുന്നത്.