Movies

അനശ്വര നടൻ ജയൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇന്നേക്ക് 81 വയസ്സ് !

1939 ജൂലൈ 25ന് കൊല്ലം ജില്ലയിൽ തേവള്ളി എന്ന സ്ഥലത്താണ് ജയൻ ജനിച്ചത്. തിരുവിതാംകൂർ രാജവംശത്തിന്റെ കൊല്ലം ശാഖയായ തേവള്ളി കൊട്ടാരത്തിലെ വിചാരിപ്പുകാരനായിരുന്നു ജയന്റെ പിതാവ് മാധവവിലാസം വീട്ടിൽ മാധവൻപിള്ള. മാതാവ് ഓലയിൽ ഭാരതിയമ്മ. സോമൻ നായർ എന്ന അനുജനും അദ്ദേഹത്തിനുണ്ടായിരുന്നു. വീടിനടുത്തുണ്ടായിരുന്ന മലയാളി മന്ദിരം സ്കൂളിലാണ് ജയൻ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയത്.

Also Read: കോവിഡ് പ്രതിരോധ മരുന്നായ കോവാക്സിൻ ഡൽഹിയിൽ പരീക്ഷിച്ചു

പഠനത്തിലും കലാകായികരംഗത്തും മിടുമിടുക്കനായിരുനു ജയൻ. നന്നായി പാടുമായിരുന്നു. സ്കൂളിലെ എൻ.സി.സിയിൽ ബെസ്റ്റ് കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ട ജയന് അതുവഴി നേവിയിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുകയായിരുന്നു.പതിനഞ്ച് വർഷം ജയൻ ഇന്ത്യൻ നേവിയിൽ സേവനമനുഷ്ടിച്ചിരുന്നു.ഇന്ത്യൻ നേവിയിൽ നിന്ന് രാജിവെക്കുമ്പോൾ ജയൻ ചീഫ് പെറ്റി ഓഫീസർ പദവിയിൽ എത്തിയിരുന്നു.

Also Read: സ്വർണക്കടത്ത്; പ്രതികൾ ഒത്തുകൂടിയതിന്റെ ദൃശ്യങ്ങൾ എൻഐഎയ്ക്ക്

ജയൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇന്നേക്ക് 81 വയസ്. ജയന്റെ എൺപത്തിയൊന്നാം ജന്മദിനമാണിന്ന്. പൗരുഷം നിറഞ്ഞ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റെതായ സ്ഥാനം കുറിച്ചിട്ട നടനാണ് ജയൻ. മലയാളത്തിൽ 120 ലേറെ സിനിമകളിൽ ജയൻ അഭിനയിച്ചിട്ടുണ്ട്. 1974 ൽ ‘ശാപമോക്ഷം’ എന്ന ചിത്രത്തിലൂടെയാണ് ജയൻ അരങ്ങേറ്റം കുറിച്ചത്. 1980 നവംബർ 16 നു ഒരു ഹെലികോപ്‌റ്റർ അപകടത്തിലാണ് ജയൻ മരിച്ചത്. സത്യൻ, നസീർ, സോമൻ, മധു എന്നിവർക്കൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ച ജയൻ ആക്ഷൻ രംഗങ്ങളിൽ അസാമാന്യ മെയ്‌വഴക്കമാണ് കാണിച്ചിരുന്നത്.

Also Read: സ്വപ്‌ന സുരേഷിന്റെ വീട്ടില്‍ നിന്ന് ഒരുകോടി രൂപയും സ്വര്‍ണവും എൻഐഎ പിടിച്ചെടുത്തു

എഴുപതുകളിലെ യുവത്വത്തിന്റെ പ്രതീകമായിരുന്നു ജയന്‍. മലയാളികളുടെ പൗരുഷ ചിഹ്നങ്ങളില്‍ ജയനുള്ള സ്ഥാനം ഒന്നാമതാണ്. കൃഷ്ണന്‍ നായര്‍ എന്നായിരുന്നു ജയന്റെ യഥാര്‍ത്ഥ പേര്. സിനിമയ്ക്ക് വേണ്ടിയാണ് ജയന്‍ എന്ന പേര് സ്വീകരിച്ചത്.

Also Read: ദുൽഖറും പൃഥ്വിയും കാറോടിച്ചത് അമിത വേഗത്തിലല്ല; മോട്ടോർ വാഹന വകുപ്പ്

ജയന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ ജന്മസ്ഥലത്തിന് ‘ജയൻ നഗർ’ എന്ന് പേര് നൽകി.  അദ്ദേഹത്തിന്റെ പേരിൽ ഒരു ക്ലബ് രൂപികരിക്കുകയും ചെയ്തു. ജയൻ മെമ്മോറിയൽ ആർട്സ് & സ്പോർട്സ് ക്ലബ്. എല്ലാ വർഷവും ജയന്റെ ജന്മദിനത്തിൽ സമൂഹ സദ്യയും ആദ്ദേഹം അഭിനയിച്ച ചിത്രങ്ങളുടെ പ്രദർശനവും നടന്നു വരുന്നു.

Related Articles

Leave a Reply

Back to top button