LogoLoginKerala

സ്വര്‍ണക്കടത്ത് പണം സിനിമയിൽ ഉപയോഗിക്കപ്പെടുന്നു; ആരോപണവുമായി നിർമ്മാതാവ് സിയാദ് കോക്കർ

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി സിനിമാ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റും നിർമ്മാതാവുമായ സിയാദ് കോക്കർ രംഗത്തെത്തി. സ്വർണക്കടത്ത് പണം സിനിമയിൽ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും ഇതിന്റെ വിഹിതം പറ്റുന്നവർ സിനിമാ മേഖലയിൽ ഉണ്ടെന്നും സിയാദ് കോക്കർ പറഞ്ഞു. Also Read: ഓഗസ്റ്റ് മുതൽ സിനിമ തീയറ്ററുകൾ തുറന്നു പ്രവർത്തിപ്പിക്കണം; കേന്ദ്ര മന്ത്രാലയം കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ ഫൈസൽ ഫരീദ് ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്നും ഇയാൾ പല സിനിമകൾക്കും പണം നൽകിയിട്ടുണ്ടെന്നുമുള്ള സൂചനകള് പുറത്തുവന്ന പശ്ചാത്തലത്തിലാണ് …
 

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി സിനിമാ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റും നിർമ്മാതാവുമായ സിയാദ് കോക്കർ രംഗത്തെത്തി. സ്വർണക്കടത്ത് പണം സിനിമയിൽ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും ഇതിന്റെ വിഹിതം പറ്റുന്നവർ സിനിമാ മേഖലയിൽ ഉണ്ടെന്നും സിയാദ് കോക്കർ പറഞ്ഞു.

Also Read: ഓഗസ്റ്റ് മുതൽ സിനിമ തീയറ്ററുകൾ തുറന്നു പ്രവർത്തിപ്പിക്കണം; കേന്ദ്ര മന്ത്രാലയം

കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ ​ഫൈസൽ ഫരീദ് ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്നും ഇയാൾ പല സിനിമകൾക്കും പണം നൽകിയിട്ടുണ്ടെന്നുമുള്ള സൂചനകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് സിയാദ് കോക്കറിന്റെ വെളിപ്പെടുത്തൽ. ​ഫൈസൽ ഫരീദ് സിനിമാ മേഖലയുമായി ബോധപൂർവം ബന്ധം സൃഷ്ടിച്ച് കള്ളക്കടത്ത് പണം സിനിമാ നിർമാണത്തിന് ഇറക്കുകയായിരുന്നെന്ന് സിയാദ് കോക്കർ ആരോപിക്കുന്നു.

Also Read: സ്വർണം കടത്തിയത് അറ്റാഷെയുടെ അറിവോടെ; സ്വപ്‌ന സുരേഷ്

ബിഗ് ബജറ്റ് സിനിമകളിൽ ഇത്തരത്തിൽ പണം എത്തുന്നുണ്ട്. ശരിയല്ലാത്ത രീതികളിൽ സിനിമയിൽ വൻതോതിൽ പണം എത്തുന്നു. ഇതിന്റെ വിഹിതം പറ്റുന്ന ടെക്നീഷ്യൻസും ആർട്ടിസ്റ്റുകളുമൊക്കെയുണ്ട്. അവർക്കൊക്കെ ഇക്കാര്യമറിയാം. ഇതുസംബന്ധിച്ച് എൻഐഎ വിശദമായി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും സിയാദ് കോക്കർ ആവശ്യപ്പെട്ടു.