LogoLoginKerala

സുശാന്തിന്റെ അവസാന ചിത്രം ‘ദിൽ ബേച്ചാര’ ഇന്ന് പ്രേക്ഷകരിലേക്ക്

അകാലത്തിൽ അന്തരിച്ച ബോളിവുഡ് യുവതാരം സുശാന്ത് സിംഗ് രജ്പുതിന്റെ അവസാന ചിത്രം ‘ദിൽ ബേച്ചാര’ ഇന്ന് ഹോട്ട് സ്റ്റാറിൽ റിലീസ് ആവുന്നു. ജോൺ ഗ്രീനിന്റെ പ്രസിദ്ധമായ നോവൽ ‘ദ ഫാൾട്ട് ഇൻ അവർ സ്റ്റാർസ്’ ന്റെ ഹിന്ദി സിനിമാ പതിപ്പാണ് ദിൽ ബേച്ചാര. ഓസ്കർ ലഭിച്ച ഇന്ത്യൻ സംഗീതജ്ഞൻ എ ആർ റഹ്മാനാണ് സിനിമയ്ക്കായി സംഗീതമൊരുക്കുന്നത്. . Also Read: സുശാന്ത് സിംഗിന്റെ ഓർമ്മയ്ക്കായി രതീഷ് വേഗയുടെ ഗാനം സഞ്ജനയാണ് നായിക വേഷത്തിൽ എത്തുന്നത്. ഹിന്ദി മീഡിയത്തിലും റോക്ക് …
 

അകാലത്തിൽ അന്തരിച്ച ബോളിവുഡ് യുവതാരം സുശാന്ത് സിംഗ് രജ്പുതിന്റെ അവസാന ചിത്രം ‘ദിൽ ബേച്ചാര’ ഇന്ന് ഹോട്ട് സ്റ്റാറിൽ റിലീസ് ആവുന്നു. ജോൺ ഗ്രീനിന്റെ പ്രസിദ്ധമായ നോവൽ ‘ദ ഫാൾട്ട് ഇൻ അവർ സ്റ്റാർസ്’ ന്റെ ഹിന്ദി സിനിമാ പതിപ്പാണ് ദിൽ ബേച്ചാര. ഓസ്‌കർ ലഭിച്ച ഇന്ത്യൻ സംഗീതജ്ഞൻ എ ആർ റഹ്മാനാണ് സിനിമയ്ക്കായി സംഗീതമൊരുക്കുന്നത്.
.

Also Read: സുശാന്ത് സിംഗിന്റെ ഓർമ്മയ്ക്കായി രതീഷ് വേഗയുടെ ഗാനം

സഞ്ജനയാണ് നായിക വേഷത്തിൽ എത്തുന്നത്. ഹിന്ദി മീഡിയത്തിലും റോക്ക് സ്റ്റാറിലും അഭിനയിച്ച സഞ്ജനയെ പ്രേക്ഷകർ മറന്നുകാണാൻ ഇടയില്ല. ഇംതിയാസ് അലി സംവിധാനം ചെയ്ത റോക്ക് സ്റ്റാറിന്റെ കാസ്റ്റിംഗ് ഡയറക്ടറായിരുന്നു മുകേഷ് ഛാബ്ര. സ്‌കൂളിലെ നാടക സംഘത്തിലാണ് മുകേഷ് സഞ്ജനയെ ശ്രദ്ധിച്ചത്. പത്ത് കൊല്ലത്തിന് ശേഷം മുകേഷ് ഛാബ്ര സംവിധാനം ചെയ്യുന്ന ആദ്യ സിനിമയിൽ സഞ്ജന നായികയായത് ശ്രദ്ധേയമായ മറ്റൊരു കാര്യം.

സുശാന്തിന്റെ അവസാന ചിത്രം ‘ദിൽ ബേച്ചാര’ ഇന്ന് പ്രേക്ഷകരിലേക്ക്

സിനിമയുടെ വൈറലായ ടൈറ്റിൽ ട്രാക്കിന്റെ ദൃശ്യങ്ങളിൽ സുശാന്ത് സിംഗ് രാജ്പുത് ആണ് ചുവട് വച്ചത്. അത് ചിത്രീകരിച്ചതാകട്ടെ ഒറ്റ ഷോട്ടിലും. പാട്ട് കൊറിയോഗ്രഫി ചെയ്തത് ഫറാ ഖാൻ ആണ്. അതിനവർ പ്രതിഫലം വാങ്ങിച്ചില്ല. വൈറലായ പാട്ടിന് നിരവധി ആരാധകരാണ് സോഷ്യ മിഡിയയിലുള്ളത്.

Also Read: മലയാളികളുടെ പ്രിയപ്പെട്ട തമിഴ് താരം സൂര്യക്ക് ഇന്ന് പിറന്നാൾ

ദിൽ ബേച്ചാരയിൽ സെയ്ഫ് അലി ഖാനും അതിഥി കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രം മെയ് 8ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ കൊവിഡിനെ തുടർന്ന് റിലീസ് നീട്ടുകയായിരുന്നു. ഇന്ന് വൈകുന്നേരം 7.30ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ ചിത്രം റിലീസ് ചെയ്യും.

സുശാന്തിന്റെ അവസാന ചിത്രം ‘ദിൽ ബേച്ചാര’ ഇന്ന് പ്രേക്ഷകരിലേക്ക്