LogoLoginKerala

രഹ്‌ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

നഗ്നശരീരത്തില് മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച് വീഡിയോയെടുത്ത് സോഷ്യല്മീഡിയ വഴി പ്രചരിപ്പിച്ച കേസില് രഹന ഫാത്തിമ നല്കിയ മുന്കൂര് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കഴിഞ്ഞ ദിവസം കേസില് വിശദമായ വാദം കേട്ട ശേഷം സിംഗിള് ബെഞ്ച് വിധി പറയാന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. Also Read: സുശാന്തിന്റെ അവസാന ചിത്രം ‘ദിൽ ബേച്ചാര’ ഇന്ന് പ്രേക്ഷകരിലേക്ക് ലൈംഗിക വിദ്യാഭ്യാസം സംബന്ധിച്ച ചില ആശയങ്ങള് പ്രചരിപ്പിക്കുവാനാണ് ശ്രമിച്ചതെന്നാണ് രഹന കോടതിയില് വാദിച്ചത്. ബോഡി ആര്ട് മാത്രമാണ് താന് ചെയ്തതെന്നും അവർ വാദിച്ചു. Also …
 

നഗ്‌നശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച് വീഡിയോയെടുത്ത് സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ച കേസില്‍ രഹന ഫാത്തിമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കഴിഞ്ഞ ദിവസം കേസില്‍ വിശദമായ വാദം കേട്ട ശേഷം സിംഗിള്‍ ബെഞ്ച് വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

Also Read: സുശാന്തിന്റെ അവസാന ചിത്രം ‘ദിൽ ബേച്ചാര’ ഇന്ന് പ്രേക്ഷകരിലേക്ക്

ലൈംഗിക വിദ്യാഭ്യാസം സംബന്ധിച്ച ചില ആശയങ്ങള്‍ പ്രചരിപ്പിക്കുവാനാണ് ശ്രമിച്ചതെന്നാണ് രഹന കോടതിയില്‍ വാദിച്ചത്. ബോഡി ആര്‍ട് മാത്രമാണ് താന്‍ ചെയ്തതെന്നും അവർ വാദിച്ചു.

Also Read: എം ശിവശങ്കറിന് എൻഐഎ ഓഫീസിൽ ഹാജരാകാൻ നോട്ടിസ്

മക്കളെ ആശയങ്ങള്‍ പഠിപ്പിക്കുന്നതിനെ വിമര്‍ശിക്കാൻ ആകില്ലെങ്കിലും അത് സമൂഹ മാധ്യമത്തിലൂടെ തെറ്റായ സന്ദേശം നല്‍കുവിധം ഉപയോഗിക്കുന്നതിനോട് യോജിക്കാനാവില്ലെന്നായിരുന്നു കോടതി നിരീക്ഷണം.

Also Read: ഐപിഎൽ മത്സരങ്ങൾ യുഎഇയിൽ?

രഹ്‌ന ഫാത്തിമക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത് . തിരുവല്ല പൊലീസും സൈബര്‍ ഡോമും എടുത്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം തേടി രഹ്‌ന ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയ സാഹചര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് രഹനയുടെ അഭിഭാഷകന്‍ അറിയിച്ചു.